അടുത്ത അഞ്ച് വർഷം ഇന്ത്യയിൽ VoLTE വിപ്ലവമെന്നു പഠനം

അടുത്ത അഞ്ച്  വർഷം ഇന്ത്യയിൽ VoLTE വിപ്ലവമെന്നു പഠനം

വരുന്ന അഞ്ചു വർഷക്കാലയളവിൽ
 ടെലക്കോം രംഗത്ത് 4 ജി VoLTE രംഗത്തായിരിക്കും അത്ഭുതപ്പെടുത്തുന്ന വളർച്ചയുണ്ടാകുകയെന്നു എറിക്‌സൺ നടത്തിയ ഒരു പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇപ്പോഴത്തെ ഉപഭോക്താക്കളുടെ മൊബൈൽ ഉപയോഗ രീതികളുടെയും മറ്റു സ്ഥിതിവിവരകണക്കുകളുടെയും അടിസ്‌ഥാനത്തിലാണ് ഇവർ ഇത്തരമൊരു
 നിഗമനത്തിലെത്തിയിരിക്കുന്നത്.

Digit.in Survey
✅ Thank you for completing the survey!

ഇവരുടെ കണക്കുകൾ പ്രകാരം
 ഇന്ത്യയിലെ മൊബൈൽ ട്രാഫിക് 2017 ജനുവരിയിൽ 120 കോടി കവിഞ്ഞിരിക്കുകയാണ്. ഈ പഠനമനുസരിച്ച് വരുന്ന അഞ്ചു വർഷത്തിനുള്ളിൽ ഈ സംഖ്യ 140 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സബ്സ്ക്രിപ്ഷനുകളുടെ ഉയർച്ചയ്ക്ക് നിരവധി കാരണങ്ങളാണ് ചൂണ്ടികാട്ടുന്നത് .

താരിഫ് കുറച്ചതും
 റിലയൻസ് ജിയോ ഇഫക്ട് മൂലം സേവന ദാതാക്കൾക്കിടയിലെ മത്സരവുമൊക്കെ മൊബൈൽ ഡാറ്റ ഉപഭോഗം വർധിപ്പിക്കാൻ തുടങ്ങി.ഇപ്പോഴത്തെ കണക്കനുസരിച്ച് ഒരു മാസം

ഇന്ത്യക്കാർ ഒരു എക്സാബൈറ്റ് ഡാറ്റ ഉപയോഗിക്കുന്നുണ്ട് . ഇത് 2022 ൽ എട്ട് തവണ അധികമാകും അതായത് ഡാറ്റ ഉപഭോഗം എട്ടുഎക്സാബൈറ്റ് വരെ വർദ്ധിക്കും. രാജ്യത്തെ VoLTE ട്രാഫിക് 37 കോടി കടക്കുമെന്നും പഠനം പറയുന്നു.

Syed Shiyaz Mirza
Digit.in
Logo
Digit.in
Logo