New Samsung 5G: 13999 രൂപ മുതൽ വിലയാകുന്ന 50MP OIS ട്രിപ്പിൾ ക്യാമറ Samsung Galaxy F17 5G പുറത്തിറങ്ങി…

HIGHLIGHTS

സ്റ്റൈലിഷ് ഡിസൈനിലുള്ള സ്മാർട്ഫോണാണ് സാംസങ് ഗാലക്സി എഫ് സീരീസിൽ വന്നിട്ടുള്ളത്

5nm അടിസ്ഥാനമാക്കിയുള്ള എക്‌സിനോസ് 1330 പ്രോസസറാണ് ഫോണിലുള്ളത്

13999 രൂപ മുതലാണ് ഇതിന് വിലയാകുന്നത്

New Samsung 5G: 13999 രൂപ മുതൽ വിലയാകുന്ന 50MP OIS ട്രിപ്പിൾ ക്യാമറ Samsung Galaxy F17 5G പുറത്തിറങ്ങി…

50MP OIS ട്രിപ്പിൾ ക്യാമറ Samsung Galaxy F17 5G ഇന്ത്യയിൽ പുറത്തിറങ്ങി. സ്റ്റൈലിഷ് ഡിസൈനിലുള്ള സ്മാർട്ഫോണാണ് സാംസങ് ഗാലക്സി എഫ് സീരീസിൽ വന്നിട്ടുള്ളത്. ഇന്ത്യയിലെ ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയുള്ള ഫോണാണിത്. 13999 രൂപ മുതൽ 16999 രൂപ വരെ ലോഞ്ച് ഓഫറോടെ പർച്ചേസ് ചെയ്യാനുള്ള ട്രിപ്പിൾ ക്യാമറ ഹാൻഡ്സെറ്റാണിത്.

Digit.in Survey
✅ Thank you for completing the survey!

Samsung Galaxy F17 5G വിലയും വേരിയന്റുകളും

128 ജിബി ഇന്റേണൽ സ്റ്റോറേജുള്ള മൂന്ന് ഹാൻഡ്സെറ്റുകളാണ് ഇതിലുള്ളത്. 4ജിബി, 6ജിബി, 8ജിബി റാം വേരിയന്റുകളാണ് ഇതിലുള്ളത്. 13999 രൂപ മുതലാണ് ഇതിന് വിലയാകുന്നത്. ഇത് ലോഞ്ച് ഓഫർ ചേർത്തുള്ള വിലയാണ്.

4GB+128GB: 13999 രൂപ
6GB+128GB: 15499 രൂപ
8GB+128GB: 16999 രൂപ

Samsung Galaxy F17

യുപിഐ, ബാങ്ക് കാർഡുകളിലൂടെ 500 രൂപ ക്യാഷ്ബാക്ക് നേടാം. 6 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐയും ഇതിൽ നിന്ന് ലഭിക്കും. ഗാലക്സി F17 5G ഇന്ന് മുതൽ റീട്ടെയിൽ സ്റ്റോറുകളിൽ ലഭ്യമാണ്. ഈ ഹാൻഡ്സെറ്റ് Samsung.com, Flipkart എന്നീ ഓൺലൈൻ സ്റ്റോറുകളിൽ ലഭ്യമാകും.

ഗാലക്സി F17 5G പ്രത്യേകതകൾ എന്തൊക്കെ?

6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്‌സി എഫ്17 5ജിയിലുള്ളത്. 7.5 mm സ്ലിം ഡിസൈനിലാണ് ഗാലക്സി എഫ്17 സ്മാർട്ഫോണിലുള്ളത്. ഫോണിന് മികച്ച ഡ്യൂറബിലിറ്റി കൊടുക്കുന്നത് കോർണിങ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനിലാണ്. ഗാലക്‌സി എഫ്17 5ജിയിൽ ഫുൾ എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ കൊടുത്തിരിക്കുന്നു. ഇത് ശരിക്കും ഔട്ട്‌ഡോർ പ്രവർത്തനങ്ങൾക്ക് ഗുണം ചെയ്യുന്നു.

5nm അടിസ്ഥാനമാക്കിയുള്ള എക്‌സിനോസ് 1330 പ്രോസസറാണ് ഫോണിലുള്ളത്. ഫോണിനെ പവർഫുള്ളാക്കാൻ 5000mAh ബാറ്ററിയും കൊടുത്തിരിക്കുന്നു. ഈ പവർഫുൾ ബാറ്ററിയിലൂടെ 25W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ലഭിക്കുന്നു.

ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ സാംസങ് എഫ്17 5ജിയിൽ ട്രിപ്പിൾ റിയർ സെൻസറുണ്ട്. ഉയർന്ന റെസല്യൂഷനും ബ്ലർ ഇല്ലാത്ത ഫോട്ടോകളും ഷേക്ക്-ഫ്രീ വീഡിയോകളും പകർത്താൻ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള ക്യാമറയാണുള്ളത്. ഇതിൽ 50MP പ്രൈമറി ക്യാമറയാണുള്ളത്. ഈ സാംസങ് ഗാലക്‌സി F17 5ജിയിൽ അൾട്രാ-വൈഡ് ലെൻസും മാക്രോ ലെൻസുമുണ്ട്. 5 MP അൾട്രാ വൈഡ് സെൻസറും, 2 MP മാക്രോ ലെൻസും നൽകിയിരിക്കുന്നു. ഈ സാംസങ് സെറ്റിൽ സെൽഫികൾക്കായി 13MP മുൻ ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു.

ഇതിൽ ഗൂഗിൾ ജെമിനി ലൈവ് എഐ ഫീച്ചറുകളുണ്ട്. ഈ ഹാൻഡ്സെറ്റിൽ സർക്കിൾ ടു സെർച്ചും ഉൾപ്പെടുന്നു. 6 തലമുറകളുടെ ആൻഡ്രോയിഡ് അപ്‌ഗ്രേഡുകളും 6 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും സാംസങ് തരുന്നു.

Also Read: 8K വീഡിയോ റെക്കോഡിങ്, 48MP ട്രിപ്പിൾ ക്യാമറയുള്ള iPhone 17 Pro, Pro Max പുറത്തിറക്കി കുക്ക് ടീം…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo