200MP ക്യാമറ, 7500 mAh ബാറ്ററി! അമ്പമ്പോ കിടിലൻ ഫീച്ചറുമായി Realme Phone വരുന്നൂ…

HIGHLIGHTS

റിയൽമിയുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സീരീസ് പുറത്തിറക്കാനൊരുങ്ങുകയാണ്

ഈ സീരീസിൽ റിയൽമി GT 8, GT 8 Pro എന്നീ ഫോണുകളുണ്ടാകും

Realme GT 8 Pro സ്മാർട്ഫോണിൽ ടോപ് ക്യാമറ ഫീച്ചറും കരുത്തുറ്റ ബാറ്ററിയും അവതരിപ്പിക്കുകയാണ്

200MP ക്യാമറ, 7500 mAh ബാറ്ററി! അമ്പമ്പോ കിടിലൻ ഫീച്ചറുമായി Realme Phone വരുന്നൂ…

സാംസങ്ങും വിവോ, ഷവോമി ഫോണുകളാണല്ലോ 200MP ക്യാമറയിൽ പേരെടുത്തവർ. എന്നാലിനി Realme GT 8 Pro സ്മാർട്ഫോണിലും ടോപ് ക്യാമറ ഫീച്ചറും കരുത്തുറ്റ ബാറ്ററിയും അവതരിപ്പിക്കുകയാണ്. റിയൽമിയുടെ അടുത്ത ഫ്ലാഗ്ഷിപ്പ് സീരീസ് പുറത്തിറക്കാനൊരുങ്ങുകയാണ്. ഈ മാസമല്ല, ഒക്ടോബറിലായിരിക്കും Realme Phone അരങ്ങേറ്റം കുറിക്കു. ഈ സീരീസിൽ റിയൽമി GT 8, GT 8 Pro എന്നീ ഫോണുകളുണ്ടാകും. ഫോണിന്റെ ടീസർ വെളിപ്പെടുത്തിക്കൊണ്ട് ഒക്ടോബറിൽ സ്മാർട്ഫോൺ പുറത്തിറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Digit.in Survey
✅ Thank you for completing the survey!

Realme GT 8 Pro പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

6.85 ഇഞ്ച് 2കെ ഫ്ലാറ്റ് എൽടിപിഒ ഒഎൽഇഡി ഡിസ്പ്ലേയാണ് റിയൽമി സ്മാർട്ഫോണിൽ കൊടുത്തിരിക്കുന്നത്. റിയൽമി ജിടി 8 പ്രോയിൽ 200 മെഗാപിക്സൽ സെൻസർ ഉൾപ്പെടുത്തുമെന്ന് സൂചനയുണ്ട്. 50MP, 50MP, 200MP ചേർന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഇതിൽ നൽകുന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതിൽ വലിയ 7500 എംഎഎച്ച് ബാറ്ററി കൊടുക്കുമെന്ന് റിപ്പോർട്ടുണ്ട്. ഡ്യുവൽ എഎസി-115ഇ സ്പീക്കറുകളും സ്മാർട്ഫോണിൽ നൽകുമെന്നാണ് സൂചന. ഇങ്ങനെ ബാറ്ററിയിലും ക്യാമറയിലും കരുത്തനായ ഫീച്ചറുകൾ റിയൽമി പ്രോ മോഡലിൽ പ്രതീക്ഷിക്കാം.

ക്വാൽകോമിന്റെ അടുത്ത തലമുറ ചിപ്പായ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 2 അല്ലെങ്കിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 (SM8850) എന്നിവയാകാം ഇതിൽ കൊടുക്കുക.

Realme GT 8 Pro 5ജി: പ്രതീക്ഷിക്കുന്ന വില എത്ര?

റിയൽമി ജിടി 8 പ്രോയ്ക്ക് ഏകദേശം 64,999 രൂപ മുതലാകും വിലയാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം 59,999 രൂപയ്ക്കാണ് റിയൽമി ജിടി 7 പ്രോ അവതരിപ്പത്. ഇതിനേക്കാൾ ജിടി 8 പ്രോയ്ക്ക് വില കൂടുതലാകും.

Realme GT 8 Pro

റിയൽമി ജിടി 8 ബേസിക് മോഡലിന്റെ പ്രത്യേകതകളും വിലയും

പ്രോ വേരിയന്റിനൊപ്പം റിയൽമി ഒരു സ്റ്റാൻഡേർഡ് ഹാൻഡ്സെറ്റും അവതരിപ്പിക്കും. റിയൽമി ജിടി 8 പ്രോയേക്കാൾ കുറഞ്ഞ വലിപ്പമുള്ള ഫോണായിരിക്കും. അല്പം ചെറിയ 6.66 ഇഞ്ച് ഫ്ലാറ്റ് എൽടിപിഒ ഒഎൽഇഡി ഡിസ്പ്ലേ ആയിരിക്കും ഇതിലുണ്ടാകുക. ഈ റിയൽമി സ്മാർട്ഫോണിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് 2/ജെൻ 5 ചിപ്‌സെറ്റ് പ്രവർത്തിക്കും.

ലീക്കുകൾ സൂചിപ്പിക്കുന്നത് 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറയായിരിക്കും സ്റ്റാൻഡേർഡ് വേരിയന്റിലുണ്ടാകുക. ഈ ഫോണിൽ ഏകദേശം 7000mAh ബാറ്ററിയുണ്ടാകുമെന്നും പറയുന്നു. ഈ ജിടി 8 പ്രോയ്ക്ക് ഇന്ത്യയിൽ 39,999 രൂപ മുതലാകുമെന്നാണ് സൂചന.

Also Read: Wow Deal: 200MP ട്രിപ്പിൾ ക്യാമറ, ഓറഞ്ചിഷ് റെഡ് കളർ Redmi Note പ്രോ മോഡൽ 8000 രൂപ ഫ്ലാറ്റ് കിഴിവിൽ!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo