WhatsApp ഉപയോഗിക്കാൻ ഒരു പിഎയെ കിട്ടി! ഇനി നിങ്ങളുടെ പണി ChatGPT ചെയ്തോളും, എങ്ങനെ?

HIGHLIGHTS

വാട്സ്ആപ്പ് മെസേജുകൾക്ക് റിപ്ലൈ കൊടുക്കാൻ ഒരു പിഎ വേണമെങ്കിലോ?

കൈകൾ ഉപയോഗിക്കാതെ വാട്സ്ആപ്പിൽ സന്ദേശമയയ്‌ക്കാനും കോളുകൾ ചെയ്യാനും ഇനി ChatGPT മതി

WhatsApp ഉപയോഗിക്കാൻ ഒരു പിഎയെ കിട്ടി! ഇനി നിങ്ങളുടെ പണി ChatGPT ചെയ്തോളും, എങ്ങനെ?

ഇന്ന് ആരാണ് WhatsApp ഉപയോഗിക്കാത്തതായി ഉള്ളതല്ലേ? ആഗോളതലത്തിൽ രണ്ട് ബില്യണിൽ കൂടുതൽ ആളുകളും ആശയവിനിമയത്തിനായി വാട്സ്ആപ്പ് ഉപയോഗിക്കുന്നുവെന്ന് പറയുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്ക് മാത്രമല്ല, ജോലി ആവശ്യങ്ങൾക്കും സർക്കാർ സേവനങ്ങൾക്കുമെല്ലാം വാട്സ്ആപ്പ് അനിവാര്യമാണ്.

Digit.in Survey
✅ Thank you for completing the survey!

എന്നാൽ WhatsApp നേടിയ പ്രീതിയേക്കാൾ ശരവേഗത്തിൽ ഉപയോക്താക്കളെ നേടിയ മറ്റൊരു ടെക്നിക്കൽ സംവിധാനമുണ്ട്. Googleനോടും വേണമെങ്കിൽ ഒന്ന് അങ്ങോട്ടേക്ക് മാറി നിൽക്കൂ എന്ന് പറയാൻ കഴിയുന്ന ChatGPT. ഈ AI ചാറ്റ്ബോട്ടിനോട് നിങ്ങൾ എന്ത് ചോദിച്ചാലും അതിന് സ്പഷ്ടമായ ഉത്തരം നൽകും. ഒരു മനുഷ്യൻ ഭാവാത്മകമായും കാവ്യാത്മകമായും ഉത്തരം പറയുന്ന പോലെ.
അങ്ങനെയെങ്കിൽ ചിലപ്പോഴൊക്കെ ഈ വാട്സ്ആപ്പ് മെസേജുകൾക്ക് റിപ്ലൈ കൊടുക്കാൻ ഒരു പിഎ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചവർക്ക് ചാറ്റ്ജിപിറ്റിയെ പ്രയോജനപ്പെടുത്താം. എന്നുവച്ചാൽ, നിങ്ങളുടെ കൈകൾ ഉപയോഗിക്കാതെ തന്നെ നിങ്ങൾക്ക് വാട്സ്ആപ്പിൽ സന്ദേശമയയ്‌ക്കാനും കോളുകൾ ചെയ്യാനും ഇനി ChatGPT മതി. 

ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നതിന് Android ഉപയോക്താക്കളും iOs ഉപയോക്താക്കളും എന്ത് ചെയ്യണമെന്ന് ഇവിടെ വിശദീകരിക്കുന്നു.

Android ഉപയോക്താക്കൾ ചെയ്യേണ്ടത്…

നിങ്ങൾ ഒരു ആൻഡ്രോയിഡ് ഫോണാണ് ഉപയോഗിക്കുന്നതെങ്കിൽ, ഗൂഗിൾ അസിസ്റ്റന്റ് ഇതിനായി പ്രയോജനപ്പെടുത്താം. ഇതിന് ആദ്യം നിങ്ങളുടെ ഫോണിൽ ഗൂഗിൾ അസിസ്റ്റന്റ് പ്രവർത്തനക്ഷമമാക്കിയാൽ മതി. 
അതായത്, Google Assistant ഉപകരണങ്ങൾക്ക് കീഴിലുള്ള, ഫോണിൽ ടാപ്പ് ചെയ്യുക. Google അസിസ്‌റ്റന്റ് ഓപ്‌ഷൻ ടോഗിൾ ചെയ്‌ത് വോയ്‌സ് മാച്ച് സജ്ജീകരിക്കുക. ഇവിടെ Ok Google, Hey Google എന്ന് പറയാൻ നിങ്ങളോട് ആവശ്യപ്പെടും. അതിനുശേഷം Voice Match ചെയ്യുക. ഇങ്ങനെ വാട്സ്ആപ്പിലും സന്ദേശം അയക്കാം.

iPhone ഉപയോക്താക്കൾ ചെയ്യേണ്ടത്….

നിങ്ങൾ ഐഫോണാണ് ഉപയോഗിക്കുന്നതെങ്കിൽ, നിങ്ങൾ Siri പ്രവർത്തനക്ഷമമാക്കിയാൽ മതി. ഇതിനായി ഫോണിൽ സെറ്റിങ്സ് തുറന്ന് താഴേക്ക് സ്ക്രോൾ ചെയ്ത് സിരി, സെർച്ച് ഓപ്ഷൻ കണ്ടെത്തുക. 
'Listen for Hey Siri' ഓപ്ഷൻ ടോഗിൾ ചെയ്യുക. തുടർന്ന് നിർദേശങ്ങൾ പിന്തുടർന്ന് ഹേയ് സിരി എന്ന് പറയുക. Siri പ്രവർത്തനക്ഷമമാക്കി കഴിഞ്ഞാൽ, ‘ഹേയ് സിരി ഒരു  WhatsApp സന്ദേശം അയയ്ക്കുക’ അല്ലെങ്കിൽ നിങ്ങളുടെ പേരിൽ  WhatsApp കോളുകൾ ചെയ്യാൻ സിരിയോട് ആവശ്യപ്പെടാം. ഫോൺ ലോക്കായിരിക്കുമ്പോഴും  Siri ഉപയോഗിക്കാം.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo