6,000mAh ബാറ്ററിയുള്ള New POCO 5G ഫോൺ ഇന്ത്യയിൽ, 15000 രൂപയിൽ താഴെ മാത്രം വില!

6,000mAh ബാറ്ററിയുള്ള New POCO 5G ഫോൺ ഇന്ത്യയിൽ, 15000 രൂപയിൽ താഴെ മാത്രം വില!

ഇന്ത്യക്കാർക്ക് വേണ്ടി അടുത്ത ബജറ്റ് സ്മാർട്ട് ഫോൺ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. പോകോയുടെ സ്റ്റൈലിഷ് ഹാൻഡ്സെറ്റാണ് ഇന്ത്യയിൽ പുറത്തിറങ്ങിയത്. വളരെ നേർത്ത ഡിസൈനും, മികച്ച ബാറ്ററിയുമുള്ള Poco C85 5G സ്മാർട്ട്ഫോൺ ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ പോകോ ഫോണിന്റെ വിലയും ഫീച്ചറുകളും വിശദമായി പരിശോധിക്കാം.

Digit.in Survey
✅ Thank you for completing the survey!

Poco C85 5G Price in India

പോകോ സി85 5ജി സ്മാർട്ട് ഫോൺ മൂന്ന് വേരിയന്റുകളിലാണ് പുറത്തിറക്കിയത്. 4GB/128GB വേരിയന്റിന് 11,999 രൂപയിലാണ് വില ആരംഭിക്കുന്നത്. 6GB/128GB സ്റ്റോറേജിന് 12,999 രൂപയും 8GB/128GB മോഡലിന് 14,499 രൂപയുമാണ് വില. നിങ്ങൾക്ക് 1,000 രൂപയുടെ ബാങ്ക് ഓഫറും ലഭിക്കും. ഫ്ലിപ്പ്കാർട്ടിൽ പോകോ സ്മാർട് ഫോൺ ഡിസംബർ 16 മുതൽ ലഭ്യമാകും.

പോകോ സി85 5ജി സ്പെസിഫിക്കേഷൻസ്

8.05mm കനമുള്ള ഫ്ലാറ്റ് ഫ്രെയിമിലാണ് പോകോ സി85 നിർമിച്ചിരിക്കുന്നത്. ഈ ഉപകരണത്തിന് ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണുള്ളത്. പിൻ പാനലിൽ ഡ്യുവൽ-ടോൺ മാറ്റ് ഫിനിഷ് കൊടുത്തിരിക്കുന്നു. ഇതിൽ ഹെഡ്‌ഫോൺ ജാക്കും കൊടുത്തിരിക്കുന്നു.

Poco C85 5g

സി85 5ജിയിൽ 6.9 ഇഞ്ച് വലിയ HD+ LCD ഡിസ്‌പ്ലേയുണ്ട്. ഫോൺ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും 810 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. ഡ്യൂറബിലിറ്റിയിലും പോകോ ഫോൺ മികച്ചതാണ്. ഇതിൽ IP64 റേറ്റിങ്ങുണ്ട്.

പോകോ സി85 5ജിയിലെ പിൻവശത്തെയും മുൻവശത്തെയും രണ്ട് ക്യാമറകളെ കുറിച്ച് നോക്കാം. ഇതിൽ 50-മെഗാപിക്സൽ പിൻ ക്യാമറയും 8-മെഗാപിക്സൽ മുൻ ക്യാമറയും ഉണ്ട്. 1080p വരെ വീഡിയോ റെക്കോഡിങ്ങും ഫോണിൽ സാധ്യമാണ്.

Also Read: 5.2 ചാനൽ Dolby Home Theatre System 85 ശതമാനം വിലക്കിഴിവിൽ, കിടിലൻ ഓഫർ

മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് പോക്കോ സി85 ഫോണിലുള്ളത്. ദീർഘകാല ബാറ്ററി ലൈഫുള്ള 6,000 എംഎഎച്ച് സിലിക്കൺ-കാർബൺ ബാറ്ററി ഫോണിന്റെ ഹൈലൈറ്റാണ്. ഇത് 33W വയർഡ് ഫാസ്റ്റ് ചാർജിംഗും 10W വയർഡ് റിവേഴ്‌സ് ചാർജിംഗും പിന്തുണയ്ക്കുന്നു. 106 മണിക്കൂറിലധികം മ്യൂസിക് പ്ലേബാക്ക് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

സോഫ്റ്റ്‌വെയറിലേക്ക് വന്നാൽ പോകോ സി85 ഫോണിൽ രണ്ട് പ്രധാന ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളുണ്ട്. ഇത് നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭിക്കും. ആൻഡ്രോയിഡ് 15 ഔട്ട് ഓഫ് ദി ബോക്സ് അടിസ്ഥാനമാക്കിയുള്ള ഹൈപ്പർ ഒഎസ് 2-ലാണ് ഫോൺ പ്രവർത്തിക്കുന്നത്.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo