Snapdragon പ്രോസസറുള്ള 6500mAh പവർഫുൾ Vivo T4 Pro ഇന്ത്യയിലെത്തി, 30000 രൂപയ്ക്ക് താഴെ ഫോൺ നോക്കുന്നവർക്ക്…

HIGHLIGHTS

ഓറ ലൈറ്റിംഗ് എന്ന് പേരുള്ള റിംഗ് ഫ്ലാഷ് സപ്പോർട്ടിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയത്

ഇതിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 7 സീരീസ് ചിപ്സെറ്റാണ് കൊടുത്തിട്ടുള്ളത്

മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് വിവോ ടി4 പ്രോ പുറത്തിറക്കിയത്

Snapdragon പ്രോസസറുള്ള 6500mAh പവർഫുൾ Vivo T4 Pro ഇന്ത്യയിലെത്തി, 30000 രൂപയ്ക്ക് താഴെ ഫോൺ നോക്കുന്നവർക്ക്…

ഈ മാസം പുറത്തിറക്കിയ വിവോ V60 5ജിയ്ക്ക് ശേഷം Vivo T4 Pro ഇന്ത്യയിലെത്തി. വിവോ വി60 സ്മാർട്ഫോണിന് സമാനമായ മിഡ് റേഞ്ച് ഹാൻഡ്സെറ്റാണ് വിവോ ടി4 പ്രോ പുറത്തിറക്കിയത്. വിവോയുടെ ടി4 പ്രോ നല്ല കിടിലൻ ഡിസൈനിലാണ് അവതരിപ്പിച്ചത്. ഓറ ലൈറ്റിംഗ് എന്ന് പേരുള്ള റിംഗ് ഫ്ലാഷ് സപ്പോർട്ടിലാണ് സ്മാർട്ഫോൺ പുറത്തിറക്കിയത്. ഇതിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 7 സീരീസ് ചിപ്സെറ്റാണ് കൊടുത്തിട്ടുള്ളത്. ഫോണിന്റെ പ്രത്യേകതകളും വിലയും വിൽപ്പന വിവരങ്ങളും അറിയാം.

Digit.in Survey
✅ Thank you for completing the survey!

Vivo T4 Pro വിലയും വിൽപ്പനയും

മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് വിവോ ടി4 പ്രോ പുറത്തിറക്കിയത്. 8ജിബി റാമുള്ള രണ്ട് ഫോണുകളും 12ജിബിയുടെ മറ്റൊരു വിവോ ഹാൻഡ്സെറ്റുമാണുള്ളത്. നീല നിറത്തിലും ഗോൾഡ് നിറത്തിലുമാണ് വിവോ സ്മാർട്ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വിൽപ്പന ഓഗസ്റ്റ് 29 ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കും.

Vivo T4 Pro

8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് വില 27,999 രൂപയാകുന്നു. 8GB റാമും 256GB സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റിന് 29,999 രൂപയാണ് വില. മൂന്നാമത്തേത് 12GB റാമും 256GB സ്റ്റോറേജുമുള്ള ഫോണാണ്. ഈ ടോപ് വേരിയന്റിന് 31,999 രൂപയാകുന്നു.

വിവോ ടി4 പ്രോ ഫോണിന്റെ പ്രത്യേകതകൾ

ഡിസ്പ്ലേ: 6.77 ഇഞ്ച് ക്വാഡ് കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് വിവോ ടി4 പ്രോയ്ക്കുള്ളത്. 2392 x 1080p റെസല്യൂഷനുണ്ട്. 5000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ് സപ്പോർട്ട് വിവോ സ്മാർട്ഫോണിന് ലഭിക്കും. അൾട്രാ സ്ലിം ക്വാഡ് കർവ്ഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത് എന്നതും ശ്രദ്ധേയമാണ്.

പ്രോസസർ: ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 SoC പ്രോസസറാണ് ഇതിലുള്ളത്. 12 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജ് സപ്പോർട്ടും വിവോ ടി4 പ്രോയ്ക്കുണ്ട്.

ബാറ്ററി, ചാർജിങ്: ഈ സ്മാർട്ഫോണിൽ 6500mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. ഈ പവർഫുൾ ബാറ്ററി 90W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നുണ്ട്.

ക്യാമറ: ഇതിൽ 50MP OIS പ്രൈമറി ക്യാമറയുണ്ട്. 50MP OIS 3x പെരിസ്‌കോപ്പ് സെൻസറും ഫോണിൽ കൊടുത്തിരിക്കുന്നു. മൂന്നാമത്തേത് 2MP ബൊക്കെ സെൻസറാണ്. ഫോണിൽ സെൽഫികൾക്കായി, മുൻവശത്ത് 32MP സെൻസർ കൊടുത്തിരിക്കുന്നു.

സോഫ്റ്റ് വെയർ: ഈ വിവോ ഹാൻഡ്സെറ്റിലുള്ളത് ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15 ആണ്. 4 വർഷത്തെ പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ആറ് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ഇതിൽ ലഭിക്കുന്നു.

ഡ്യൂറബിലിറ്റി: വിവോ ടി4 പ്രോ സ്മാർട്ഫോൺ IP69 സർട്ടിഫിക്കേഷനുള്ള ഫോണാണ്. അതിനാൽ പൊടിയും വെള്ളവും ഇത് ഫലപ്രദമായി പ്രതിരോധിക്കുന്നു.

Also Read: 5.1 CH boAt 2025 Sound bar 10000 രൂപയ്ക്ക് താഴെ, 71 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ട്!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo