Lava new phone: AMOLED ഡിസ്പ്ലേ, 5000 mAh ബാറ്ററി Lava Blaze വിൽപ്പനയ്ക്ക്!
Lava Blaze Curve 5G മികച്ച ഫീച്ചറുകളുള്ള ലാവയുടെ ഏറ്റവും പുതിയ 5G ഫോണാണ്
128ജിബി, 256ജിബി സ്റ്റോറേജുകളിലുള്ള ഫോണുകളാണിവ
AMOLED ഡിസ്പ്ലേ, 5000 mAh ബാറ്ററി ഫീച്ചറുകളുള്ള സ്മാർട്ഫോണാണിത്
പുതിയ ബജറ്റ് ഫ്രെണ്ട്ലി ഫോണാണ് Lava Blaze Curve 5G. മികച്ച ഫീച്ചറുകളുള്ള ലാവയുടെ ഏറ്റവും പുതിയ 5G ഫോണെന്ന് പറയാം. ഇപ്പോഴിതാ ലാവ ബ്ലേസ് കർവ് ഇന്ത്യയിൽ പർച്ചേസിന് ലഭ്യമാണ്. AMOLED ഡിസ്പ്ലേ, 5000 mAh ബാറ്ററി ഫീച്ചറുകളുള്ള സ്മാർട്ഫോണാണിത്. ഇതിൽ 2 സ്റ്റോറേജുകളാണ് വാങ്ങാനാകുന്നത്. ലാവ ബ്ലേസ് കർവ് 5Gയുടെ വിലയും ഓഫറുകളും അറിയാം.
SurveyLava Blaze Curve 5G
8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമുള്ള ഫോണാണിത്. ഏകദേശം 17,999 രൂപ മുതൽ ഇതിന്റെ വില ആരംഭിക്കുന്നു. രണ്ട് വേരിയന്റുകളും 8GB റാം വരുന്ന 5G ഫോണുകളാണ്. എന്നാൽ ഇവയുടെ സ്റ്റോറേജുകളിലാണ് വ്യത്യാസം വരുന്നത്. അതായത് 128ജിബി, 256ജിബി സ്റ്റോറേജുകളിലുള്ള ഫോണുകളാണിവ.

Lava Blaze Curve സ്പെസിഫിക്കേഷൻ
പേര് സൂചിപ്പിക്കുന്ന പോലെയുള്ള ഡിസ്പ്ലേയാണ് ലാവ നൽകിയിരിക്കുന്നത്. 6.7 ഇഞ്ച് 3D കർവ്ഡ് AMOLED ഡിസ്പ്ലേ ഇതിലുണ്ട്. 120 Hz വരെ റീഫ്രെഷ് റേറ്റ് ലാവ ബ്ലേസ് കർവിന്റെ ഡിസ്പ്ലേയ്ക്കുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റ് ഇതിൽ നൽകിയിരിക്കുന്നു.
5,000 mAh ബാറ്ററിയുള്ള സ്മാർട്ഫോണാണ് ലാവ ബ്ലേസ് കർവിലുണ്ട്. 33W ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കുന്നു. ആൻഡ്രോയിഡ് 13 ഓപ്പറേറ്റിങ് സിസ്റ്റത്തെ അടിസ്ഥാനമാക്കി ഫോൺ പ്രവർത്തിക്കുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസർ ഫീച്ചറുള്ള സ്മാർട്ഫോണാണിത്.
ഫോട്ടോഗ്രാഫിക്കായി ഫോണിൽ 64-മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയുണ്ട്. ഇതിന് ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (EIS) സപ്പോർട്ട് വരുന്നു. സെൽഫികൾക്കായി ഫോണിന്റെ മുൻവശത്ത് 32-മെഗാപിക്സൽ സെൻസറുമുണ്ട്. ഡോൽബി അറ്റ്മോസ് സപ്പോർട്ട് ചെയ്യുന്ന സ്റ്റീരിയോ സ്പീക്കറുകൾ ഇതിൽ നൽകിയിട്ടുണ്ട്.
വിലയും ഓഫറുകളും
2 സ്റ്റോറേജുകളിലുള്ള ലാവ ഫോണുകളാണ് വിൽപ്പനയ്ക്ക് ഒരുക്കിയിരിക്കുന്നത്. 8GB റാമും 128GB സ്റ്റോറേജുമുള്ളതാണ് ഒന്നാമത്തെ ഫോൺ. ഇതിന് 17,999 രൂപ വിലയാകുന്നു. 8GB റാമും 256GB സ്റ്റോറേജുമുള്ള ഉയർന്ന വേരിയന്റുമുണ്ട്. 18,999 രൂപയാണ് ഇതിന്റെ വില. ഓഫർ വിശദാംശങ്ങൾ, Click Here
Read More: Unbelievable Offer! 8GB Samsung പ്രീമിയം ഫോൺ 20000 രൂപ വിലക്കിഴിവിൽ
ലാവ ഇ-സ്റ്റോർ, ആമസോൺ ഇന്ത്യ എന്നിവിടങ്ങളിൽ നിന്നും ലാവ ഫോൺ വാങ്ങാം. ഇത് ഓഫ്‌ലൈൻ ലാവ റീട്ടെയിലർമാരിൽ നിന്നും വാങ്ങാനുമാകും. ഒരു വർഷത്തെ വാറണ്ടി കാലയളവിൽ ലാവ അറ്റ് ഹോം റിപ്പയർ സർവ്വീസും നിങ്ങൾക്ക് ലഭിക്കുന്നതാണ്. 750 രൂപയുടെ ഡിസ്കൌണ്ടാണ് ബാങ്ക് കാർഡ് പേയ്മെന്റുകൾക്കുള്ളത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile