Premalu OTT Release: കാത്തിരിപ്പ് അവസാനിക്കുന്നു! OTT പ്രേക്ഷകർക്ക് Happy Vishu ചിത്രമായി പ്രേമലു, മണിക്കൂറുകൾക്കകം!

HIGHLIGHTS

മലയാളത്തിന്റെ സർപ്രൈസ് ബോക്സ് ഓഫീസ് ഹിറ്റാണ് Premalu

Vishu റിലീസായി മലയാളി പ്രേക്ഷകർക്ക് കിട്ടുന്ന ചിത്രമാണിത്

ഏപ്രിൽ 12 മുതലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുന്നത്

Premalu OTT Release: കാത്തിരിപ്പ് അവസാനിക്കുന്നു! OTT പ്രേക്ഷകർക്ക് Happy Vishu ചിത്രമായി പ്രേമലു, മണിക്കൂറുകൾക്കകം!

Premalu OTT റിലീസ് അടുത്തിരിക്കുന്നു. സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് പ്രേമലു. റൊമാന്റിക്- കോമഡി ചിത്രമാണിത്. നസ്ലലനും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് പ്രേമലു. ഒടുവിൽ പ്രേമലു ഒടിടിയിലേക്ക് ഇതാ വരുന്നു.

Digit.in Survey
✅ Thank you for completing the survey!

Premalu OTT റിലീസ്

മലയാളത്തിന്റെ സർപ്രൈസ് ബോക്സ് ഓഫീസ് ഹിറ്റാണ് പ്രേമലു. ആ​ഗോള ബോക്സ് ഓഫീസിൽ നിന്ന് സിനിമ 136 കോടി കളക്ഷൻ നേടി. ഇപ്പോഴും ചിത്രം തെലുങ്ക്, തമിഴ് തുടങ്ങി മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്ത് പുറത്തിറങ്ങി.

Premalu OTT റിലീസ്
Premalu OTT റിലീസ്

Premalu OTT ഇനി മണിക്കൂറുകൾ മാത്രം…

വിഷു റിലീസായി മലയാളി പ്രേക്ഷകർക്ക് കിട്ടുന്ന ചിത്രമാണിത്. ഒടിടി പ്ലാറ്റ്ഫോമായ Disney Plus Hotstar-ലാണ് പ്രേമലു പ്രദർശിപ്പിക്കുന്നത്. ഏപ്രിൽ 12 മുതലാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കുക. നേരത്തെ, മാർച്ച് 29 മുതൽ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യുമെന്നായിരുന്നു മുമ്പത്തെ റിപ്പോർട്ട്. ഈസ്റ്റർ സ്പെഷ്യലായി പ്രേമലു വരുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ സിനിമയുടെ ഒടിടി റിലീസിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയില്ല.

എന്നാൽ കഴിഞ്ഞ വാരം പ്രേമലു സിനിമയുടെ ഒടിടി റൈറ്റ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിഷുവിന് 2 ദിവസം മുമ്പേ മലയാളചിത്രം ഒടിടിയിൽ എത്തുന്നു. റിപ്പീറ്റ് വാല്യവുള്ള സിനിമയാണിത്. എല്ലാ പ്രായക്കാർക്കും ഒരുപോലെ പ്രേമലു ആസ്വദിക്കാനാകും. അതിനാൽ തിയേറ്ററിലെ ഹിറ്റ് ചരിത്രം ഒടിടി പ്ലാറ്റ്ഫോമിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷ.

പ്രേമലു അണിയറ വിശേഷങ്ങൾ

ഗിരീഷ്‌ എഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. നസ്ലിനും മമിതയ്ക്കും പുറമെ നിരവധി യുവ താരനിര ചിത്രത്തിലുണ്ട്. അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഹൈദരാബാദ് പശ്ചാത്തലമാക്കിയാണ് പ്രേമലുവിന്റെ കഥ നടക്കുന്നത്. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. വിഷ്ണു വിജയിയാണ് ഗാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ചിത്രത്തിലെ ഗാനരചയിതാവ് സുഹൈല്‍ കോയയാണ്.

Read More: NoiseFit Active 2 Smartwatch: 10 ദിവസം ബാറ്ററി ലൈഫ്, ക്ലാസിക്, വിന്റേജ് Style, വിലയും വളരെ കുറവ്! TECH NEWS

അജ്മൽ സാബു ആണ് പ്രേമലുവിന്റെ ക്യാമറാമാൻ. ആകാശ് ജോസഫ് വർഗീസാണ് എഡിറ്റർ. ചിത്രത്തിലെ ഗാനങ്ങളും ഗാനരംഗങ്ങളും ജനപ്രീതി നേടി. ശ്രീജിത്ത് ഡാൻസിറ്റിയാണ് പ്രേമലുവിന്റെ കൊറിയോഗ്രാഫി. ഭാവന സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചത്. ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ എന്നിവരാണ് നിർമാതാക്കൾ.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo