Wow iPhone Air! 48MP ക്യാമറയുമായി ചരിത്രത്തിലെ ഏറ്റവും മെലിഞ്ഞ ഐഫോൺ, വന്നത് 17 എയറല്ല പക്ഷേ…
സാധാരണ പ്ലസ് മോഡലിന് പകരമായാണ് ഐഫോൺ എയർ എന്ന സ്റ്റൈലിഷ് ഫോൺ പുറത്തിറക്കിയത്
ഇതുവരെ കേട്ട iPhone 17 Air അല്ല, പകരം ഐഫോൺ എയറാണ് കമ്പനി കൊണ്ടുവന്നത്
ഐഫോൺ എയറിന്റെ ബോഡി ശ്രദ്ധ അർഹിക്കുന്നു
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന iPhone Air ലോഞ്ച് ചെയ്തു. ആപ്പിളിന്റെ ഇതുവരെയുള്ള ഫോണുകളിൽ ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്ഫോണാണിത്. ഐഫോൺ സീരീസിലെ സാധാരണ പ്ലസ് മോഡലിന് പകരമായാണ് ഐഫോൺ എയർ എന്ന സ്റ്റൈലിഷ് ഫോൺ പുറത്തിറക്കിയത്. ശ്രദ്ധിക്കുക, ഇതുവരെ കേട്ട iPhone 17 Air അല്ല, പകരം ഐഫോൺ എയറാണ് കമ്പനി കൊണ്ടുവന്നത്.
SurveyiPhone Air ഫോണിന്റെ പ്രത്യേകത അറിയണ്ടേ?
ചില ലീക്കുകളിൽ പറഞ്ഞത് ഈ ഫോൺ അലൂമിനിയം ഫ്രെയിമിൽ നിർമിക്കുമെന്നാണ്. എന്നാലോ ടൈറ്റാനിയം ഫ്രെയിമാണ് ഐഫോൺ എയർ വന്നിരിക്കുന്നത്. സാധാരണ പ്രോ മോഡലുകൾക്ക് മാത്രമാണ് കമ്പനി ടൈറ്റാനിയം ബോഡി കൊടുക്കുന്നത്. ആ സ്ഥാനത്ത് ഐഫോൺ എയറിന്റെ ബോഡി ശ്രദ്ധ അർഹിക്കുന്നു.

ആപ്പിളിന്റെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും മെലിഞ്ഞ ഫോണാണിത്. ഇതിന്റെ കനം വെറും 5.5 മില്ലിമീറ്റർ മാത്രമാണ്. ഇത്രയും മെലിഞ്ഞ സ്മാർട്ഫോണാണെങ്കിലും ഡ്യൂറബിലിറ്റിയിൽ വിട്ടുവീഴ്ചയില്ല. സ്ലിം ബ്യൂട്ടി ഐഫോൺ എയറിന് ഭാരവും പരമാവധി കുറവാണ്. ഇതിൽ ഐഫോൺ 17 പ്രോ മോഡലുകളിലുള്ള A19 പ്രോ ചിപ്പാണ് പ്രവർത്തിക്കുന്നത്. ആപ്പിൾ ഇന്റലിജൻസിനും നൂതന AI വർക്ക്ലോഡുകൾക്കും വേണ്ടി ഒപ്റ്റിമൈസ് ചെയ്ത ഒരു GPU കൂടി ബന്ധിപ്പിച്ചിട്ടുണ്ട്. ഇനി സ്മാർട്ഫോണിന്റെ ഫീച്ചറുകൾ അറിയാം.
iPhone Air ഡിസ്പ്ലേ, ക്യാമറ, പ്രോസസർ…
ഐഫോൺ എയറിന്റെ പിൻഭാഗം സെറാമിക് ഷീൽഡ് കൊണ്ട് നിർമിച്ചിരിക്കുന്നു. ഫോണിന് മുൻ വശത്താകട്ടെ സെറാമിക് ഷീൽഡ് 2 ഉപയോഗിച്ചിരിക്കുന്നു. ഈ സ്മാർട്ഫോൺ മുൻ ഐഫോണുകളേക്കാൾ 3 മടങ്ങ് മികച്ച സ്ക്രാച്ച് പ്രതിരോധം നൽകുന്നുണ്ട്.
6.5 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയുള്ള സ്മാർട്ഫോണാണിത്. 120Hz വരെ റിഫ്രെഷ് റേറ്റുള്ള പ്രോ മോഷൻ ഡിസ്പ്ലേയാണ് ഇതിനുള്ളത്. A19 Pro, N1, C1X എന്നിവയാൽ ഒരു പവർഹൗസ് ഫോണാണ് ഐഫോൺ എയർ.
ശക്തമായ 48MP ഫ്യൂഷൻ മെയിൻ ക്യാമറയാണ് ഇതിനുള്ളത്. നൂതനമായ 18MP സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറയിലൂടെ സെൽഫികളും മികവുറ്റതാക്കാം. ഫേസ് ടൈം പോലുള്ള ഫീച്ചറുകൾ ഫ്രണ്ട് ക്യാമറയിലുണ്ട്.
iOS 26 ഔട്ട് ഓഫ് ബോക്സിൽ പ്രവർത്തിക്കുന്ന ഫോണാണിത്. പരിസ്ഥിതി സൌഹാർദ്ദപരമായി ഈ ഫോണിൽ ഇ സിം സപ്പോർട്ട് മാത്രമാണ് ലഭിക്കുന്നതും. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന മികച്ച ബാറ്ററി ലൈഫ് ഇതിനുണ്ട്.
സ്പേസ് ബ്ലാക്ക്, ക്ലൗഡ് വൈറ്റ്, ലൈറ്റ് ഗോൾഡ്, ആകാശനീല എന്നീ നാല് കളർ ഓപ്ഷനുകളാണ് ഫോണിനുള്ളത്. 256GB സ്റ്റോറേജ്, അതുപോലെ 512GB, 1TB എന്നീ വേരിയന്റുകളിൽ ഫോൺ ലഭ്യമാകുന്നു.
ഐഫോൺ എയർ വിലയും വിൽപ്പനയും പ്രീ ബുക്കിങ്ങും
119900 രൂപയിലാണ് ഐഫോൺ എയറിന്റെ വില ആരംഭിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രീ ബുക്കിങ് സെപ്തംബർ 12-ന് ആരംഭിക്കുന്നു. ഇതിന്റെ വിൽപ്പന സെപ്തംബർ 19-നായിരിക്കും.
Also Read: iPhone 17 Launched: 5 കിടിലൻ നിറവും A19 ചിപ്സെറ്റുമായി ഐഫോൺ 17 വരവറിയിച്ചു…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile