നിങ്ങളുടെ പ്രിയപ്പെട്ട OnePlus Premium ഫോൺ Limited Time Deal ഓഫറിൽ!

HIGHLIGHTS

OnePlus 11R ഇന്ന് പരിമിതകാല ഓഫറിൽ വിറ്റഴിക്കുന്നു

3000 രൂപയുടെ വരെ വിലക്കിഴിവാണ് ഈ ഫോണിന് നൽകുന്നത്

Snapdragon 8+ Gen 1 SoC ആണ് പ്രോസസർ

നിങ്ങളുടെ പ്രിയപ്പെട്ട OnePlus Premium ഫോൺ Limited Time Deal ഓഫറിൽ!

2023ന്റെ പ്രീമിയം ആൻഡ്രോയിഡ് ഫോണായിരുന്നു OnePlus 11R. ഡിസൈനിലും പെർഫോമൻസിലുമെല്ലാം ഇന്ത്യക്കാരുടെ മനംകവർന്ന സ്മാർട്ഫോണെന്ന് പറയാം. പോയ വർഷത്തിലിറങ്ങിയ മിഡ് റേഞ്ച് പ്രീമിയം ഫോണാണിത്. ഇപ്പോഴിതാ വൺപ്ലസ് 11ആറിന് വിലക്കിഴിവ് പ്രഖ്യാപിച്ചു.

Digit.in Survey
✅ Thank you for completing the survey!

3000 രൂപയുടെ വരെ വിലക്കിഴിവാണ് ഈ ഫോണിന് നൽകുന്നത്. കൂടാതെ ബാങ്ക് ഓഫറുകളും പഴയ ഫോൺ മാറ്റി വാങ്ങുന്നതിനും സാധിക്കും. ഓഫർ വിശദാംശങ്ങൾ അറിയാം. അതിന് മുമ്പ് ഫോണിന്റെ ഫീച്ചറുകൾ പരിശോധിക്കാം.

OnePlus 11R Price cut
OnePlus 11R

OnePlus 11R ഫീച്ചറുകൾ

6.7 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് വൺപ്ലസ് 11R ഫോണിലുള്ളത്. 120 Hz റിഫ്രഷ് റേറ്റ് വരുന്ന AMOLED ഡിസ്പ്ലേയാണ് വൺപ്ലസ് ഉപയോഗിച്ചിരിക്കുന്നത്. Snapdragon 8+ Gen 1 SoC ആണ് പ്രോസസർ. ഇതിൽ നിങ്ങൾക്ക് 5000mAh ബാറ്ററിയും ലഭിക്കും. 100W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. വെറും 25 മിനിറ്റിനുള്ളിൽ ഫോൺ 100 ​​ശതമാനം വരെ ചാർജ് ആകുന്നു. ഇതിന് 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയാണ് വൺപ്ലസ് നൽകിയിരിക്കുന്നത്.

ഒരേസമയം 50 ആപ്പുകൾ വരെ സുഗമമായി കൈകാര്യം ചെയ്യാൻ സാധിക്കും. ആപ്ലിക്കേഷനുകൾ ഏകദേശം 6 ശതമാനം വേഗത്തിൽ തുറക്കുമെന്നാണ് വൺപ്ലസ് അവകാശപ്പെടുന്നത്. യിമിങ്ങിനും കാര്യക്ഷമമായ പെർഫോമൻസ് നൽകുന്നതിനുള്ള പ്രോസസറാണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്. കാരണം സെക്കൻഡിൽ ശരാശരി 59.46 ഫ്രെയിമുകളുടെ എഫ്പിഎസ് നൽകുന്നുണ്ട്.

OnePlus 11R വില

39,999 രൂപയാണ് വൺപ്ലസ് 11ആറിന്റെ 8GB + 128GB വേരിയന്റിന്റെ വില. 16GB+ 256GB വേരിയന്റിനാകട്ടെ 44,999 രൂപയും വിലയാകും. ഗലാറ്റിക് സിൽവർ, സോണിക് ബ്ലാക്ക്, സോളാർ റെഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഫോൺ ലഭിക്കും.

ഓഫർ വില എങ്ങനെ

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 2000 രൂപ വെട്ടിക്കുറച്ചു. ഇങ്ങനെ വെറും 37,999 രൂപയ്ക്ക് ഫോൺ വാങ്ങാം. 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് 12 ഇപ്പോൾ 41,999 രൂപയ്ക്കാണ് വിൽക്കുന്നത്.

OnePlus 11R ഫീച്ചറുകൾ കാണാം…

ആമസോണിലും വൺപ്ലസ് ഇന്ത്യ വെബ്‌സൈറ്റിലും ഈ ഓഫർ ലഭ്യമാണ്. ഐസിഐസിഐ ബാങ്കിന്റെ വൺ കാർഡ് ക്രെഡിറ്റ് കാർഡുകൾക്ക് ഓഫറുണ്ട്. കൂടാതെ HSBC കാർഡുകൾക്കും കൂടുതൽ വിലക്കിഴിവ് ലഭിക്കും. ഇഎംഐ ഇടപാടുകളും ഉപയോഗിച്ച് വാങ്ങുന്നവർക്ക് 1000 രൂപ കിഴിവുണ്ട്. 128GB വൺപ്ലസ് ഓഫർ വിശദാംശങ്ങൾ, Click Here

Read More: Samsung Upcoming Phones: 2 പുതിയ Galaxy A സീരീസുമായി Samsung വരും ദിവസങ്ങളിൽ എത്തിയേക്കാം! TECH NEWS

കൂടാതെ 37,100 രൂപ വരെ എക്സ്ചേഞ്ച് ഓഫറിലൂടെ ലാഭിക്കാം. എന്നാൽ നിങ്ങൾ മാറ്റി വാങ്ങുന്ന ഫോണിന്റെ ക്വാളിറ്റിയും പഴക്കവും അനുസരിച്ചായിരിക്കും ഇത്. 16GB+256GB ഓഫറിൽ വാങ്ങാൻ, Click here.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo