15000 രൂപയ്ക്ക് കിടിലൻ ക്യാമറ ഫോൺ വേണോ? 50MP Sony ട്രിപ്പിൾ ക്യാമറ Redmi Note 14 5G ബമ്പർ ഡിസ്കൌണ്ടിൽ…
ആമസോണിൽ റെഡ്മി നോട്ട് 14 5ജിയ്ക്ക് കിഴിവ് അനുവദിച്ചിരിക്കുന്നു
8ജിബി റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്
5110mAh കപ്പാസിറ്റിയുള്ള റെഡ്മി നോട്ട് സ്മാർട്ഫോണാണിത്
Redmi Note 14 5G നിങ്ങൾക്ക് ഇപ്പോൾ വെറും 15000 രൂപയ്ക്ക് വാങ്ങിക്കാനാകും. 5110mAh കപ്പാസിറ്റിയുള്ള റെഡ്മി നോട്ട് സ്മാർട്ഫോണാണിത്. ഇപ്പോൾ റെഡ്മി സ്മാർട്ഫോൺ ആകർഷകമായ ഇൻസ്റ്റന്റ് കിഴിവിലും ബാങ്ക് ഓഫറിലും വാങ്ങിക്കാം. ഓർക്കുക, ഇനി സെപ്തംബർ 23 മുതൽ വലിയ സെയിൽ മാമാങ്കമാണ് വരുന്നത്. ഇതിന് മുന്നേയാണ് ആമസോണിൽ റെഡ്മി നോട്ട് 14 5ജിയ്ക്ക് കിഴിവ് അനുവദിച്ചിരിക്കുന്നത്.
SurveyRedmi Note 14: ഓഫർ
8ജിബി റാമും 128GB സ്റ്റോറേജുമുള്ള ഫോണിനാണ് കിഴിവ്. റെഡ്മിയുടെ നോട്ട് 14 5ജി ഫോൺ വിപണിയിൽ 21,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. എന്നാൽ ഇത് ആമസോണിൽ ഇപ്പോൾ വമ്പിച്ച കിഴിവിൽ വിൽക്കുകയാണ്. 16,499 രൂപയ്ക്ക് റെഡ്മി നോട്ട് 14 5ജി നിങ്ങൾക്ക് ആമസോണിൽ ലഭിക്കും. എന്നാൽ 15000 രൂപയ്ക്ക് ഫോൺ വേണമെങ്കിൽ വേറെയും ട്രിക്കുണ്ട്. എസ്ബിഐ കാർഡുകളിലൂടെ 1250 രൂപ വിലക്കുറവ് ലഭിക്കും. ഇങ്ങനെ 15000 രൂപ റേഞ്ചിൽ ഫോൺ പർച്ചേസ് ചെയ്യാം. എന്നാൽ തൽക്കാലം ആമസോൺ റെഡ്മി നോട്ട് 14 5ജിയ്ക്ക് എക്സ്ചേഞ്ച് ഡീലൊന്നുമില്ല.

റെഡ്മി നോട്ട് 14 5ജി ഫോണിന്റെ ഫീച്ചറുകൾ
6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 14 ജിയ്ക്കുള്ളത്. ഇതിന്റെ സ്ക്രീനിന് 120Hz റിഫ്രഷ് റേറ്റും 2100 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും നൽകിയിട്ടുണ്ട്. ഫോണിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും കൊടുത്തിരിക്കുന്നു.
മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ പ്രോസസറാണ് സ്മാർട്ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് ദൈനംദിന ഉപയോഗത്തിനും ഗെയിമിങ്ങിനും മികച്ച പെർഫോമൻസ് തന്നെ തരുന്നു. ഇതിൽ 5110mAh-ന്റെ കപ്പാസിറ്റിയുള്ള കൂറ്റൻ ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പവർഫുൾ ബാറ്ററി 45W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് നൽകുന്നു.
ആൻഡ്രോയിഡ് 14 അധിഷ്ഠിതമായ ഷവോമിയുടെ ഹൈപ്പർഓഎസ് ഇന്റർഫേസിലാണ് റെഡ്മി ഫോൺ പ്രവർത്തിക്കുന്നത്. 6GB, 8GB, 12GB റാം ഓപ്ഷൻ ഈ റെഡ്മി നോട്ട് 14 5ജിയ്ക്കുണ്ട്. ഇതിന് 128GB, 256GB സ്റ്റോറേജും ലഭ്യമാണ്. സ്മാർട്ഫോണിൽ IP64 റേറ്റിങ്ങുണ്ട്. ഇത് പൊടിയും വെള്ളവും പ്രതിരോധിക്കാൻ ഫലപ്രദമാണ്.
ക്യാമറയിലേക്ക് വന്നാൽ റെഡ്മി 5ജിയിൽ ട്രിപ്പിൾ റിയർ സെൻസറാണുള്ളത്. 50 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിലുള്ളത്. ഇതിൽ 8MP അൾട്രാ വൈഡ് ക്യാമറയും, 2MP മാക്രോ ലെൻസുകളും ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ഫോണിൽ 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയുമുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile