ശക്തമായ പെർഫോമൻസ് ലഭിക്കുന്ന മാക്ക് ബുക്ക് എയർ ഇത്രയും കുറഞ്ഞ വിലയിൽ ലഭിക്കുന്നത് അപൂർവ്വമാണ്
256GB സ്റ്റോറേജും 16GB റാമുമുള്ള മാക്ബുക്ക് എയറിനാണ് കിഴിവ്
SBI Credit കാർഡിലൂടെ ഈ ആപ്പിൾ ലാപ്ടോപ്പ് കൂടുതൽ ലാഭത്തിൽ സ്വന്തമാക്കാം
പുതിയൊരു ലാപ്ടോപ്പ് നോക്കുന്നവർക്ക് സാക്ഷാൽ ആപ്പിളിന്റെ MacBook Air സ്വന്തമാക്കാം. അതും ഒരു ലക്ഷത്തിന് അടുത്ത് വിലയാകുന്ന മാക്ബുക്ക് എയർ 80000 രൂപ റേഞ്ചിൽ. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025-ലാണ് ഈ സൂപ്പർ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 256GB സ്റ്റോറേജും 16GB റാമുമുള്ള മാക്ബുക്ക് എയറിനാണ് കിഴിവ്.
Surveyശക്തമായ പെർഫോമൻസ് ലഭിക്കുന്ന മാക്ക് ബുക്ക് എയർ ഇത്രയും കുറഞ്ഞ വിലയിൽ ലഭിക്കുന്നത് അപൂർവ്വമാണ്. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഷോപ്പിങ് ഫെസ്റ്റാണ് ആമസോണിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. M4 ചിപ്പുള്ള മോഡലാണ് മാക്ക്ബുക്ക് എയർ എന്നതും മറ്റൊരു ശ്രദ്ധേയകാര്യമാണ്. കാരണം ഈ ചിപ്പുള്ള മാക് ഡിവൈസുകൾക്ക് ഇത്ര കുറഞ്ഞ വില വളരെ അസാധാരണമാണ്.
16GB റാം MacBook Air 99900 രൂപ വിലയുള്ള മാക്ബുക്ക് എയറാണ്. ആമസോണിൽ ഇതിനിപ്പോൾ വിലയാകുന്നത് 84,990 രൂപ മാത്രമാണ്. SBI Credit കാർഡിലൂടെ ഈ ആപ്പിൾ ലാപ്ടോപ്പ് കൂടുതൽ ലാഭത്തിൽ സ്വന്തമാക്കാം. എന്നുവച്ചാൽ നിങ്ങൾക്ക് 80,990 രൂപയ്ക്ക് ഇപ്പോൾ 2025 മോഡൽ മാക്ക് ബുക്ക് എയർ പർച്ചേസ് ചെയ്യാം. പഴയ മാക്ക്ബുക്ക് മാറ്റി വാങ്ങുകയാണെങ്കിൽ 7500 രൂപ വരെ ഇളവുണ്ട്. ഇഎംഐയിൽ നിങ്ങൾക്ക് 4,120 രൂപയ്ക്ക് സ്വന്തമാക്കാം. 3,826.99 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ വിൽപ്പനയും ആമസോണിലുണ്ട്.
പ്രീമിയം സെഗ്‌മെന്റിലെ മിക്ക വിൻഡോസ് ലാപ്‌ടോപ്പുകളേക്കാളും കുറഞ്ഞ വിലയിൽ ആപ്പിൾ മാക് വാങ്ങാം. ഇങ്ങനെയൊരു ഓഫർ വിട്ടുകളയുന്നത് ബുദ്ധിയല്ല. ഇത് സ്റ്റോക്ക് അനുസരിച്ച് കാലിയായേക്കും. അതിനാൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ പരിമിതകാല ഓഫർ വിട്ടുകളയരുത്.

എന്തുകൊണ്ട് 2025 MacBook Air മികച്ചതാണ്?
13 ഇഞ്ച് വലിപ്പമുള്ള മാക്ബുക്ക് എയറാണിത്. ഇതിന് മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിസൈനാണുള്ളത്. അതുകൊണ്ട് യാത്രയിലും മറ്റും എടുത്തുകൊണ്ട് പോകാൻ പ്രയാസമില്ല. M4 പ്രോസസർ മികച്ച പെർഫോമൻസിനുള്ളതാണ്. അതിനാൽ വീഡിയോ എഡിറ്റിംഗ്, ഗ്രാഫിക് ഡിസൈൻ തുടങ്ങിയ ടാസ്കുകളെല്ലാം എളുപ്പത്തിലും കാര്യക്ഷമതയിലും ഇതിൽ പൂർത്തിയാക്കാം.
ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയാണ് മാക്ക് ബുക്ക് എയർ 2025 മോഡലിന്റെ മറ്റൊരു സവിശേഷത. വ്യക്തമായ വീഡിയോ കോളുകൾക്കായി ഉയർന്ന ക്വാളിറ്റിയുള്ള ക്യാമറ പെർഫോമൻസും, മൈക്രോഫോണും ലാപ്ടോപ്പിലുണ്ട്. ദീർഘനേരം ബാറ്ററി ലൈഫും ആപ്പിൾ ഉറപ്പുനൽകുന്നു. മിഡ്‌നൈറ്റ്, സിൽവർ, സ്റ്റാർലൈറ്റ്, സ്കൈ ബ്ലൂ എന്നീ കളറുകളിലാണ് മാക്ക് ബുക്ക് എയർ വിപണിയിൽ എത്തിച്ചത്.
GST Saving Included: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജിഎസ്ടി നിരക്കുകൾ ടിവി ഉൾപ്പെടെ നിരവധി ഗാഡ്‌ജെറ്റുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറച്ചിട്ടുണ്ട്. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്നു. ഇത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ലും ഉൾപ്പെടുത്തിയിട്ടുണ്ട്. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. എന്നുവച്ചാൽ നിലവിലുള്ള 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.
Also Read: Amazing, അമേസിങ്! ₹15000 ഇളവിൽ Samsung Ring നിങ്ങളുടെ വിരലിലെത്തും, വിട്ടുകളയല്ലേ ഈ സുവർണാവസരം…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile