Realme P4 Pro വാങ്ങാൻ സമയമായി! 7000mAh ബാറ്ററി, 50MP ക്യാമറ 3000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടോടെ First Sale

HIGHLIGHTS

റിയൽമി പി4 പ്രോയുടെ വിൽപ്പന ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിലൂടെ ആരംഭിക്കുന്നു

സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റും, മികച്ച ക്യാമറ പെർഫോമൻസുമുള്ള ഹാൻഡ്സെറ്റാണിത്

ഇതിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 4 SoC പ്രോസസറുണ്ട്

Realme P4 Pro വാങ്ങാൻ സമയമായി! 7000mAh ബാറ്ററി, 50MP ക്യാമറ 3000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടോടെ First Sale

കഴിഞ്ഞ ആഴ്ചയാണ് Realme P4 Pro ഇന്ത്യയിൽ പുറത്തിറങ്ങിയത്. ഇന്ന് പ്രോ മോഡൽ ഫ്ലിപ്കാർട്ട് വഴി ആദ്യമായി വിൽപ്പനയ്‌ക്കെത്തിയിരിക്കുന്നു. 24,999 രൂപ മുതലാണ് റിയൽമി പി4 പ്രോയുടെ വില ആരംഭിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റും, മികച്ച ക്യാമറ പെർഫോമൻസുമുള്ള ഹാൻഡ്സെറ്റാണിത്. ഫോണിന്റെ വിലയും വിൽപ്പന ഓഫറുകളും സ്പെസിഫിക്കേഷനും നോക്കാം.

Digit.in Survey
✅ Thank you for completing the survey!

Realme P4 Pro: ലോഞ്ച് ഓഫർ

റിയൽമി പി4 പ്രോയുടെ വിൽപ്പന ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിലൂടെ ആരംഭിക്കുന്നു. ബിർച്ച് വുഡ്, ഡാർക്ക് ഓക്ക് വുഡ്, മിഡ്‌നൈറ്റ് ഐവി കളർ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്.

റിയൽമി പി4 പ്രോ സ്മാർട്ഫോണിന് മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളാണുള്ളത്. 8GB+128GB സ്റ്റോറേജ് മോഡലിന് 24,999 രൂപയാകുന്നു. 8 GB/256GB സ്റ്റോറേജ് ഫോണിന് 26999 രൂപയാണ് വില. 12 GB, 256GB സ്റ്റോറേജ് വേരിയന്റിന് 28,999 രൂപയാണ് വിലയാകുന്നത്.

ഐസിഐസിഐ, ആക്സിസ്, എച്ച്ഡിഎഫ്സി, എസ്ബിഐ ബാങ്ക് കാർഡിലൂടെ 3,000 രൂപ ഫ്ലാറ്റ് കിഴിവ് നേടാം. കൂടാതെ, പ്രോ മോഡലിന് 2,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നതാണ്.

realme P4 Pro 5G Sale
realme P4 Pro 5G Sale

ഇങ്ങനെ കുറഞ്ഞ വേരിയന്റിലുള്ള ഫോൺ 19999 രൂപയ്ക്ക് ലഭിക്കും. 21999 രൂപയ്ക്ക് 8 GB/256GB സ്റ്റോറേജ് ഫോണും വാങ്ങാം. കൂടിയ വേരിയന്റ് റിയൽമി പി4 പ്രോ നിങ്ങൾക്ക് 23999 രൂപയ്ക്കും ലഭിക്കുന്നതാണ്. ഫ്ലിപ്കാർട്ടിന് പുറമെ ഹാൻഡ്സെറ്റ് റിയൽമി റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും പർച്ചേസിന് ലഭ്യമാണ്.

റിയൽമി പി4 പ്രോയുടെ പ്രത്യേകതകൾ എന്തെല്ലാം?

റിയൽമി പി4 പ്രോ 5ജിയിൽ 6.8 ഇഞ്ച് അമോലെഡ് പാനലാണുള്ളത്. ഇതിന്റെ സ്ക്രീനിന് 1280 × 2800 പിക്സൽ റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റുമുണ്ട്. ഇതിന് 6,500-നിറ്റ് പീക്ക് ബ്രൈറ്റ്‌നസ്സുണ്ട്. ഫോണിന്റെ സ്ക്രീനിന് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനുണ്ട്.

ഇതിൽ സ്നാപ്ഡ്രാഗൺ 7 ജെൻ 4 SoC പ്രോസസറുണ്ട്. ഹൈപ്പർ വിഷൻ AI ചിപ്പാണ് റിയൽമി പി4 പ്രോയിലുള്ളത്. ഇതിന് 12GB വരെ LPDDR4X റാമും 256GB വരെ UFS 3.1 ഓൺബോർഡ് സ്റ്റോറേജും കൊടുത്തിട്ടുണ്ട്. OIS സപ്പോർട്ടുള്ള 50MP സോണി IMX896 മെയിൻ സെൻസർ ഇതിലുണ്ട്. f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ലെൻസും ഫോണിൽ കൊടുത്തിരിക്കുന്നു. ഇതിൽ, 50MP ഫ്രണ്ട് ഫേസിംഗ് ക്യാമറയുണ്ട്. ഫ്രണ്ട് ക്യാമറയും പിൻവശത്തെ ക്യാമറയും 4K വീഡിയോ റെക്കോർഡിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.

റിയൽമി പി4 പ്രോയിൽ 7,000mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 80W ഫാസ്റ്റ് ചാർജിംഗിനെ ഇത് പിന്തുണയ്ക്കുന്നു. 144fps-ൽ 7 മണിക്കൂർ വരെ BGMI ഗെയിംപ്ലേ ഈ റിയൽമി ഹാൻഡ്സെറ്റിൽ ലഭിക്കുന്നതാണ്.

Also Read: iPhone 17 Launch തീയതി പുറത്തുവിട്ട് Apple, പുത്തൻ ഐഫോണും വാച്ചും iOS 26 അപ്ഡേറ്റും പിന്നെ…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo