Ceiling fan New Rule: ഫാൻ വാങ്ങുന്നവർ ശ്രദ്ധിക്കൂ… നിയമലംഘനത്തിന് കേന്ദ്രത്തിന്റെ 5 ലക്ഷം രൂപ പിഴ

HIGHLIGHTS

പുതിയ Ceiling fan വാങ്ങുന്നവർക്കായി കേന്ദ്ര സർക്കാർ നിർദേശം

2024 ഫെബ്രുവരിയ്ക്ക് ശേഷം സീലിങ് ഫാനുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്കായാണ് നിർദേശം

നിയമം പാലിക്കാത്തവർക്ക് എതിരെ കർശന നിയമനടപടി ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

Ceiling fan New Rule: ഫാൻ വാങ്ങുന്നവർ ശ്രദ്ധിക്കൂ… നിയമലംഘനത്തിന് കേന്ദ്രത്തിന്റെ 5 ലക്ഷം രൂപ പിഴ

ഇന്ന് Ceiling fan ഇല്ലാത്ത വീടുകളുണ്ടാവില്ല. എന്നാൽ പുതിയ സീലിങ് ഫാനുകൾ വാങ്ങുന്നവർക്കായി കേന്ദ്ര സർക്കാർ ഇതാ പുതിയൊരു നിർദേശം മുന്നോട്ട് വച്ചിരിക്കുകയാണ്. 2024 ഫെബ്രുവരിയ്ക്ക് ശേഷം സീലിങ് ഫാനുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഈ നിർദേശങ്ങൾ പാലിക്കണമെന്നും, അല്ലാത്ത പക്ഷം പിഴ ഈടാക്കുമെന്നുമാണ് കേന്ദ്ര ക്യാബിനറ്റ് മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചിരിക്കുന്നത്. എന്താണ് ഈ പുതിയ നിബന്ധനയെന്ന് വിശദമായി അറിയൂ…

Digit.in Survey
✅ Thank you for completing the survey!

Ceiling fan വാങ്ങുന്നവർ ശ്രദ്ധിക്കൂ…

2024 ഫെബ്രുവരിക്ക് ശേഷം സീലിങ് ഫാനുകൾ വാങ്ങുന്നവർ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം. ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തിയാണ് ഉപഭോക്തൃ മന്ത്രാലയം ഇങ്ങനെ ഒരു സുരക്ഷ നിയമം കൊണ്ടുവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ട്വിറ്ററിലൂടെയാണ് പീയുഷ് ഗോയൽ ഇക്കാര്യം അറിയിച്ചത്.

Ceiling fan വാങ്ങുന്നതിന് മുൻപ്…

പീയുഷ് ഗോയൽ നിർദേശിക്കുന്നത് അനുസരിച്ച് ഫാൻ വാങ്ങുന്നതിന് മുമ്പ് അവയിൽ ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ മാർക്ക് അഥവാ ISI മാർക്കുണ്ടോ എന്നത് പരിശോധിക്കണമെന്നത് നിർബന്ധമാണ്. എല്ലാ ഫാനുകളിലും ഐഎസ്ഐ മാർക്ക് വേണമെന്ന് നിർമാതാക്കൾക്ക് നിർദേശം വച്ചിട്ടുണ്ട്. ഫെബ്രുവരി മുതൽ വിൽക്കുന്ന ഫാനുകളിൽ ISI അടയാളമില്ലെങ്കിൽ അവ വിൽപ്പനയ്‌ക്കോ സ്റ്റോർ ചെയ്യുന്നതിനോ കയറ്റുമതിയ്‌ക്കോ അനുവദിക്കുന്നതല്ല.

ഈ നിയമം പാലിക്കാത്തവർക്ക് എതിരെ കർശന നിയമനടപടി ഉണ്ടാകുമെന്നും പറയുന്നു. കേന്ദ്ര മന്ത്രിയുടെ നിർദേശം അനുസരിച്ച് ആദ്യമായി നിയമം ലംഘിക്കുന്നവർക്ക് 2 ലക്ഷം രൂപ പിഴയും 2 വർഷം വരെ തടവും ലഭിക്കും. കൂടാതെ, ഈ പിഴവ് ആവർത്തിക്കുന്നവർക്ക് 5 ലക്ഷം രൂപ പിഴയോ ഉൽപ്പന്നത്തിന്റെ മൂല്യത്തിന്റെ 10 മടങ്ങ് വരെ പിഴയോ ഈടാക്കുമെന്നും പുതിയ നിർദേശത്തിൽ അറിയിക്കുന്നു.

വെറും സുരക്ഷയല്ല…

ഉപഭോക്താക്കളുടെ സുരക്ഷ മാത്രമല്ല ഇതിലൂടെ ഉറപ്പാക്കുന്നത്. പ്രാദേശിക ചെറുകിട സംരംഭങ്ങൾക്ക് പിന്തുണ നൽകുക എന്നതും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. സാധാരണ പുതിയ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ച് ആറു മാസത്തിനുള്ളിൽ അവ പ്രാബല്യത്തിൽ കൊണ്ടുവരികയാണ് ചെയ്യുന്നത്.

എന്നാൽ ഈ നിർദേശത്തിൽ ചെറുകിട സംരംഭങ്ങൾക്ക് 12 മാസത്തെ കാലയളവ് അനുവദിക്കുന്നു. ഇങ്ങനെ ചെറുകിട സംരംഭങ്ങളെ പരിപോഷിപ്പിക്കാമെന്നാണ് അധികൃതർ ചിന്തിക്കുന്നതും. ഈ സാവകാശം അനുവദിച്ചിട്ടുള്ള കാലയളവിൽ ഇത്തരം സംരഭകർക്ക് ഇളവ് ലഭിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Also Read: നിങ്ങളുടെ ഫോൺ Hack ചെയ്യപ്പെട്ടോ? ഒളിച്ചിരിക്കുന്ന അപകടത്തെ കോഡ് വച്ച് കണ്ടുപിടിക്കാം…

പുതിയ നിയന്ത്രണങ്ങൾ സീലിങ് ഫാനുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. മാത്രമല്ല, നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിന് അനുസൃതമായ ഫാനുകൾ വാങ്ങുന്നതിന് ജാഗ്രത പാലിക്കാനും ഉപയോക്താക്കളോട് കേന്ദ്രം നിർദേശം വയ്ക്കുന്നു.

ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഐഎസ്ഐ മാർക്കുള്ള സീലിങ് ഫാനുകൾക്കായുള്ള പുതിയ നിബന്ധനയെ കുറിച്ച് പ്രതിപാദിക്കുന്നത്. ഫാനുകൾ നിർമിക്കുന്നവരും വിൽക്കുന്നവരും സർക്കാർ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുക വഴി കൂടുതൽ സുരക്ഷിതത്വം നൽകാമെന്ന് കേന്ദ്രം വിശ്വസിക്കുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo