Good News! iPhone 14 ഉപയോഗിക്കുന്നവർക്ക് ഇതാ Apple നൽകുന്ന സന്തോഷ വാർത്ത
സെല്ലുലാർ, വൈഫൈ കവറേജിന് പുറത്തുള്ളപ്പോൾ പോലും എമർജൻസി റെസ്‌പോണ്ടർമാരുമായി ബന്ധപ്പെടാം, ഫ്രീയായി
ഐഫോൺ 14 ഉപയോഗിക്കുന്നവർക്കാണ് ഈ ഫ്രീ സേവനം ലഭിക്കുന്നത്
സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്‌ഒഎസിലേക്കുള്ള സൗജന്യ ആക്‌സസ് ഒരു വർഷത്തേക്ക് കൂടി
iPhone 14 ഉപയോക്താക്കൾക്ക് ഇതാ സന്തോഷകരമായ ഒരു വാർത്തയാണ് Apple പുറത്ത് എത്തിച്ചിരിക്കുന്നത്. ദീർഘകാലത്തേക്ക് എമർജൻസി എസ്‌ഒഎസിലേക്കുള്ള സൗജന്യ ആക്‌സസ് കമ്പനി നൽകുമെന്നതാണ് പുതിയ അറിയിപ്പ്. ഇതിലൂടെ ഐഫോൺ 14 ഉപയോഗിക്കുന്നവർക്ക് സെല്ലുലാർ, വൈഫൈ കവറേജിന് പുറത്തുള്ളപ്പോൾ പോലും എമർജൻസി റെസ്‌പോണ്ടർമാരുമായി ബന്ധപ്പെടാൻ സാധിക്കും. ആപ്പിൾ ഓഫർ ചെയ്യുന്ന ഈ ഫ്രീ Emergency SOS എങ്ങനെ പ്രവർത്തിക്കുന്നുവെന്നും, ഇതിന്റെ ഫീച്ചറുകളും അറിയാം…
SurveyiPhone 14 ഫോണുള്ളവർക്ക് ഫ്രീ SOS
സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്‌ഒഎസിലേക്കുള്ള സൗജന്യ ആക്‌സസ് ഒരു വർഷത്തേക്ക് കൂടി നീട്ടുന്നതായാണ് ആപ്പിൾ അറിയിച്ചിരിക്കുന്നത്. നിലവിലുള്ള ഐഫോൺ 14 ഉപയോക്താക്കൾക്ക് ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്താം. വിവിധ സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ആപ്പിൾ സേവനമാണിത്. സാറ്റലൈറ്റ് വഴിയാണ് ഈ ആപ്പിൾ എമർജൻസി എസ്ഒഎസ് ലഭ്യമാകുക. അതിനാൽ സെല്ലുലാർ, വൈഫൈ കണക്ഷനുകൾ ലഭ്യമല്ലെങ്കിലും, ഈസിയായി ഈ സേവനം ലഭിക്കുന്നതാണെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.
Read More: BSNL 5G Service Update: 5G ഒരുപാട് വൈകില്ലെന്ന് BSNL, അതും ആഭ്യന്തരമായി നിർമിക്കുന്നത്!
ഇന്ത്യയിലെ iPhone ഉപയോക്താക്കൾക്ക് ലഭിക്കുമോ?
യുഎസ്, കാനഡ, യുകെ, ഫ്രാൻസ്, ജർമ്മനി, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ 17 രാജ്യങ്ങളിൽ ഈ സേവനം ലഭിക്കും. എന്നാൽ ഇന്ത്യയിലെ ഐഫോൺ ഉപയോക്താക്കൾക്ക് ഇത് പ്രയോജനപ്പെടുത്താനാകില്ല. ഈ ഫീച്ചർ ആദ്യം അമേരിക്കയിലും കാനഡയിലുമാണ് ലഭ്യമാക്കിയത്.
പിന്നീട് മറ്റ് പ്രദേശങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചു. സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്‌ഒഎസ് രണ്ട് വർഷത്തേക്ക് സൗജന്യമായി വാഗ്ദാനം ചെയ്ത കമ്പനി ഒരിക്കൽ കൂടി ഐഫോൺ 14 ഉപയോക്താക്കൾക്ക് ഒരു വർഷം കൂടി സൗജന്യ ആക്‌സസിനായി നീട്ടി നൽകിയിരിക്കുകയാണ്.
എമർജെൻസി SOS സേവനത്തിന്റെ നേട്ടം
സെല്ലുലാർ, വൈഫൈ കവറേജിന് പുറത്ത് കാറിലോ മറ്റോ പ്രശ്‌നം അനുഭവപ്പെട്ടാൽ ഉപയോക്താക്കളെ AAA-ലേക്ക് ബന്ധിപ്പിക്കാൻ കഴിയുന്ന റോഡ്‌സൈഡ് അസിസ്റ്റൻസ് പോലുള്ള ഫീച്ചറുകൾ ഇതിലുണ്ട്. ഇങ്ങനെ വിവിധ സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ഈ സേവനം ഇതിനകം സഹായിച്ചിട്ടുണ്ട്. കാർ അപകടങ്ങളിലും, യാത്രകളിലും മറ്റും കാണാതാകുന്ന ആളുകളെയും കണ്ടെത്താൻ സഹായിക്കുന്ന ഫീച്ചറാണിത്.

എന്താണ് എമർജെൻസി SOS?
സാറ്റലൈറ്റ് ഫീച്ചർ വഴി എമർജൻസി എസ്ഒഎസ് സേവനം ലഭ്യമാക്കുന്നത് കഴിഞ്ഞ വർഷമാണ് ആപ്പിൾ പരിചയപ്പെടുത്തുന്നത്. ഐഫോൺ 14 പുറത്തിറക്കിയപ്പോഴാണ്, കമ്പനി ഈ ഫീച്ചർ ആദ്യമായി അവതരിപ്പിച്ചതെന്നും പറയാം.
അപകടങ്ങളിൽ ജീവൻ രക്ഷകനായി വന്ന ഒരു ഗെയിം ചേഞ്ചറാണ് ഈ ആപ്പിൾ ഫീച്ചറെന്ന് പറയാം. സാറ്റലൈറ്റ് സേവനം ഉപയോഗിച്ച് അപകടത്തിൽപെട്ട ഒരാൾക്ക് അവരുടെ സ്ഥലവും സാഹചര്യവും ഉപയോഗിച്ച് എമർജൻസി റെസ്‌പോണ്ടർമാർക്ക് സന്ദേശം അയയ്‌ക്കാൻ ഈ ഫീച്ചർ അനുവദിക്കുന്നു. വാഹനാപകടം, ട്രക്കിങ് അല്ലെങ്കിൽ പ്രകൃതിദുരന്തം തുടങ്ങിയ ഫീച്ചറുകളിലെല്ലാം ആപ്പിൾ എമർജെൻസി SOS ഫീച്ചർ ഉപയോഗപ്പെടുത്താം.
ഇപ്പോൾ ഐഫോൺ 14 ഉപയോക്താക്കൾക്ക് ഇത് ഒരു വർഷത്തേക്ക് ഫ്രീയായി ലഭിക്കുമെന്നത് സന്തോഷം നൽകുന്ന വാർത്തയാണ്. അടുത്തിടെ വിപണിയിൽ എത്തിയ ഐഫോൺ 15 സീരീസ് ഉടമകൾക്ക് ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യുന്ന സമയം മുതൽ രണ്ട് വർഷത്തേക്ക് സൗജന്യ ആക്സസ് ലഭിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile