ഓഫറുകളോട് ഓഫർ! Reliance Jio വീണ്ടും IPL Special Plan പ്രഖ്യാപിച്ചു

HIGHLIGHTS

അംബാനിയുടെ Reliance Jio പുതുതായി ഒരു പ്രീ-പെയ്ഡ് പ്ലാൻ കൂടി അവതരിപ്പിച്ചു

25GB ഡാറ്റ ആസ്വദിക്കാനുള്ള പ്ലാനാണ് ഇപ്പോൾ പ്രഖ്യാപിച്ചത്

പുതുതായി ജിയോ അവതരിപ്പിച്ചിരിക്കുന്നത് 49 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്

ഓഫറുകളോട് ഓഫർ! Reliance Jio വീണ്ടും IPL Special Plan പ്രഖ്യാപിച്ചു

Reliance Jio IPL Offer: 2024ന്റെ IPL മാമാങ്കം തുടങ്ങുകയായി. ഇനി വേനലവധിക്കാലം ക്രിക്കറ്റ് ആവേശത്തിൽ പൊടിപൊടിക്കും. ആവേശം ഒട്ടും ചോരാതെ ലൈവായി ക്രിക്കറ്റ് ആസ്വദിക്കാൻ ഇതാ ഒരു സന്തോഷ വാർത്ത. ഇന്ത്യൻ പ്രീമിയർ ലീഗിനായി ഓരോ ദിവസവും ജിയോ പുതിയ പ്ലാനുകൾ അവതരിപ്പിക്കുന്നു.

Digit.in Survey
✅ Thank you for completing the survey!

Jio IPL സ്പെഷ്യൽ പ്ലാൻ

അംബാനിയുടെ ജിയോ പുതുതായി ഒരു പ്രീ-പെയ്ഡ് പ്ലാൻ കൂടി അവതരിപ്പിച്ചു. ഇതിനകം ടെലികോം കമ്പനി ഐപിഎൽ ആരാധകർക്കായി നിരവധി പ്ലാനുകൾ അവതരിപ്പിച്ചു. ആവശ്യത്തിലധികം ഡാറ്റ ഉപയോഗിക്കാനുള്ള പ്ലാനുകളാണ് കമ്പനി കൊണ്ടുവന്നത്.

Jio 49 Plan
Jio 49 Plan

ആദ്യം 2 ഡാറ്റ വൌച്ചറുകൾ ജിയോ അവതരിപ്പിച്ചു. ശേഷം ജിയോയുടെ ജനപ്രിയ പ്രീ-പെയ്ഡ് പ്ലാനിൽ അധിക ഡാറ്റ കൂട്ടിച്ചേർത്തു. ഇപ്പോഴിതാ, സാധാരണക്കാർക്ക് ഏറ്റവും ഇണങ്ങുന് IPL പ്ലാനാണ് കമ്പനി കൊണ്ടുവന്നത്.

50 രൂപയ്ക്ക് താഴെ Jio പ്ലാൻ

പുതുതായി ജിയോ അവതരിപ്പിച്ചിരിക്കുന്നത് 49 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. മാർച്ച് 22ന് ക്രിക്കറ്റ് മാമാങ്കം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് പുതിയ പ്ലാനും എത്തിയിരിക്കുന്നത്. ഈ ഡാറ്റ പ്ലാൻ എയർടെല്ലിന്റെ 49 രൂപ പ്ലാനിന് എതിരാളിയായി വന്നതാണ്. 49 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഐപിഎൽ ലൈവ് മത്സരങ്ങൾ തടസ്സമില്ലാതെ ആസ്വദിക്കാമോ? പ്ലാനിന്റെ ആനുകൂല്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

IPL പ്രേമികൾക്കുള്ള പ്രീപെയ്ഡ് സമ്മാനം

49 രൂപ പ്രീപെയ്ഡ് ഡാറ്റ പ്ലാനിൽ നിങ്ങൾക്ക് 25GB ഡാറ്റയാണ് ലഭിക്കുന്നത്. ഒരു ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി. അതായത് മറ്റ് ഡാറ്റ പ്ലാനുകളില്ലാത്തവർക്ക് അവരുടെ പ്രിയപ്പെട്ട ടീമിന്റെ മത്സരങ്ങൾ ആസ്വദിക്കാം. എന്നാൽ ഇതൊരു ഡാറ്റ പ്ലാനായത് കൊണ്ട് മറ്റൊരു ബേസിക് പ്ലാനും നിങ്ങളുടെ കൈവശം വേണം. ഒറ്റയടിക്ക് വമ്പൻ ഡാറ്റ ആവശ്യമുണ്ടെന്ന് തോന്നുമ്പോൾ ഈ പ്ലാനായിരിക്കും നല്ലത്.

Read More: അമ്പമ്പോ ഇത് കലക്കും! WhatsApp Voice Message-ൽ വരുന്നൂ കിടിലൻ അപ്ഡേറ്റ്, എന്തെന്നോ? TECH NEWS

നിങ്ങളുടെ ഫേവറിറ്റ് ടീമിന്റെ മത്സരമുള്ളപ്പോൾ വീടിന് പുറത്തോ മറ്റോ ആണെങ്കിൽ 49 രൂപയ്ക്ക് റീചാർജ് ചെയ്യേണ്ട ആവശ്യമേ ഉള്ളൂ. രാജ്യത്തുടനീളം എല്ലാ ജിയോ വരിക്കാർക്കും ഇത് ലഭ്യമാണ്. ജിയോ സൈറ്റിൽ അൺലിമിറ്റഡ് ഡാറ്റ പ്ലാനായാണ് ഇത് ലിസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാലും 25ജിബി തീർന്നാൽ ഡാറ്റ വേഗത 64Kbps ആയി കുറയും.

IPL Live കാണാൻ…

സ്റ്റാർ സ്പോർട്സ് വഴി ഐപിഎൽ ലൈവ് മത്സരങ്ങൾ ആസ്വദിക്കാം. മൊബൈലിലും ടാബ്‌ലെറ്റിലും കാണുന്നവർക്ക് ജിയോസിനിമ ധാരാളം. ഇതിന് ജിയോസിനിമയുടെ പ്രീമിയം സബ്സ്ക്രിപ്ഷൻ ആവശ്യമില്ല. അതുപോലെ ജിയോ വരിക്കാരാകണമെന്ന നിബന്ധനയും ഇതിനില്ല.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo