iPhone 13 Low Price Alert! ഒരു ഐഫോൺ നിങ്ങളുടെ സ്വപ്നമല്ലേ, എങ്കിലിതാ ഒന്നാന്തരം ഓഫർ!
128ജിബി സ്റ്റോറേജ് ഹാൻഡ്സെറ്റിന് 59,900 രൂപയാണ് വിപണിവില
ഇതിന് 27 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് നൽകിയിട്ടുണ്ട്
ഇഎംഐയിൽ വാങ്ങുന്നവർക്ക് സ്മാർട്ഫോൺ 2,128 രൂപയ്ക്ക് ലഭിക്കും
നല്ല ഒന്നാന്തരം ഓഫറാണ് iPhone 13 സ്മാർട്ഫോണിന് ഇപ്പോൾ ലഭിക്കുന്നത്. 128ജിബി സ്റ്റോറേജുള്ള Apple iPhone-നാണ് കിഴിവ് അനുവദിച്ചിരിക്കുന്നത്. ഇതിന് 27 ശതമാനം ഡിസ്കൌണ്ട് ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. ആകർഷകമായ ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഡീലും പോരാഞ്ഞിട്ട് ഇഎംഐ ഓഫറും ആമസോണിലുണ്ട്. ഒരു ഐഫോൺ സ്വപ്നം കാണുന്നവർ ഈ വിലക്കിഴിവ് വിട്ടുകളയുന്നതാണ് ഉത്തമം.
SurveyiPhone 13 കിടിലൻ ഓഫർ
ഐഫോൺ 13 സ്മാർട്ഫോൺ 128ജിബി സ്റ്റോറേജ് ഹാൻഡ്സെറ്റിന് 59,900 രൂപയാണ് വിപണിവില. ഇതിന് 27 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ട് നൽകിയിട്ടുണ്ട്. അതിനാൽ ആമസോൺ സൈറ്റിൽ ഐഫോൺ 13 ഫോൺ നിങ്ങൾക്ക് 43,900 രൂപയ്ക്ക് വാങ്ങിക്കാം. ഇതിന് എസ്ബിഐ ക്രെഡിറ്റ് കാർഡുകളിലൂടെ 1000 രൂപ മുതൽ 1250 രൂപ വരെ ഇളവ് ലഭിക്കുന്നു. 41705 രൂപ വരെ എക്സ്ചേഞ്ച് ഡീലും ആമസോൺ തരുന്നു. ഇഎംഐയിൽ വാങ്ങുന്നവർക്ക് സ്മാർട്ഫോൺ 2,128 രൂപയ്ക്ക് ലഭിക്കും. മിഡ്നൈറ്റ്, ബ്ലൂ കളറുകളിലുള്ള രണ്ട് ഐഫോണുകൾക്കും ഇതേ കിഴിവ് ലഭ്യമാണ്.
Apple ഐഫോൺ 13 പ്രത്യേകതകൾ എന്തൊക്കെയാണ്?
ഫ്ലാറ്റ്-എഡ്ജ് ഡിസൈനിൽ, അലുമിനിയം ഫ്രെയിമിലാണ് ഐഫോൺ 13 നിർമിച്ചിരിക്കുന്നത്. ഐഫോൺ 13-ൽ ഉപയോഗിച്ചിരിക്കുന്നത് A15 ബയോണിക് ചിപ്പാണ്. ഇപ്പോൾ വന്ന ഐഫോൺ 17 ഫോണിലെ എ19 ചിപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത് അൽപം പെർഫോമൻസ് കുറഞ്ഞ ചിപ്പാണ്. എന്നാലും ഐഫോൺ 13-ലെ എ19 ചിപ്സെറ്റിന് വേഗതയേറിയ പ്രോസസ്സിംഗും മികച്ച ബാറ്ററി ലൈഫും ലഭിക്കുന്നു. ഗ്രാഫിക്സ്, ആപ്പ് ലോഡിംഗ് എന്നിവയ്ക്കും ഇത് വളരെ മികച്ച പെർഫോമൻസ് ഉറപ്പാക്കുന്നു.
ഇതിൽ വൈഡ്, അൾട്രാ-വൈഡ് ക്യാമറകൾ നൽകിയിരിക്കുന്നു. 12 മെഗാപിക്സലാണ് ക്യാമറ. ഈ സെൻസർ 4K Dolby Vision HDR റെക്കോഡിങ് പിന്തുണയ്ക്കുന്നു. സിനിമയിക് മോഡ് ഉൾപ്പെടെയുള്ള വീഡിയോ റെക്കോഡിങ് ഇതിൽ സാധ്യമാണ്. പ്രൊഫഷണൽ വീഡിയോഗ്രാഫിയ്ക്ക് സഹായിക്കുന്ന ഫീച്ചറാണിത്.
ഐഫോൺ 12-നെ അപേക്ഷിച്ച് ഐഫോൺ 13-ന് കൂടുതൽ മെച്ചപ്പെട്ട ബാറ്ററി കപ്പാസിറ്റി ലഭിക്കുന്നു. ഒരു ദിവസം മുഴുവൻ ചാർജ് നിലനിൽക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനാൽ IP68 റേറ്റിങ്ങുള്ള ഐഫോൺ 13 ഫോണാണിത്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile