ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയാണല്ലോ Reliance Jio. ഫാസ്റ്റ് കണക്റ്റിവിറ്റി ലഭിക്കുന്ന ടെലികോം സേവനമാണ് ജിയോ തരുന്നത്. എന്നാൽ പ്ലാനുകൾക്ക് വില കൂടുതലാണോ എന്നതാണ് വരിക്കാരുടെ ആശങ്ക.
Surveyഫാസ്റ്റ് കണക്റ്റിവിറ്റി തരുന്ന ജിയോ ടെലികോമിൽ നിന്ന് ചില ബജറ്റ് പ്ലാനുകളുമുണ്ട്. 28 ദിവസം വാലിഡിറ്റി ലഭിക്കുന്ന പ്ലാനുകൾ നിങ്ങൾക്ക് ബജറ്റ് വിലയിൽ ലഭിക്കും. അതും 190 രൂപയിലും താഴെ റീചാർജ് ചെയ്യാവുന്ന പ്ലാനുകൾ റിലയൻസ് ജിയോ തരുന്നുണ്ട്.
28 ദിവസത്തേക്ക് പ്രധാനമായും 3 റീചാർജ് ഓപ്ഷനുകളാണ് ജിയോയിലുള്ളത്. ഇവയിൽ 182 രൂപ മുതലുള്ള പ്ലാനുകളുണ്ട്. എന്നാൽ 182 രൂപ, 186 രൂപ പ്ലാനുകളേക്കാൾ ലാഭം 189 രൂപയുടെ പ്രീ പെയ്ഡ് പ്ലാനാണ്.
Reliance Jio 189 Plan Details
റിലയൻസ് ജിയോയുടെ 189 രൂപയുടെ പ്ലാൻ വോയിസ് പ്ലാനുകൾ നോക്കുന്നവർക്ക് മികച്ച ഓപ്ഷനാണ്. ഇതിൽ കുറച്ച് ഡാറ്റയും ജിയോ അനുവദിച്ചിരിക്കുന്നു. ഈ പ്ലാനിൽ ജിയോ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് വാഗ്ദാനം ചെയ്യുന്നു. ജിയോ ഉപയോക്താക്കൾക്ക് എത്ര മിനിറ്റ് നേരത്തേക്കും ചാർജില്ലാതെ കോളുകൾ ചെയ്യാം.
189 രൂപയുടെ പ്ലാനിന് 28 ദിവസത്തെ സേവന വാലിഡിറ്റിയാണുള്ളത്. ഇത് 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഈ 2 ജിബി ഇന്റർനെറ്റ് പ്രതിദിന ഡാറ്റയല്ല എന്നത് ശ്രദ്ധിക്കുക. മറിച്ച് മൊത്തം കാലാവധിയിലേക്കുള്ള 2 ജിബി മാത്രമാണ്. ഇതിൽ സ്വകാര്യ ടെലികോം കമ്പനി 300 എസ്എംഎസ് സേവനങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.

ജിയോ പ്ലാനിൽ നിങ്ങൾക്ക് JioTV, JioAICloud എന്നിവയിലേക്ക് അധിക ആക്‌സസ് നേടാം. ഇതിലെ 2ജിബി FUP ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാലും ഇന്റർനെറ്റ് ലഭിക്കും. എന്നുവച്ചാൽ ഡാറ്റ വേഗത 64 Kbps-ൽ നിങ്ങൾക്ക് സേവനം പ്രയോജനപ്പെടുത്താം.
ജിയോ 28 ദിവസം വാലിഡിറ്റിയുള്ള മറ്റ് പ്ലാനുകൾ
റിലയൻസ് ജിയോ 28 ദിവസം വാലിഡിറ്റിയുള്ള വേറെയും പ്ലാനുകൾ തരുന്നുണ്ട്. 189 രൂപയേക്കാൾ കുറഞ്ഞ വിലയുള്ള പാക്കേജുകളാണ് 182 രൂപ, 186 രൂപയുടേത്. എന്നാൽ ഇവയിലെ ആനുകൂല്യങ്ങളിൽ വ്യത്യാസം വരുന്നു.
ഡാറ്റ കുറച്ച് വേണ്ടവർക്ക് 186 രൂപ പ്ലാൻ തെരഞ്ഞടുക്കാം. ഇതിൽ 189 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങളാണ് നൽകുന്നത്. എന്നാൽ ഡാറ്റയിൽ മാത്രം വ്യത്യാസം വരുന്നു. എന്നുവച്ചാൽ പ്ലാനിലെ മൊത്തം കാലാവധിയിലേക്ക് 1ജിബി ഡാറ്റ നേടാം.
182 രൂപയുടെ ജിയോ പ്ലാനും 189 രൂപ പ്ലാനിലെ വാലിഡിറ്റിയുള്ളതാണ്. ആനുകൂല്യങ്ങൾ 189 രൂപയിലേത് പോലെയാണ്. എന്നാൽ അൺലിമിറ്റഡ് വോയിസ് കോളിങ് ലഭ്യമല്ല. എന്നാൽ 182 രൂപ പാക്കേജിൽ 2 GB ഡാറ്റയും എസ്എംഎസ് സേവനങ്ങളും ലഭ്യമാണ്. കോളിങ്ങല്ലാതെ, സിം ആക്ടീവാക്കി നിലനിർത്തണമെങ്കിൽ ഈ പാക്കേജാണ് അനുയോജ്യം.
Also Read: 30 Days BSNL Best Plan: അൺലിമിറ്റഡ് കോളിങ്ങും, 2.5ജിബി ഡാറ്റയും തുച്ഛ വിലയ്ക്ക്!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile