HIGHLIGHTS
പത്താൻ ഇനി ഒടിടിയിൽ കാണാം
മാർച്ച് 22 മുതലാണ് ഒടിടി പ്രദർശനം ആരംഭിക്കുന്നത്
നീണ്ട ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന്റെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവ് മാത്രമല്ല, ബോക്സ്ഓഫീസിൽ തുടർച്ചയായി പരാജയമേറ്റ് വാങ്ങിയ ബോളിവുഡിന്റെയും രക്ഷകനായ ചിത്രമാണ് പത്താൻ (Pathaan). ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂഇയർ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിന്ദി സിനിമാപ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ജോഡികളായ ഷാരൂഖ് ഖാൻ- ദീപികാ പദുകോൺ കോമ്പോ ആവർത്തിച്ച ചിത്രം കൂടിയാണിത്.
Surveyഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം ഇതാ OTTയിലേക്ക് വരാൻ ഇനി മണിക്കൂറുകൾ മാത്രം.
സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത, ഹൈ-ബജറ്റ് ആക്ഷൻ ഡ്രാമ ചിത്രം ആമസോൺ പ്രൈം വീഡിയോ (Amazon Prime Video)യിലാണ് OTT റിലീസിന് എത്തുന്നത്. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും Pathaan ആസ്വദിക്കാം. മാർച്ച് 22 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്ന് അണിയറപ്രവർത്തകരും Amazon primeഉം അറിയിച്ചു.
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile