256GB സ്റ്റോറേജുള്ള 200MP ക്വാഡ് ക്യാമറ Dream Samsung 5G ഫോൺ സ്പെഷ്യൽ കിഴിവിൽ വാങ്ങിയാലോ!
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് മുന്നേ സാംസങ് ഗാലക്സി എസ് 25 അൾട്രാ 5G വിലക്കിഴിവിൽ വിൽക്കുന്നു
200MP ക്വാഡ് ക്യാമറ Dream Samsung 5G ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങാം
12GB RAM + 256GB സ്റ്റോറേജുള്ള സാംസങ് 5ജിയാണിത്
256GB സ്റ്റോറേജുള്ള 200MP ക്വാഡ് ക്യാമറ Dream Samsung 5G ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ആമസോണിൽ ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് സാംസങ് സ്മാർട്ഫോണിന് വില കുറച്ചു. ഈ മാസം ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ മിക്ക പ്രീമിയം സ്മാർട്ഫോണുകൾക്കും വിലക്കിഴിവ് ലഭിക്കും. ഇതിന് മുന്നേ Samsung Galaxy S25 Ultra 5G ഹാൻഡ്സെറ്റിന് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. ആമസോൺ ഓഫറും ഫോണിന്റെ പ്രത്യേകതകളും നോക്കാം.
SurveyDream Samsung 5G ആമസോൺ ഓഫർ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് മുന്നേ സാംസങ് ഗാലക്സി എസ് 25 അൾട്രാ 5G വിലക്കിഴിവിൽ വിൽക്കുന്നു. നിലവിൽ 24,001 രൂപയുടെ ഫ്ലാറ്റ് കിഴിവ് ഇതിന് ലഭിക്കുന്നു. ഈ ഡിസ്കൌണ്ടിന് ശേഷം സ്മാർട്ഫോൺ 1,05,998 രൂപയ്ക്ക് ലഭ്യമാണ്. ഇതിന് പുറമെ ഹാൻഡ്സെറ്റിന് തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 1,500 രൂപയുടെ അധിക കിഴിവും അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ സാംസങ് ഗാലക്സി എസ്25 അൾട്രാ നിങ്ങൾക്ക് 1,04,500 രൂപയ്ക്ക് വാങ്ങാം. 12GB RAM + 256GB സ്റ്റോറേജുള്ള സാംസങ് 5ജിയാണിത്.
പ്രതിമാസം 5,114 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ ഓഫറും ആമസോണിൽ നിന്ന് നേടാം. ഇനി ഫോൺ എക്സ്ചേഞ്ചിൽ വാങ്ങുന്നെങ്കിൽ 43,300 രൂപയ്ക്ക് ഗാലക്സി എസ്25 അൾട്രാ പർച്ചേസ് ചെയ്യാം. ആൻഡ്രോയിഡ് ഫോണിലെ രാജാവാണ് ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഹാൻഡ്സെറ്റ്. ശരിക്കും പലരുടെയും ഡ്രീം ഫോൺ കൂടിയാണ് സാംസങ് ഗാലക്സി എസ്25 അൾട്രാ 5ജി.

Samsung Galaxy S25 Ultra 5G: സ്പെസിഫിക്കേഷൻ
ടൈറ്റാനിയം ഫ്രെയിമിൽ നിർമിച്ച ഹാൻഡ്സെറ്റാണ് സാംസങ്ങിന്റെ ഗാലക്സി എസ്25 അൾട്രാ 5ജി. കോർണിംഗ് ഗൊറില്ല ആർമർ 2 ഗ്ലാസ് പ്രൊട്ടക്ഷന്റെ സുരക്ഷ ഇതിനുണ്ട്. 6.9 ഇഞ്ച് QHD+ ഡൈനാമിക് LTPO AMOLED 2X ഡിസ്‌പ്ലേയിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയത്.
വിഷൻ ബൂസ്റ്റർ ടെക്നോളജി ഉപയോഗിച്ചതിനാൽ ഡിസ്‌പ്ലേയ്ക്ക് കൂടുതൽ തെളിച്ചം ലഭിക്കുന്നു. 120Hz-ന്റെ വേരിയബിൾ റിഫ്രഷ് റേറ്റ് സ്ക്രീനിനുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള One UI 7 ആണ് ഹാൻഡ്സെറ്റിലെ സോഫ്റ്റ് വെയർ.
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 8 Elite പ്രോസസറാണ് ഇതിലുള്ളത്. 4.47GHz ക്ലോക്ക് സ്പീഡുള്ള ഈ ഒക്ടാ-കോർ പ്രോസസറും, അഡ്രിനോ 830 ജിപിയുവുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നു. ഫോട്ടോഗ്രാഫിയിൽ ഫ്ലാഗ്ഷിപ്പ് പെർഫോമൻസ് സാംസങ് ഗാലക്സി എസ്25 അൾട്രായിലുണ്ട്. OIS സപ്പോർട്ട് ചെയ്യുന്ന 200MP മെയിൻ ക്യാമറ ഇതിലുണ്ട്. 50MP അൾട്രാ-വൈഡ് ക്യാമറയും, 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറയും സാംസങ് 5ജിയിലുണ്ട്. ഈ ടെലിഫോട്ടോ ക്യാമറയ്ക്ക് 5x സൂം കപ്പാസിറ്റിയുണ്ട്. 3x ഒപ്റ്റിക്കൽ സൂം ശേഷിയുള്ള 10MP ടെലിഫോട്ടോ ക്യാമറയും ഗാലക്സി എസ്25 അൾട്രായിൽ കൊടുത്തിരിക്കുന്നു.
പവറിലേക്ക് വന്നാൽ സാംസങ് എസ്25 അൾട്രായിൽ 5,000mAh ബാറ്ററിയാണുള്ളത്. ഈ സ്മാർട്ഫോൺ 45W വയർഡ് ചാർജിംഗിനെയും 15W വയർലെസ് ചാർജിങ്ങിനെയും സപ്പോർട്ട് ചെയ്യുന്നുണ്ട്. വെള്ളവും പൊടിയും പ്രതിരോധിക്കാൻ സാംസങ് ഹാൻഡ്സെറ്റിൽ IP68 റേറ്റിങ്ങുണ്ട്. അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസറും ഇതിൽ കൊടുത്തിരിക്കുന്നു.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile