ദളപതിയുടെ ‘ലിയോ’ റെക്കോഡ് തകർത്ത്, ടൈറ്റിൽ പ്രഖ്യാപിക്കാത്ത സൂര്യ ചിത്രം

HIGHLIGHTS

വിജയ് ചിത്രത്തെയും മറികടന്ന് സൂര്യ 42 റിലീസിന് മുന്നേ ഹിറ്റ്

സിനിമയുടെ ഒടിടി അവകാശം ആമസോൺ പ്രൈം സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ

Amazon ചിത്രം സ്വന്തമാക്കിയത് ഭീമൻ തുകയ്ക്ക്!

ദളപതിയുടെ ‘ലിയോ’ റെക്കോഡ് തകർത്ത്, ടൈറ്റിൽ പ്രഖ്യാപിക്കാത്ത സൂര്യ ചിത്രം

ഒരുവശത്ത് ദളപതി വിജയിയുടെ ലിയോ ഒരുങ്ങുകയാണ്. മറുവശത്ത് സൂര്യയുടെ 42-ാം ചിത്രവും പണിപ്പുരയിലാണ്. വിജയ് ചിത്രം ലിയോ പ്രീ- റിലീസിലൂടെ 100 കോടി നേടിയപ്പോൾ, അതിനെയും മറികടന്ന് സൂര്യ ചിത്രം 500 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. 

Digit.in Survey
✅ Thank you for completing the survey!

സൂര്യ 42 വൻ പ്രതീക്ഷയോടെ വരുന്ന തമിഴ് ചിത്രമാണ്. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 350 കോടി ബഡ്ജറ്റിലൊരുക്കുന്ന സിനിമയുടെ ഏകദേശം 60 ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ട്. ബോളിവുഡ് നടി ദിഷ പഠാനിയാണ് Suryaയുടെ ജോഡിയായി എത്തുന്നത്. പീരിയഡ് ഡ്രാമയായി നിർമിക്കുന്ന ചിത്രത്തിൽ സൂര്യ 5 വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്നുവെന്നും സൂചനകളുണ്ട്. ടെലിവിഷൻ പരമ്പരകളിലൂടെ വന്ന് സീതാരാമം എന്ന ദുൽഖർ ചിത്രത്തിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ മൃണാൽ താക്കൂർ  Surya 42ലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നുണ്ട്.

OTTയിൽ റിലീസിന് മുന്നേ ഹിറ്റ്

ഇപ്പോഴിതാ സൂര്യ 42 ആമസോൺ പ്രൈം വീഡിയോയിൽ 80 കോടി രൂപയ്ക്ക് വിറ്റുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
യുവി ക്രിയേഷൻസിനൊപ്പം സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ ജ്ഞാനവേൽ രാജയാണ് ചിത്രം നിർമിക്കുന്നത്. ലിയോക്കൊപ്പം നവംബറിലായിരിക്കും Surya 42 തിയേറ്ററുകളിൽ എത്തുക. 10 ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. 

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo