Apple Days Sale: ഈ വർഷത്തെ സെയിൽ പൊടിപൊടിക്കുന്നു, iPhone 15, 14, 13 സീരീസുകൾ വൻ വിലക്കിഴിവിൽ

HIGHLIGHTS

iPhone 15, 14, 13 സീരീസുകൾക്ക് ഓഫറുമായി Apple Days Sale ആരംഭിച്ചു

മാർച്ച് 16നാണ് വിജയ് സെയിൽസ് സെപ്ഷ്യൽ സെയിൽ ആരംഭിച്ചത്

ഒരാഴ്ച നീണ്ടുനിൽക്കുന്ന ആപ്പിൾ ഡേയ്സ് സെയിലിലെ iPhone ഓഫറുകൾ നോക്കാം

Apple Days Sale: ഈ വർഷത്തെ സെയിൽ പൊടിപൊടിക്കുന്നു, iPhone 15, 14, 13 സീരീസുകൾ വൻ വിലക്കിഴിവിൽ

Apple ഫോൺ ആരാധകരേ, iPhone ഇനി നിങ്ങളുടെ സ്വപ്നമല്ല. യാഥാർഥ്യമാക്കാൻ ഇതാ Apple Days Sale ആരംഭിച്ചു. മാർച്ച് 16ന് Vijay Sales ആരംഭിച്ച ആപ്പിൾ ഡേയ്സ് സെയിൽ തകൃതിയായി മുന്നേറുന്നു. ഐഫോൺ 15, ഐഫോൺ 14, ഐഫോൺ 13 എന്നീ മോഡലുകളെല്ലാം ഓഫറിൽ വാങ്ങാം.

Digit.in Survey
✅ Thank you for completing the survey!

Apple Days Sale ഓഫറിൽ iPhone

മാർച്ച് 16നാണ് വിജയ് സെയിൽസ് ആപ്പിൾ ഉപകരണങ്ങൾക്കായി സെപ്ഷ്യൽ സെയിൽ ആരംഭിച്ചത്. മാർച്ച് 24 വരെയാണ് ഐഫോൺ, മാക്, ആപ്പിൾ വാച്ച് തുടങ്ങിയവയ്ക്കുള്ള ഓഫർ വിൽപ്പന. മുഴുവൻ പണവും നൽകാതെ പഴയ ഫോണുകളിൽ നിന്നുള്ള അപ്ഗ്രേഡിന് ബോണസ് ഓഫറുകളുണ്ട്.

Apple Days Sale
Apple Days Sale

ഇന്ത്യയിലെ പ്രമുഖരായ ഇ -കൊമേഴ്സ് പ്ലാറ്റ്‌ഫോമാണ് വിജയ് സെയിൽസ്. എല്ലാ വർഷവും വിജയ് സെയിൽസ് ആപ്പിൾ ഉപകരണങ്ങൾക്കുള്ള സ്പെഷ്യൽ വിൽപ്പന നടത്തുന്നു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ആപ്പിൾ ഡേയ്സ് സെയിലിലെ iPhone ഓഫറുകൾ നോക്കാം.

Apple Days Sale iPhone വിലക്കുറവിൽ

ഐഫോൺ 15 സീരീസിന് വൻ വിലക്കുറവ് ആപ്പിൾ ഡേയ്സ് സെയിലിൽ ലഭിക്കും. ഐഫോൺ 15 പ്രോ മാക്‌സിന് ഇപ്പോൾ 1,49,240 രൂപയാണ് വില. ഇതിന്റെ ശരിക്കുള്ള വില 1,59,900 രൂപയാണ്. ഐഫോൺ 15 പ്രോയ്ക്ക് സ്പെഷ്യൽ സെയിലിൽ 7% വിലയിടിവാണുള്ളത്. അതായത് പ്രോയുടെ ഇപ്പോഴത്തെ വില 1,25,900 രൂപ മാത്രമാണ്.

ബേസിക് മോഡലുകളായ ഐഫോൺ 15 ഇപ്പോൾ 70490 രൂപയിൽ വാങ്ങാം. ഐഫോൺ 15 പ്ലസ് ഫോണിന് ഓഫർ സെയിലിലെ വില 79820 രൂപയാണ്.

iPhone 14 ഓഫറുകൾ

ഐഫോൺ 14നും ഇപ്പോൾ ഓഫർ ലഭ്യമാണ്. അതായത് 69900 രൂപ വില വരുന്ന ഐഫോൺ 14ന് 61160 രൂപയാണ് വില. ഇതിന്റെ പ്ലസ് മോഡലിന് 70490 രൂപയാണ് വിലയാകുന്നത്.

iPhone 13 കിഴിവ്

ജനപ്രിയമായ മറ്റൊരു ആപ്പിൾ ഫോണാണ് ഐഫോൺ 13. ഇതിന്റെ വിപണി വില 59900 രൂപയാണ്. എന്നാലിപ്പോൾ 51820 രൂപയ്ക്ക് ഫോൺ ലഭിക്കും.

Read More: Galaxy Ultra Days Sale: Samsung ഫ്ലാഗ്ഷിപ്പ് S23, S24 അൾട്രാ ഫോണുകൾ ഇപ്പോൾ ഓഫറിൽ വാങ്ങാം

ആപ്പിൾ ഡേയ്സ് സെയിൽ

ഡിസ്‌കൗണ്ടുകൾക്ക് പുറമെ, എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾക്ക് ഓഫർ ലഭ്യമാണ്. ഇഎംഐ ഇടപാടുകളിലും ഡിസ്‌കൗണ്ടുകൾ ഉൾപ്പെടെയുള്ള ബാങ്ക് ഓഫറുകൾ നൽകുന്നു. പഴയ സ്മാർട്ഫോൺ മാറ്റി പുതിയ ഐഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാനും ഓഫറുണ്ട്. Cashify വഴിയാണ് വിജയ് സെയിൽസ് ഇതിന് ഓഫർ നൽകുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo