Vivo Y200e in India: പെർഫോമൻസിന് Qualcomm Snapdragon, മുൻകൂട്ടി ബുക്ക് ചെയ്താൽ 1000 രൂപ കിഴിവ്! TECH NEWS

HIGHLIGHTS

ബജറ്റ് ഫ്രെണ്ട്ലി ഫോണായ Vivo Y200e ഇന്ത്യയിലെത്തി

20,000 രൂപയ്ക്കും താഴെ വില വരുന്നവയാണ് Vivo Y200e

വെഗൻ ലെതറിലും, ടെക്സ്ചർ ചെയ്ത പ്ലാസ്റ്റിക് പാനലിലുമുള്ള ഫോണുകളാണിവ

Vivo Y200e in India: പെർഫോമൻസിന് Qualcomm Snapdragon, മുൻകൂട്ടി ബുക്ക് ചെയ്താൽ 1000 രൂപ കിഴിവ്! TECH NEWS

Vivo ഇതാ ബജറ്റ് ഫ്രെണ്ട്ലി ഫോണുമായി വീണ്ടുമെത്തി. Vivo Y200e ആണ് ഇന്ത്യയിലേക്ക് അരങ്ങേറ്റം കുറിച്ച പുതിയ ഫോണുകൾ. രണ്ട് വേരിയന്റുകളിലുള്ള ഫോണാണ് വിവോ പുറത്തിറക്കിയത്. വെഗൻ ലെതറിലും, ടെക്സ്ചർ ചെയ്ത പ്ലാസ്റ്റിക് പാനലിലുമുള്ള ഫോണുകളാണിവ.

Digit.in Survey
✅ Thank you for completing the survey!

Vivo Y200e

20,000 രൂപയ്ക്കും താഴെ വില വരുന്നവയാണ് വിവോ Y200e. ഇതിൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പുണ്ട്. കൂടാതെ ഏറ്റവും പുതിയ സോഫ്റ്റ് വെയറായ ആൻഡ്രോയിഡ് 14 ആണ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ ഫീച്ചറുകളും വിലയും വിശദമായി അറിയാം.

Vivo Y200e ഫീച്ചറുകൾ

6.67 ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേയാണ് വിവോ വൈ200ഇയിലുള്ളത്. ഇതിന് 1,800nits ബ്രൈറ്റ്നെസ് വരുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 2 SoC പ്രോസസറാണ് ഫോണിലുള്ളത്. 5,000mAh ബാറ്ററിയും 44W വയർഡ് ഫാസ്റ്റ് ചാർജിങ്ങുമുള്ള സ്മാർട്ഫോണാണിത്.

5G, 4G, GPS, Wi-Fi, ബ്ലൂടൂത്ത് 5.0, USB Type-C കണക്റ്റിവിറ്റിയും ഇതിലുണ്ട്. പൊടിയ്ക്കും സ്പ്ലാഷ് പ്രതിരോധത്തിനുമായി IP54 റേറ്റിങ്ങുമുള്ള ഫോണാണിത്. ഇതിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് ഇത് പ്രവർത്തിക്കുന്നത്.

Vivo Y200e 5G
Vivo Y200e 5G

50 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഡ്യുവൽ ക്യാമറയിൽ 2 മെഗാപിക്സൽ സെൻസറാണുള്ളത്. 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണ് വിവോ ഈ വൈ സീരീസ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.

Vivo Y200e 5G വിലയും വിൽപ്പനയും

രണ്ട് കളർ ഓപ്ഷനുകളിലാണ് Vivo Y200e എത്തിയിരിക്കുന്നത്. മാർച്ച് 1 മുതലാണ് ഫോണിന്റെ വിൽപ്പന ആരംഭിക്കുക. ഫ്ലിപ്പ്കാർട്ട്, വിവോ ഇന്ത്യ എന്നീ ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് ഫോൺ ലഭ്യമാണ്. രാജ്യത്തുടനീളമുള്ള പ്രമുഖ റീട്ടെയിലർമാർ വഴിയും വിവോ വാങ്ങാം. വിവോ ഇന്ത്യ വെബ്‌സൈറ്റ് വഴി ഫോൺ ഇതിനകം പ്രീ ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് 1,000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും.

READ MORE: Moto G04 Launched: 5,000mAh ബാറ്ററി, 8000 രൂപയ്ക്ക് താഴെ Moto G04! എവിടെ നിന്നും വാങ്ങാം?

6GB + 128GBയും 8GB + 128GBയുമുള്ള 2 സ്റ്റോറേജ് ഫോണുകളാണ് ഇതിലുള്ളത്. ഇതിൽ 6ജിബി, 128ജിബിയുമുള്ള ഫോണിന് 19,999 രൂപയാണ് വില. 8ജിബിയും 128ജിബി സ്റ്റോറേജുമുള്ള വിവോ വൈ200ഇയ്ക്ക് 20,999 രൂപ വില വരുന്നു. HDFC, ICICI ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്മെന്റിന് ഓഫറുണ്ട്. ഇങ്ങനെയുള്ള പേയ്മെന്റിന് 1,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo