ബിഎസ്എൻഎൽ IFTV-യ്ക്കാണ് ഇപ്പോൾ ഓഫർ അനുവദിച്ചിരിക്കുന്നത്
61 രൂപ മുതലാണ് പ്ലാൻ ആരംഭിക്കുന്നത്
ഈ സേവനം നിങ്ങൾക്ക് വാട്സ്ആപ്പിലൂടെ വളരെ സിമ്പിളായി തെരഞ്ഞെടുക്കാം
വെറും 61 രൂപയ്ക്ക് BSNL ഫുൾ എന്ർടെയിൻമെന്റ് തരുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എങ്കിലിതാ DTH കമ്പനികളെ തരിശാക്കിക്കൊണ്ട് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് കിടിലനൊരു ഓഫർ അവതരിപ്പിച്ചിരിക്കുന്നു. നിങ്ങളുടെ വീട്ടിലേക്ക് എന്റർടെയിൻമെന്റ് വളരെ തുച്ഛ വിലയിൽ എത്തിക്കാനുള്ള പാക്കേജാണിത്. ഇതിൽ ആയിരത്തിലധികം ചാനലുകൾ ലഭിക്കുമെന്നതാണ് നേട്ടം. പോരാഞ്ഞിട്ട് Bharat Sanchar Nigam Limiited പ്ലാനിലൂടെ പ്രാദേശിക ഭാഷകളിലും പരിപാടികൾ ആസ്വദിക്കാം.
Surveyഎന്നാലിത് സർക്കാർ ടെലികോമിന്റെ മൊബൈൽ റീചാർജ് പ്ലാനല്ല. ബിഎസ്എൻഎൽ IFTV-യ്ക്കാണ് ഇപ്പോൾ ഓഫർ അനുവദിച്ചിരിക്കുന്നത്. ടിവി ചാനലുകൾക്കായി റീചാർജ് നോക്കുന്നവർക്ക് കീശ കീറാതെ തെരഞ്ഞെടുക്കാവുന്ന നിരവധി പ്ലാനുകൾ ഇതിലുണ്ട്. 61 രൂപ മുതലാണ് പ്ലാൻ ആരംഭിക്കുന്നത്.
BSNL IFTV Plans: വിശദാംശങ്ങൾ
ഇന്റഗ്രേറ്റഡ് ഫൈബർ ടിവി അല്ലെങ്കിൽ ബിഐടിവി എന്ന ടെലികോം സേവനമാണിത്. ബിഎസ്‌എൻഎല്ലിന്റെ ഡിജിറ്റൽ ടിവി, ഒടിടി സേവണിത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ പ്രാദേശിക ഭാഷകളിൽ ഇത് ലഭ്യമാണ്. 500-ലധികം ലൈവ് എസ്ഡി, എച്ച്ഡി ചാനലുകളിലൂടെ സേവനം ലഭിക്കുന്നു.

നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ തുടങ്ങിയ ജനപ്രിയ ഒടിടി പ്ലാറ്റ്‌ഫോമുകൾ ലഭിക്കുന്ന പാക്കേജാണിത്. പ്ലാൻ ആരംഭിക്കുന്നത് വെറും 61 രൂപയിലാണ്.
ഈ സേവനം നിങ്ങൾക്ക് വാട്സ്ആപ്പിലൂടെ വളരെ സിമ്പിളായി തെരഞ്ഞെടുക്കാം. ഇതിനായി വാട്ട്‌സ്ആപ്പിൽ 18004444 എന്ന നമ്പറിൽ ബന്ധപ്പെടണം. ഇവിടെ Hi എന്ന് ടൈപ്പ് ചെയ്തുകൊണ്ട് സേവനം പ്രയോജനപ്പെടുത്താം. ശേഷം മെനുവിൽ നിന്ന് “ഐഎഫ്‌ടിവി ആക്ടീവ്” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.
ഇത് എല്ലാവർക്കും ലഭ്യമാണോ എന്നതല്ലേ നിങ്ങളുടെ അടുത്ത സംശയം. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന്റെ Bharat Fiber വരിക്കാർക്ക് വേണ്ടിയുള്ള പാക്കേജാണിത്. IFTV ഉപയോഗിക്കുന്നതിന്, നിങ്ങൾ ആദ്യം ഒരു BSNL ഭാരത് ഫൈബർ (FTTH) കണക്ഷൻ എടുക്കുക. ഇങ്ങനെ കണക്ഷനുള്ളവർക്ക് 61 രൂപ മുതലുള്ള പ്ലാനുകളെടുക്കാം. സ്ഥിരമായ ഇന്റർനെറ്റ് വേഗത ഉറപ്പാക്കാൻ നിങ്ങൾക്ക് ഒരു ആക്ടീവ് ബ്രോഡ്‌ബാൻഡ് പ്ലാനും ഉണ്ടായിരിക്കണം. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.
ബിഎസ്‌എൻഎല്ലിന്റെ ഈ 61 രൂപയുടെ ഐഎഫ്‌ടിവി പ്ലാൻ പ്രീമിയം പരിപാടികളിലേക്ക് ആക്‌സസ് നൽകുന്നുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile