Day 1 Sale: 5160mAh പവറുള്ള Tecno Slim Phone ഇന്ന് മുതൽ ലോഞ്ച് ഓഫറിൽ! ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ സ്മാർട്ഫോൺ

HIGHLIGHTS

ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ സ്മാർട്ഫോണായ Tecno Pova Slim 5G ഇന്ന് മുതൽ വാങ്ങാം

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരു കോൺഫിഗറേഷനിലാണ് ഫോൺ അവതരിപ്പിച്ചത്

സ്മാർട്ഫോണിൽ 5,160mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്

Day 1 Sale: 5160mAh പവറുള്ള Tecno Slim Phone ഇന്ന് മുതൽ ലോഞ്ച് ഓഫറിൽ! ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ സ്മാർട്ഫോൺ

Day 1 Sale: ഇന്ത്യയിലെ ഏറ്റവും മെലിഞ്ഞ സ്മാർട്ഫോണായ Tecno Pova Slim 5G ഇന്ന് മുതൽ പർച്ചേസ് ചെയ്യാം. ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള ടെക്നോ പോവ ഹാൻഡ്സെറ്റിന്റെ ആദ്യ വിൽപ്പനയാണ് ഇന്ന്. 5,160mAh ബാറ്ററിയുള്ള ഏറ്റവും മെലിഞ്ഞ ഫോണാണിത്.

Digit.in Survey
✅ Thank you for completing the survey!

Tecno Pova Slim 5G ലോഞ്ച് ഓഫർ

ടെക്നോ പോവ സ്ലിം 5G ഫോൺ ലോഞ്ച് ചെയ്തത് 19,999 രൂപയ്ക്കാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരു കോൺഫിഗറേഷനിലാണ് ഫോൺ അവതരിപ്പിച്ചത്. കൂൾ ബ്ലാക്ക്, സ്കൈ ബ്ലൂ, സ്ലിം വൈറ്റ് എന്നീ മൂന്ന് കളറുകളിലാണ് ഫോൺ പുറത്തിറങ്ങിയത്. സെപ്റ്റംബർ 8 മുതൽ ഫോൺ ഫ്ലിപ്കാർട്ടിലൂടെ വാങ്ങാം. ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും സ്മാർട്ഫോൺ ലഭിക്കുന്നതാണ്. സ്മാർട്ഫോണിന്റെ വിൽപ്പന ആരംഭിച്ചു.

Tecno Pova Slim 5g

ടെക്നോ സ്ലിം ഫോണിന്റെ പ്രത്യേകതകൾ

6.78 ഇഞ്ച് വളഞ്ഞ AMOLED ഡിസ്‌പ്ലേയാണ് ടെക്നോ പോ സ്ലിം 5ജിയ്ക്കുള്ളത്. ഫോണിന്റെ സ്‌ക്രീനിന് 4,500 നിറ്റ് വരെ പീക്ക് ബ്രൈറ്റ്‌നസ്സുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ ഇതിന്റെ ഡിസ്പ്ലേയ്ക്കുണ്ട്. ഇതിൽ UFS 2.2 സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 6400 ചിപ്‌സെറ്റാണ് കൊടുത്തിരിക്കുന്നത്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള HiOS 15 ആണ് ഇതിലെ ഓപ്പറേറ്റിങ് സിസ്റ്റം. ഫോട്ടോഗ്രാഫിക്കായി ഫോണിൽ ഡ്യുവൽ റിയർ ക്യാമറയുണ്ട്. 50MP പ്രൈമറി സെൻസറും, 2MP ലെൻസും ഇതിൽ ഉൾപ്പെടുന്നു. സ്മാർട്ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13MP ക്യാമറയും കൊടുത്തിരിക്കുന്നു.

പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് ഈ ഹാൻഡ്സെറ്റിൽ IP64 റേറ്റിങ് കൊടുത്തിരിക്കുന്നു. KM9 TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനുള്ള സ്ലിം 5ജി ഫോണിനുണ്ട്. ഡോൾബി അറ്റ്‌മോസ് സപ്പോർട്ട് ചെയ്യുന്ന സിംഗിൾ സ്പീക്കർ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവൽ സിം കണക്റ്റിവിറ്റിയെ സ്മാർട്ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ സെൻസറും കൊടുത്തിരിക്കുന്നു.

എടുത്തുപറയേണ്ട മറ്റൊരു സവിശേഷത ഇതിലെ എഐ ഫീച്ചറാണ്. ഈ ടെക്നോ പോവ സ്ലിം 5ജിയ്ക്ക് എല്ല AI സപ്പോർട്ട് ലഭിക്കുന്നു. ഇന്ത്യൻ പ്രാദേശിക ഭാഷകളെ പിന്തുണയ്ക്കുന്ന ടെക്നോയുടെ അസിസ്റ്റന്റാണ് എല്ല AI. ഇതിന് പുറമെ സ്മാർട്ഫോണിൽ AI കോൾ അസിസ്റ്റന്റ്, AI റൈറ്റിംഗ്, AI ഇമേജ് എഡിറ്റിംഗ്, പ്രൈവസി ബ്ലറിംഗ് പോലുള്ള ഫീച്ചറുകളുമുണ്ട്. ടെക്നോ ഹാൻഡ്സെറ്റിൽ സർക്കിൾ ടു സെർച്ച് സപ്പോർട്ട് ലഭിക്കുന്നു.

സ്മാർട്ഫോണിൽ 5,160mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ഇത് 45W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. സ്മാർട്ഫോണിന് 25 മിനിറ്റിനുള്ളിൽ 50 ശതമാനം വരെ ചാർജ് ചെയ്യാനുള്ള ശേഷിയുണ്ട്. അതുപോലെ 55 മിനിറ്റിനുള്ളിൽ ഫുൾ ചാർജാകാനുള്ള കപ്പാസിറ്റിയും ടെക്നോ പോവ സ്ലിം 5ജിയ്ക്കുണ്ട്.

Also Read: BSNL 50 Days Plan: തുച്ഛ വിലയിൽ Unlimited കോളിങ്ങും 2ജിബി പ്രതിദിന ഡാറ്റയും കോളർ ട്യൂണുകളും…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo