HMD New Phones: 5000mah പവറുള്ള Vibe സ്മാർട്ഫോണും, 1899 രൂപ മുതലുള്ള രണ്ട് ഫീച്ചർ ഹാൻഡ്സെറ്റുകളും
ഇന്ത്യൻ വിപണിയിൽ HMD മൂന്ന് പുത്തൻ ഫോണുകൾ പുറത്തിറക്കി
HMD 101 4G, HMD 102 4G എന്നീ രണ്ട് ഫീച്ചർ ഫോണുകളുമുണ്ട്
8,999 രൂപയ്ക്കാണ് എച്ച്എംഡി വൈബ് 5ജി ലോഞ്ച് ചെയ്തത്
HMD New Phones: ഇന്ത്യൻ വിപണിയിൽ HMD മൂന്ന് പുത്തൻ ഫോണുകൾ പുറത്തിറക്കി. HMD Vibe 5G എന്ന സ്മാർട്ഫോണും, HMD 101 4G, HMD 102 4G എന്നീ രണ്ട് ഫീച്ചർ ഫോണുകളുമുണ്ട്. താങ്ങാനാവുന്ന വിലയിൽ 5G സ്മാർട്ട്ഫോൺ നോക്കുന്നവർക്ക് വേണ്ടിയാണ് 5000mah ബാറ്ററിയുള്ള വൈബ് ഫോൺ പുറത്തിറക്കി. മറ്റ് രണ്ടെണ്ണം ഇന്ത്യയിലെ ഫീച്ചർ ഫോൺ വിപണിയിലേക്കാണ്.
Surveyനോക്കിയയുടെ നിർമാണ കമ്പനിയാണ് എച്ച്എംഡി. റീട്ടെയിൽ കടകളിലും, ഓൺലൈനായും ഫോൺ പർച്ചേസ് ചെയ്യാനാകും.
HMD Vibe 5G വിലയും പ്രത്യേകതകളും
ആദ്യമേ HMD Vibe 5ജിയുടെ വില നോക്കാം. എന്നാലാണ് ഇത്രയും വിലക്കുറവിൽ ഒരു സ്മാർട്ഫോണോ എന്ന് നിങ്ങൾക്ക് ചിന്തിക്കാനാകുകയുള്ളൂ. 8,999 രൂപയ്ക്കാണ് എച്ച്എംഡി വൈബ് 5ജി ലോഞ്ച് ചെയ്തത്.
6.67 ഇഞ്ച് HD+ ഡിസ്പ്ലേയാണ് ഈ എച്ച്എംഡി സ്മാർട്ഫോണിനുള്ളത്. HMD Vibe 5ജിയിൽ 90Hz റിഫ്രഷ് റേറ്റാണുള്ളത്. ഇതിൽ Unisoc T760 ചിപ്സെറ്റാണ് കൊടുത്തിട്ടുള്ളത്. 4GB റാമും 128GB സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഇതിൽ 50MP പ്രൈമറി ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു.

5,000mAh ബാറ്ററിയാണ് എച്ച്എംഡി വൈബ് 5ജിയിലുണ്ട്. ഇത് 18W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണ്. സ്മാർട്ഫോണിൽ ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറാണുള്ളത്. രണ്ട് വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റ് ഇതിന് ലഭിക്കും.
എച്ച്എംഡി 101 4G, എച്ച്എംഡി 102 4G സ്പെസിഫിക്കേഷനും വിലയും
എച്ച്എംഡി 101 4G, എച്ച്എംഡി 102 4G എന്നീ കോംപാക്റ്റ് ഫീച്ചർ ഫോണുകളാണ് നോക്കിയ കമ്പനി അവതരിപ്പിച്ചത്. രണ്ട് മോഡലുകളിലും 2 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ഇവയ്ക്ക് 1,000mAh ബാറ്ററിയും, 4G കണക്റ്റിവിറ്റി സപ്പോർട്ടുമുണ്ട്. ഇതിൽ FM റേഡിയോയും MP3 പ്ലേബാക്ക് സപ്പോർട്ടും ലഭിക്കുന്നു. ഈ ഫീച്ചർ ഫോണിൽ പ്രാദേശിക ഭാഷാ ഇൻപുട്ട് സപ്പോർട്ടും ലഭിക്കുന്നു.
HMD 102 4G-യിൽ ഫ്ലാഷോടുകൂടിയ പിൻ ക്യാമറയാണുള്ളത്. 102 ഫീച്ചർ ഫോണിനാണ് കൂടുതൽ സ്റ്റൈലിഷ് ഡിസൈനുള്ളത്. എച്ച്എംഡി 101 4G ഫീച്ചർ ഫോണിന്റെ വില 1,899 രൂപയാണ്. അടുത്ത 102 4G-ക്ക് 2,199 രൂപയുമാണ് വില.
2025 സെപ്റ്റംബർ 11 മുതൽ ഫോണുകളുടെ വിൽപ്പന ആരംഭിക്കും. ഇന്ത്യയിലെ പ്രധാന റീട്ടെയിൽ സ്റ്റോറുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഫോണുകൾ ലഭ്യമാകും. HMD.com എന്ന സൈറ്റിലും ഫീച്ചർ സെറ്റുകൾ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile