6500 mAh ബാറ്ററി Vivo T4 Pro ഇങ്ങനെ വില കുറച്ചാൽ എങ്ങനെ വാങ്ങാതിരിക്കും?

HIGHLIGHTS

4K video റെക്കോഡിങ് സപ്പോർട്ടുള്ള വിവോ 5ജി ഫോണാണിത്

ഫ്ലിപ്കാർട്ടിൽ ഹാൻഡ്സെറ്റ് വമ്പിച്ച വിലക്കുറവിൽ പർച്ചേസ് ചെയ്യാം

ബാങ്ക് കിഴിവ് ചേർത്ത് 26999 രൂപയ്ക്ക് ഫോൺ വാങ്ങാം

6500 mAh ബാറ്ററി Vivo T4 Pro ഇങ്ങനെ വില കുറച്ചാൽ എങ്ങനെ വാങ്ങാതിരിക്കും?

കുറഞ്ഞ വിലയിൽ Vivo T4 Pro വാങ്ങാൻ ഇതാ സുവർണാവസരം. Sony IMX882 സെൻസറുള്ള വിവോ ഹാൻഡ്സെറ്റിനാണ് ഇപ്പോൾ കിഴിവ്. ഫ്ലിപ്കാർട്ടിൽ ഹാൻഡ്സെറ്റ് വമ്പിച്ച വിലക്കുറവിൽ പർച്ചേസ് ചെയ്യാം. 4K video റെക്കോഡിങ് സപ്പോർട്ടുള്ള വിവോ 5ജി ഫോണാണിത്.

Digit.in Survey
✅ Thank you for completing the survey!

Vivo T4 Pro ഓഫർ വില

32,999 രൂപയ്ക്കാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഫ്ലിപ്കാർട്ട് ഇതിന് 5000 രൂപയുടെ ഫ്ലാറ്റ് കിഴിവ് പ്രഖ്യാപിച്ചു. ഈ സ്മാർട്ഫോൺ 27,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. ആക്സിസ്, എസ്ബിഐ കാർഡുകളിലൂടെ നിങ്ങൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് നേടാം. 1000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ട് ഫ്ലിപ്കാർട്ടിലുണ്ട്.

ഈ ബാങ്ക് കിഴിവ് ചേർത്ത് 26999 രൂപയ്ക്ക് ഫോൺ വാങ്ങാം. 8ജിബി റാമും 128 ജിബി സ്റ്റോറേജും വിവോ ടി4 പ്രോയ്ക്കുണ്ട്. 4,667 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു. 20,440 രൂപയുടെ എക്സ്ചേഞ്ച് ഡീലും വിവോ സ്മാർട്ഫോണിന് ലഭിക്കുന്നു. ഫ്ലിപ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് ഓഫർ അവസാനിച്ചെങ്കിലും ഈ സ്മാർട്ഫോണിന് വിലക്കിഴിവുണ്ട്.

വിവോ T4 പ്രോയുടെ സവിശേഷതകൾ

6.77-ഇഞ്ച് AMOLED സ്ക്രീനാണ് വിവോ ടി4 പ്രോയ്ക്കുള്ളത്. ഇതിന്റെ സ്ക്രീനിന് FHD+ റെസല്യൂഷനുണ്ട്. ഇത് 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. ഫോണിൽ ക്വാഡ്-കർവ്ഡ് ഡിസ്പ്ലേയാണ് കൊടുത്തിട്ടുള്ളത്. 5000 നിറ്റ്സ് വരെ ബ്രൈറ്റ്നെസ്സും വിവോ ഫോണിന് ലഭിക്കുന്നു.

Vivo T4 Pro First Sale
Vivo T4 Pro First Sale

ഈ സ്മാർട്ഫോണിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റും നൽകിയിരിക്കുന്നു. 8 GB റാം സപ്പോർട്ടുള്ള ഫോണാണെങ്കിലും ഇത് 12ജിബി എക്സ്റ്റൻഡഡ് റാം സപ്പോർട്ട് തരുന്നു.

6500 mAh ലിഥിയം ഐയൺ ബാറ്ററി സപ്പോർട്ടും ഈ ഫോണിലുണ്ട്. 90W ഫ്ലാഷ് ചാർജ് സപ്പോർട്ട് ഈ സ്മാർട്ഫോണിൽ ലഭിക്കുന്നു. 32 MP സെൽഫി ക്യാമറയുള്ള ഫോണാണിത്. ഇത് 4കെ വീഡിയോ റെക്കോഡിങ് സപ്പോർട്ട് ചെയ്യുന്നു.

OIS പിന്തുണയ്ക്കുന്ന 50 MP പ്രൈമറി ക്യാമറയും ഫോണിലുണ്ട്. ഇതിൽ സോണി IMX882 സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്. OIS സപ്പോർട്ടും 3x ഒപ്റ്റിക്കൽ സൂമും ഉള്ള 50 MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയും ഫോണിൽ കൊടുത്തിട്ടുണ്ട്. ഇതിൽ 2 MP ഡെപ്ത്/ബോക്കെ ക്യാമറയുമുണ്ട്. ഫോൺ 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു.

ഫൺടച്ച് 15 ഒസ് അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 15 ആണ് സോഫ്റ്റ് വെയർ. ഇതിന് IP68, IP69 റേറ്റിങ്ങുള്ളതിനാൽ മികച്ച ഡ്യൂറബിലിറ്റിയും ഉറപ്പിക്കാം.

ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ സ്മാർട്ഫോണിലുണ്ട്. ഇത് ബ്ലൂടൂത്ത് 5.4, വൈ-ഫൈ 6, ഇൻഫ്രാറെഡ് (IR) ബ്ലാസ്റ്റർ സപ്പോർട്ടിൽ വരുന്നു. ഫോണിൽ യുഎസ്ബി ടൈപ്പ്-സി 2.0 ചാർജിങ് ഫീച്ചറും ലഭിക്കുന്നു.

Also Read: ഫോൺ വാങ്ങാൻ വരട്ടെ, ഈ മാസം ലോഞ്ചിന് കിടിലൻ Smart Phones! വൺപ്ലസ് 15 മുതൽ iQOO 15 വരെ ഫ്ലാഗ്ഷിപ്പുകൾ

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo