200MP ക്യാമറ ഫോൺ, സാംസങ് വേണ്ടാത്തവർക്ക് Redmi 5G 17000 രൂപയ്ക്ക് താഴെ വാങ്ങിയാലോ!
വളരെ മികച്ച ഇൻസ്റ്റന്റ് കിഴിവും, ബാങ്ക് ഓഫറും ഇതിന് ലഭിക്കുന്നു
ഈ റെഡ്മി നോട്ട് 13 പ്രോയ്ക്ക് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 7s Gen 2 5G പ്രോസസറാണ്
ഈ റെഡ്മി നോട്ട് 13 പ്രോയുടെ ഫ്ലിപ്കാർട്ടിലെ ഓഫർ വില 19,699 രൂപയാണ്
നല്ലൊരു കിടിലൻ Redmi 5G കുറഞ്ഞ വിലയ്ക്ക് വാങ്ങിയാലോ! 200MP OIS ക്യാമറയുള്ള സ്മാർട്ഫോൺ വമ്പിച്ച ആദായത്തിൽ വാങ്ങാം. വളരെ മികച്ച ഇൻസ്റ്റന്റ് കിഴിവും, ബാങ്ക് ഓഫറും ഇതിന് ലഭിക്കുന്നു. 20000 രൂപയ്ക്കും താഴെ സ്മാർട്ഫോൺ വാങ്ങാമെന്നതാണ് ഈ ഓഫറിലൂടെയുള്ള നേട്ടം. ഇതിന് 200 മെഗാപിക്സലിന്റെ ക്യാമറയ്ക്കൊപ്പം 8MP + 2MP സെൻസറുകൾ ചേർന്ന ട്രിപ്പിൾ റിയർ സെൻസറും ഫോണിന്റെ പ്രത്യേകതയാണ്.
SurveyRedmi 5G 17000 രൂപയ്ക്ക് താഴെ!
28,951 രൂപയാണ് REDMI Note 13 Pro 5G-യുടെ ഒറിജിനൽ വില. ഇതിന് ഫ്ലിപ്കാർട്ടിലാണ് കിഴിവ്. അതും ഒറ്റയടിക്ക് 31 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഈ റെഡ്മി നോട്ട് 13 പ്രോയുടെ ഫ്ലിപ്കാർട്ടിലെ ഓഫർ വില 19,699 രൂപയാണ്. ഇതിന് 5 ശതമാനം ബാങ്ക് കാർഡുകളിലൂടെ കിഴിവും യുപിഐ ട്രാൻസാക്ഷന് 10 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. 693 രൂപയ്ക്ക് അടിപൊളി ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് അനുവദിച്ചിരിക്കുന്നു.

റെഡ്മി Note 13 Pro 5G: സ്പെസിഫിക്കേഷൻ
6.67 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 13 പ്രോയ്ക്കുള്ളത്. ഇതിന് 1.5K AMOLED ഡിസ്പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റും 1800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഇതിന്റെ സ്ക്രീനിനുണ്ട്. ഫോണിലെ ഡിസ്പ്ലേയിൽ നിങ്ങൾക്ക് ഡോൾബി വിഷൻ സപ്പോർട്ടും ലഭിക്കും. ഇതിൽ നൽകിയിരിക്കുന്നത് കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസാണ്.
റെഡ്മി ഫോണിലെ പ്രോസസ്സറും മികച്ചതാണ്. ഈ റെഡ്മി നോട്ട് 13 പ്രോയ്ക്ക് കരുത്ത് നൽകുന്നത് സ്നാപ്ഡ്രാഗൺ 7s Gen 2 5G പ്രോസസറാണ്. പ്രോസസർ പോലെ ആകർഷകമായ മറ്റൊരു പ്രധാന ഫീച്ചർ കൂടി നോക്കാം. 200MP പ്രൈമറി ക്യാമറയാണ് ആ പ്രത്യേക ഫീച്ചർ. ഇത്രയും കിടിലൻ പ്രൈമറി ക്യാമറ OIS അഥവാ Optical Image Stabilization സപ്പോർട്ടിൽ പ്രവർത്തിക്കുന്നു. അതുകൊണ്ട് ബ്ലറ്റാകാതെ, സ്റ്റെഡി ഫോട്ടോകൾ പകർത്താം. ഇതിനോടൊപ്പം 8MP അൾട്രാ-വൈഡ് ക്യാമറയുണ്ട്. ട്രിപ്പിൾ സെൻസർ യൂണിറ്റിലെ മൂന്നാമത്തെ ക്യാമറ 2MP മാക്രോ സെൻസറാണ്. ഈ സ്മാർട്ഫോണിൽ 16MP സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.
റെഡ്മി നോട്ട് 13 പ്രോ ഫോണിൽ 5100mAh വലിയ ബാറ്ററിയുമുണ്ട്. ഇതിൽ 67W ടർബോ ചാർജിംഗ് സപ്പോർട്ടുമുണ്ട്. ഇത് ഫോൺ വളരെ വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുന്നു. പൊടിയും വെള്ളവും പ്രതിരോധിക്കാൻ റെഡ്മി ഹാൻഡ്സെറ്റിന് IP54 റേറ്റിങ്ങുമുണ്ട്. റെഡ്മി സെറ്റിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും കൊടുത്തിരിക്കുന്നു.
ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും, ഡ്യുവൽ സിം സപ്പോർട്ടുമുള്ള സ്മാർട്ഫോണാണിത്. ഈ റെഡ്മി നോട്ട് 13 പ്രോ സെറ്റിൽ microSD കാർഡ് സ്ലോട്ടില്ല എന്നതും ശ്രദ്ധിക്കുക.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile