വോൾട്ടി പിന്തുണയുള്ള ഫീച്ചർ ഫോണുകളാണ് ജിയോ ഉടൻ വിപണിയിലെത്തിക്കുക

HIGHLIGHTS

വോൾട്ടി പിന്തുണയുള്ള ഫീച്ചർ ഫോണുകളാണ് ജിയോ ഉടൻ വിപണിയിലെത്തിക്കുക

വോൾട്ടി പിന്തുണയുള്ള  ഫീച്ചർ ഫോണുകളാണ്  ജിയോ ഉടൻ വിപണിയിലെത്തിക്കുക

 

Digit.in Survey
✅ Thank you for completing the survey!

ജിയോ പുറത്തിറക്കുന്ന വില കുറഞ്ഞ 4 ജി   ഫീച്ചർ ഫോണുകളിലെ അടിസ്ഥാന മോഡൽ  500 രൂപക്ക് ലഭ്യമാകും. ഈയിടെ പുറത്തിറങ്ങിയ നോക്കിയയുടെ 3310 എന്ന ഫീച്ചർ ഫോണിന്റെ വിലയേക്കാൾ 1000 രൂപ വിലകുറവിൽ ഈ ഫോണുകൾ വിൽക്കാൻ കഴിയുമെന്നായിരുന്നു  ജിയോയുടെ  കണക്കുകൂട്ടൽ.

എന്നാൽ വിലക്കുറവിൽ നൽകുന്ന വോൾട്ടി (VoLTE) പിന്തുണയുള്ള ഫീച്ചർ ഫോണുകൾ ജിയോയുടെ വരിക്കാരുടെ എണ്ണം കൂട്ടുമെന്നാണ് പുതിയ  വിലയിരുത്തൽ. നിലവിൽ  വോൾട്ടി (VoLTE) പിന്തുണയുള്ള 4 ജി ഹാൻഡ്‌സെറ്റിലാണ് ജിയോ സേവനം പൂർണ്ണതോതിൽ ഉപയോഗിക്കാൻ കഴിയുക. ജിയോ പുറത്തിറക്കുന്ന ഈ ഫീച്ചർ ഫോണുകൾ ലൈഫ് (LYF) ഹാൻഡ്‌സെറ്റ് ശ്രേണിയിലാകും വിപണിയിലെത്തുക. 

സ്‌പ്രെഡ്ട്രം പ്രോസസർ കരുത്തുപകരുന്ന ഒരു  4 ജി ഫീച്ചർഫോണും  ക്വാൾകോം 205  പ്രോസസർ പിന്തുണയോടെ പ്രവർത്തിക്കുന്ന മറ്റൊരു ഫോണുമാണ് വിപണിയിലെത്തുമെന്നു നേരത്തേ  റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ മറ്റൊരു ഫീച്ചർ ഫോണിന്റെ കൂടി പണിപ്പുരയിലാണ് ജിയോ എന്നാണ് ലഭ്യമാകുന്ന  പുതിയ വിവരം. 2.4 ഇഞ്ച് സ്‌ക്രീനുള്ളതും  512  എംബി റാം പിന്തുണയ്ക്കുന്നതുമായ ഫോണിന്റെ സംഭരണശേഷി എസ്ഡി  കാർഡിന്റെ  സഹായത്താൽ ഉയർത്താൻ കഴിയും. 

കൂടുതൽ പ്രധാനപ്പെട്ട ഓഫറുകൾക്ക് ഈ ലിങ്ക് നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo