Sale End Offer: ₹15000 താഴെ 50MP ട്രിപ്പിൾ ക്യാമറ സ്റ്റൈലിഷ് CMF Nothing Phone, കുറഞ്ഞ വിലയ്ക്ക് ഓഫർ!
ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ സെയിൽ ഇനി 12 മണിക്കൂറിനുള്ളിൽ അവസാനിക്കുന്നു
22,999 രൂപയാണ് സിഎംഎഫ് ഫോൺ 2 പ്രോയുടെ വിപണി വില
128 GB സ്റ്റോറേജും, 8 GB റാമുമുള്ള സ്മാർട്ഫോണിനാണ് ഇളവ്
₹15000 താഴെ CMF Nothing Phone 2 Pro കുറഞ്ഞ വിലയിൽ ഇപ്പോൾ വിൽപ്പനയ്ക്ക്. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് സെയിലിലാണ് ഓഫർ. 128 GB സ്റ്റോറേജും, 8 GB റാമുമുള്ള സ്മാർട്ഫോണിനാണ് ഇളവ്. എന്നാൽ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ സെയിൽ ഇനി 12 മണിക്കൂറിനുള്ളിൽ അവസാനിക്കുന്നു. അതിനാൽ സിഎംഎഫ് ഫോണിന്റെ ഈ വമ്പൻ ഡിസ്കൌണ്ട് നിങ്ങൾക്ക് ഇന്ന് അർധരാത്രി വരെ മാത്രമായിരിക്കും ലഭിക്കുന്നത്.
SurveyCMF Nothing Phone 2 Pro ഇന്ത്യയിലെ വിലയും ഓഫറും
22,999 രൂപയാണ് സിഎംഎഫ് ഫോൺ 2 പ്രോയുടെ വിപണി വില. 34 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് ഫ്ലിപ്കാർട്ടിൽ ലഭിക്കുന്നു. എന്നുവച്ചാൽ ഈ സ്റ്റൈലിഷ് സ്മാർട്ഫോൺ 15000 രൂപയ്ക്ക് താഴെ വാങ്ങാം. 14,999 രൂപയാണ് ഫ്ലിപ്കാർട്ടിലെ വില. Axis, എസ്ബിഐ കാർഡുകളിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് ഓഫർ ലഭിക്കും.
5,000 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീലും ലഭിക്കുന്നു. 5,134 രൂപയുടെ ഇഎംഐ ഡീൽ 3 മാസമായി അടയക്കുന്ന ഓഫറും തെരഞ്ഞെടുക്കാം. 1,361 രൂപയ്ക്ക് 12 മാസത്തേക്കും ഇഎംഐ ലഭിക്കുന്നു. എക്സ്ചേഞ്ചിൽ വാങ്ങുന്നവർക്ക്, 11000 രൂപ റേഞ്ചിൽ സിഎംഎഫ് ഫോൺ 2 പ്രോ പർച്ചേസ് ചെയ്യാവുന്നതാണ്.

CMF Phone 2 Pro സവിശേഷതകൾ
CMF ഫോൺ 2 പ്രോയിൽ 50-മെഗാപിക്സൽ പ്രൈമറി സെൻസറുണ്ട്. ഇതിന്റെ പ്രത്യേകത എന്തെന്നാൽ നത്തിംഗ് ഫോൺ 3a-യിൽ ഉപയോഗിച്ച അതേ സെൻസറാണിത്. ഇതിൽ 2x ഒപ്റ്റിക്കൽ സൂമും 20x വരെ അൾട്രാ സൂമും ഉള്ള 50-മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുമുണ്ട്. ഇതിന് പുറമെ 8-മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും ഉൾപ്പെടുത്തിയിരിക്കുന്നു.
ഫോണിന് മികച്ച ഇൻ-ഹാൻഡ് ഫീൽ നൽകാൻ 6.7 ഇഞ്ച് വലിയ ഡിസ്പ്ലേ കൊടുത്തിരിക്കുന്നു. പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനുള്ള 120Hz AMOLED പാനൽ ഫോണിനുണ്ട്.
ഈ സിഎംഎഫ് ഫോണിൽ സിഎംഎഫ് ഫോൺ 1-ലെ അതേ ചിപ്പാണ് ഉപയോഗിച്ചിട്ടുള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റാണ് പ്രോയിലും കൊടുത്തിരിക്കുന്നത്. എങ്കിലും ഈ ഫോണിൽ അണ്ടർ-ദി-ഹുഡ് അപ്ഗ്രേഡുകൾ ഉള്ളതിനാൽ 10 ശതമാനം വരെ വേഗത്തിൽ ടാസ്ക് ചെയ്യാം.
ഫോൺ 1-ലുള്ള IP52 പകരം ഫോൺ 2 പ്രോയിലുള്ളത് IP54 റേറ്റിങ്ങാണ്. 5000 mAh ആണ് സ്മാർട്ഫോണിലെ ബാറ്ററി. Nothing OS സോഫ്റ്റ് വെയറിലൂടെ ക്ലീൻ സോഫ്റ്റ് വെയർ എക്സ്പീരിയൻസ് ആസ്വദിക്കാം. microSD card വഴി ഫോണിന്റെ സ്റ്റോറേജ് വികസിപ്പിക്കാനുള്ള സൌകര്യമുണ്ട്.
Also Read: Fahadh Faasil- കല്യാണി ചിത്രം നിരാശപ്പെടുത്തില്ലെന്ന് ഒടിടിയിൽ കണ്ടവർ, കാണാത്തവർക്ക് എവിടെ കാണാം?
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile