Google Pay Alert! നിങ്ങൾ കാണിക്കുന്ന ഈ മണ്ടത്തരം ഒഴിവാക്കണം, Google Pay സേഫ് ആക്കാൻ ഈ ആപ്പുകൾ വേണ്ടേ വേണ്ട!

HIGHLIGHTS

Google Pay ഉപയോഗിക്കുമ്പോൾ ഫോണിൽ ഒളിഞ്ഞിരിക്കുന്ന ചില കെണികൾ വലിയ പണിയായേക്കും

ഇതിൽ മുഖ്യമായതാണ് Screen sharing app ഉപയോഗിക്കുന്നത്

ഫോണിൽ സ്ക്രീൻ ഷെയറിങ് ആപ്പുകൾ ഓപ്പണാക്കുന്നതിലൂടെ എന്തെല്ലാമാണ് പ്രശ്നങ്ങൾ

Google Pay Alert! നിങ്ങൾ കാണിക്കുന്ന ഈ മണ്ടത്തരം ഒഴിവാക്കണം, Google Pay സേഫ് ആക്കാൻ ഈ ആപ്പുകൾ വേണ്ടേ വേണ്ട!

ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പേയ്മെന്റ് ആപ്പാണ് Google Pay. ഏറ്റവും വിശ്വസനീയവും സുരക്ഷിതവുമായ ഒരു UPI സംവിധാനം കൂടിയാണിതെന്ന് പറയാം. എന്നിരുന്നാലും ഇന്ന് സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ യുപിഐ പേയ്മെന്റിലും അതീവ ശ്രദ്ധ നൽകേണ്ടത് അനിവാര്യമാണ്.

Digit.in Survey
✅ Thank you for completing the survey!

ഇതിന് പുറമെ ഗൂഗിൾ പേ ഇത്തരം കെണികളെ പ്രതിരോധിക്കാനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള നൂതന ടെക്നോളജികളും ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ ഓരോ ഇടപാടും അതാത് സമയത്ത് തന്നെ പരിശോധിച്ച്, ഫ്രോഡ് പ്രിവെന്‍ഷന്‍ ടെക്നോളജി എന്നിവയിലൂടെ കൂടുതൽ സുരക്ഷ ഒരുക്കുന്നു.

നിങ്ങൾ കാണിക്കുന്ന ഈ മണ്ടത്തരം ഒഴിവാക്കണം, Google Pay സേഫ് ആക്കാൻ ഈ ആപ്പുകൾ വേണ്ടേ വേണ്ട!
ഫോണിൽ ഈ ആപ്പുകൾ അപകടം

ഇങ്ങനെയെല്ലാം ഓൺലൈൻ തട്ടിപ്പുകൾക്ക് എതിരെ പേയ്മെന്റ് ആപ്പ് കവചം തീർക്കുന്നുവെങ്കിലും ഫോണിൽ ഒളിഞ്ഞിരിക്കുന്ന ചില കെണികൾ വലിയ പണിയായേക്കും. ഇതിനെ കുറിച്ചുള്ള ഒരു സുപ്രധാന അറിയിപ്പാണ് ഇപ്പോൾ GPay പങ്കുവയ്ക്കുന്നതും.

Google Pay-യുടെ മുന്നറിയിപ്പ്

കമ്പനി കൂടുതൽ സുരക്ഷ ഒരുക്കുമ്പോഴും, അതീവ ജാഗ്രതയോടെ പേയ്മെന്റ് ഇടപാടുകൾ പൂർത്തിയാക്കണമെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിൽ തന്നെ ഗൂഗിൾപേ ഉപയോക്താക്കൾ കാട്ടുന്ന ചില പ്രധാന അശ്രദ്ധയെയും കമ്പനി വെളിപ്പെടുത്തി.

ഇതിൽ മുഖ്യമായതാണ് Screen sharing app ഉപയോഗിക്കുന്നത്. അതായത്, ഗൂഗിൾ പേയിൽ ഇടപാടുകൾ നടത്തുന്ന സമയത്ത് ഫോണിൽ ഒരു സ്ക്രീൻ ഷെയറിങ് ആപ്ലിക്കേഷനും പ്രവർത്തിപ്പിക്കരുതെന്ന് കമ്പനി കർശന നിർദേശം നൽകുന്നു. ഗൂഗിൾ പേയുടെ ഈ മുന്നറിയിപ്പിനെ കുറിച്ച് കൂടുതൽ വായിച്ചറിയാം.

ഫോണിൽ ഈ ആപ്പുകൾ അപകടം: Google Pay

ഫോണിൽ സ്ക്രീൻ ഷെയറിങ് ആപ്പുകൾ ഓപ്പണാക്കി വയ്ക്കുകയും, ഇതേ സമയം ഏതെങ്കിലും തരത്തിലുള്ള പേയ്മെന്റ് ഗൂഗിൾ പേയിൽ നടത്തുമ്പോൾ ഹാക്കർമാർക്ക് നിങ്ങളുടെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കാൻ സാധിക്കും. ഇങ്ങനെ ഹാക്കറുടെ കൈയിൽ ബാങ്കിങ് വിശദാംശങ്ങൾ എത്തിപ്പെട്ടാൽ അറിയാമല്ലോ, അക്കൌണ്ട് മുഴുവനും കാലിയാകും.

Also Read: മുൻഗാമിയേക്കാൾ അപ്ഗ്രേഡഡ് ഫീച്ചറുകളുള്ള Oppo Reno 11 ലോഞ്ച് ചെയ്തു! വിലയും ഫീച്ചറുകളും ഇതാ…

നിങ്ങളുടെ ഫോണിന്റെ സ്ക്രീൻ മറ്റൊരാൾക്ക് കൂടി പങ്കുവയ്ക്കുമ്പോൾ, അയാൾക്കും ഫോണിലെ പ്രവർത്തനങ്ങൾ കാണാൻ സാധിക്കുന്നു. കൂടുതലായും ഓൺലൈൻ മീറ്റിങ്ങുകളിലും ഓൺലൈൻ കോഴ്സുകളിലുമാണ് ഇങ്ങനെ സ്ക്രീന്‍ ഷെയറിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത്. ഈ സമയം ഫോണിൽ ഗൂഗിൾ പേ ഇടപാട് നടത്തുകയാണെങ്കിൽ, വിദൂരത്തിലിരുന്ന് ഒരു ഹാക്കറിന് നിങ്ങളുടെ പേയ്മെന്റ് അക്കൌണ്ടിലേക്ക് അത് ആക്സ്സ് നൽകുമെന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്.

അതുപോലെ ഒരു കാരണവശാലും മൂന്നാം കക്ഷി ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും ഗൂഗിൾ നിർദേശിക്കുന്നു. അഥവാ എന്തെങ്കിലും ആവശ്യത്തിന് ഇങ്ങനെ ആപ്പുകൾ ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെങ്കിൽ അത് ഗൂഗിൾ പേ ഉപയോഗിക്കുന്നതിന് മുമ്പ് ക്ലോസ് ചെയ്തിട്ടുണ്ടെന്നോ, അല്ലെങ്കിൽ ബാക്ക്ഗ്രൌണ്ടിൽ പ്രവർത്തിക്കുന്നില്ലെന്നോ ഉറപ്പുവരുത്തേണ്ടതാണെന്ന് ഗൂഗിൾ പേ ഉപയോക്താക്കളോട് നിർദേശിക്കുന്നു.

മാത്രമല്ല, റിമോട്ട് വ്യൂവിംഗ്, സ്‌ക്രീൻ ഷെയറിങ് ആപ്പുകൾ ആവശ്യമില്ലെങ്കിൽ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. എന്നിരുന്നാലും പേയ്മെന്റ് നടത്തുമ്പോഴും ഒടിപി സ്വീകരിക്കുമ്പോഴും ഈ ആപ്പുകൾ ഓപ്പണാക്കുന്നത് വലിയ അപകടമാകും.

Read More: ഇന്ത്യ- ഓസ്ട്രേലിയ T20 ticket online ബുക്ക് ചെയ്യാം, Live Match ഓൺലൈനിൽ എങ്ങനെ കാണാം?

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo