Swiggy Free Delivery: 60% വരെ വിലക്കിഴിവിന് പുതിയ Swiggy ഓഫർ| TECH NEWS

HIGHLIGHTS

ഫുഡ് ഡെലിവറി സേവനങ്ങളിൽ ഏറ്റവും മുന്നിലാണ് Swiggy

Pockethero എന്നാണ് സ്വിഗ്ഗി ഓഫറിന്റെ പേര്

60% വരെ കിഴിവ് ലഭിക്കുന്ന ഓഫറാണ് സ്വിഗ്ഗി പ്രഖ്യാപിച്ചിരിക്കുന്നത്

Swiggy Free Delivery: 60% വരെ വിലക്കിഴിവിന് പുതിയ Swiggy ഓഫർ| TECH NEWS

ഫുഡ് ഡെലിവറി സേവനങ്ങളിൽ ഏറ്റവും മുന്നിലാണ് Swiggy. ഇപ്പോഴിതാ ബജറ്റ് നോങ്ങി വാങ്ങുന്നവർക്ക് പുതിയൊരു ഓഫറാണ് സ്വിഗ്ഗി വാഗ്ദാനം ചെയ്യുന്നത്. 60% വരെ കിഴിവ് ലഭിക്കുന്ന ഓഫറാണ് സ്വിഗ്ഗി പ്രഖ്യാപിച്ചിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

Swiggy പുതിയ ഓഫർ

Pockethero എന്നാണ് സ്വിഗ്ഗി ഓഫറിന്റെ പേര്. ഓൺലൈൻ ഫുഡ് ഓർഡറിങ് ചെലവ് കുറയ്ക്കുന്നതിന് ഇത് സഹായിക്കും. ബജറ്റ് നോക്കി ഫുഡ് ഓർഡർ ചെയ്യുന്നവർക്ക് ആക്സസ് ചെയ്യാവുന്ന ഓഫറാണിത്. ഇതിലൂടെ ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് 60% വരെ കിഴിവ് ലഭിക്കും. ഇങ്ങനെ പണം ലാഭിക്കാം.

Swiggy പോക്കറ്റ് ഹീറോ ഓഫറിതാ…

പേര് സൂചിപ്പിക്കുന്ന പോലെ കീശ നോക്കി ഓർഡർ ചെയ്യുന്നവർക്കാണിത്. പോക്കറ്റ് ഹീറോയിലെ പാർട്നർ റെസ്റ്റോറന്റുകളിൽ നിന്ന് കാര്യമായ കിഴിവുകൾ ലഭിക്കുന്നു. ഇതിലൂടെ സ്വിഗ്ഗി സൗജന്യ ഡെലിവറി ഉറപ്പാക്കുകയും ചെയ്യുന്നു. അധികം ചെലവില്ലാതെ ഭക്ഷണം ഡെലിവറി ചെയ്യാൻ ഇത് സഹായിക്കും.

Swiggy Free Delivery: 60% വരെ വിലക്കിഴിവിന് പുതിയ Swiggy ഓഫർ
Swiggy പുതിയ ഓഫർ

സ്വിഗ്ഗി ആപ്പിൽ തന്നെയാണ് പോക്കറ്റ് ഹീറോ ഓപ്ഷനും ലഭ്യമാകുന്നത്. ഫുഡ് കാറ്റഗറിയിൽ ഓഫർ സോണിന് അടുത്തായി ഇത് കാണാം. ഈ പുതിയ ഓഫറിന്റെ കിഴിവുകളും ഫ്രീ ഡെലിവറി ഓപ്ഷനുകളും ഇവിടെ കാണും. Pockethero ആക്‌സസ് ചെയ്യാൻ, ഉപയോക്താക്കൾക്ക് Swiggy ആപ്പിൽ അത് എളുപ്പത്തിൽ കണ്ടെത്താനാകും.
സ്വിഗ്ഗി കസ്റ്റമേഴ്സിന്റെ ആവശ്യം അറിഞ്ഞ് സേവനം കൊടുക്കാനാണ് ഈ ഫീച്ചർ.

ഓൺലൈൻ ഫുഡ് ഡെലിവറിയുടെ ചാർജ് പലപ്പോഴും കസ്റ്റമേഴ്സിന് അസംതൃപ്തി നൽകുന്നു. ഇതിന് പരിഹാരമായാണ് പോക്കറ്റ് ഹീറോ ഓഫർ അവതരിപ്പിച്ചത്. കാരണം വില കുറവിൽ ഭക്ഷണം വാങ്ങിക്കാൻ ഇത് സാധാരണക്കാരെയും സഹായിക്കും.
‘ഇന്ന് കുറഞ്ഞ വിലയിൽ ഫുഡ് ഡെലിവറി ആക്‌സസ് ആഗ്രഹിക്കുന്നവർക്കായാണ് പോക്കറ്റ് ഹീറോ ലക്ഷ്യമിടുന്നത്. പേര് പോലെ തന്നെ, സ്വിഗ്ഗി പാർട്നർ റെസ്റ്റോറന്റുകളിൽ നിന്ന് മികച്ച ഡിസ്‌കൗണ്ടുകൾ വഴി ഓർഡർ ലഭിക്കും. ഫ്രീ ഡെലിവറി ഫുഡ്ഡും ഇത് വാഗ്ദാനം ചെയ്യുന്നു.

ഇങ്ങനെ സ്വിഗ്ഗി വരിക്കാർക്ക് കീശയെ കുറിച്ച് ചിന്തിക്കാതെ സേവനം ലഭിക്കും. വരിക്കാർക്ക് പുതുമയുള്ള സേവനം നൽകാനാണ് സ്വിഗ്ഗി പ്രവർത്തിക്കുന്നത്. ഇതിനായി സ്വിഗ്ഗി ടീം കൊണ്ടുവന്നതാണ് ഈ പുതിയ സംരഭം എന്ന് കമ്പനി ഹെഡ് സിദ്ധാർത്ഥ് ഭക്കൂ പറഞ്ഞു.

READ MORE: Instagram Reels അഡിക്റ്റാകുന്നോ? ഒരു ചെറിയ ടിപ് മതി, മാറ്റിയെടുക്കാം| TECH NEWS

പോക്കറ്റ് ഹീറോയിലേക്ക് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. കൂടുൽ റെസ്റ്റോറന്റുകളും ഇതിലേക്ക് എത്തിപ്പെടും. ഇത് ബിസിനസ് വർധിപ്പിക്കാൻ സഹായിക്കും.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo