Day 1 Sale: 5749 രൂപയ്ക്ക് 5000mAh പവറുള്ള Zeno 20 ഇന്ന് മുതൽ വാങ്ങാം, ആദ്യ വിൽപ്പനയിലെ itel Special ഓഫറുകൾ ഇതാ…

HIGHLIGHTS

കഴിഞ്ഞ വാരമാണ് itel കമ്പനി സെനോ 20 ഇന്ത്യയിൽ പുറത്തിറക്കിയത്

5,999 രൂപ മുതലാണ് ഫോണിന് വില

രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ വിപണിയിലെത്തിയത്

Day 1 Sale: 5749 രൂപയ്ക്ക് 5000mAh പവറുള്ള Zeno 20 ഇന്ന് മുതൽ വാങ്ങാം, ആദ്യ വിൽപ്പനയിലെ itel Special ഓഫറുകൾ ഇതാ…

Day 1 Sale: 5000mAh പവറുള്ള Zeno 20 ഇന്ന് വിൽപ്പനയ്ക്ക് എത്തുന്നു. ദൈനംദിന ടാസ്കിങ്ങിന് അനുയോജ്യമായ ഏറ്റവും വില കുറഞ്ഞ ബജറ്റ് ഫോണാണിത്. ഇത് അടിസ്ഥാന പാരിസ്ഥിതിക പ്രതിരോധത്തിന് കൂടി നിർമ്മിച്ച കരുത്തുറ്റ സ്മാർട്ട്‌ഫോണാണ്. കഴിഞ്ഞ വാരമാണ് itel കമ്പനി സെനോ 20 ഇന്ത്യയിൽ പുറത്തിറക്കിയത്. ഈ വർഷം ആദ്യം പുറത്തിറക്കിയ സെനോ 10-ന്റെ പിൻഗാമിയാണിത്. 5,999 രൂപ മുതലാണ് ഫോണിന് വില. എന്നാൽ ഇന്ന് കൂടുതൽ കിഴിവ് ആദ്യ ദിവസത്തെ വിൽപ്പനയിൽ നിന്ന് നേടാം.

Digit.in Survey
✅ Thank you for completing the survey!

Zeno 20: ലോഞ്ച് ഓഫറുകൾ

രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ വിപണിയിലെത്തിയത്. ഇതിൽ 64GB + 3GB+5GB റാം ഫോണിന് 5999 രൂപയാണ് വില. ഇതിന് 250 രൂപയുടെ കിഴിവ് ഉപയോഗിച്ച് 5749 രൂപയ്ക്ക് വാങ്ങിക്കാം. 128GB + 4GB+8GB റാം ഫോണിന് 6899 രൂപയാണ് ലോഞ്ച് വില. എന്നാൽ ഇന്നത്തെ സെയിലിൽ ഈ ഫോണിനും 300 രൂപ കിഴിവുണ്ട്.

itel Zeno 20 Launch Announced

2025 ഓഗസ്റ്റ് 25 മുതൽ ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ഐടെൽ സെനോ 20 ഫോണിന്റെ വിൽപ്പന. ആമസോണിൽ മാത്രമാണ് സ്മാർട്ഫോൺ വിൽപ്പന നടത്തുന്നത്. സ്റ്റാർലിറ്റ് ബ്ലാക്ക്, സ്പേസ് ടൈറ്റാനിയം, അറോറ ബ്ലൂ നിറങ്ങളിൽ ഇത് ലഭ്യമാകും.

itel സെനോ 20: സ്പെസിഫിക്കേഷൻ

6.6-ഇഞ്ച് വലിപ്പമുള്ള സ്മാർട്ഫോണാണ് ഐടെൽ സെനോ 20. ഇതിന് HD+ IPS ഡിസ്‌പ്ലേയും 90Hz റിഫ്രഷ് റേറ്റുമാണുള്ളത്. വാട്ടർ ഡ്രോപ്പ് സ്റ്റൈൽ നോച്ചും ഡിസ്പ്ലേയിൽ കൊടുത്തിട്ടുണ്ട്. ഇതിൽ ഒക്ടാ-കോർ T7100 പ്രോസസറാണ് നൽകിയിട്ടുള്ളത്. സെനോ 20 ഫോണിന് മൂന്ന് വർഷത്തെ ഫ്ലുവൻസി ഗ്യാരണ്ടി നൽകുന്നു.

DTS സൌണ്ട് സപ്പോർട്ട് ഐടെൽ സെനോ 20 സ്മാർട്ഫോണിനുണ്ട്. HDR സപ്പോർട്ടുള്ള 13MP പിൻ ക്യാമറ ഈ സെനോ 20 ഫോണിലുണ്ട്. ഇതിന്റെ മുൻവശത്ത് 8MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.

5000mAh-ന്റെ കരുത്തുറ്റ ബാറ്ററി ഈ ഹാൻഡ്സെറ്റിൽ നൽകിയിരിക്കുന്നു. ഈ സ്മാർട്ഫോണിൽ USB ടൈപ്പ് സി ചാർജിങ് പിന്തുണയുണ്ട്. ഐറ്റലിന്റെ വോയ്‌സ് അസിസ്റ്റന്റായ ഐവാന 2.0 ഇതിൽ ലഭിക്കും. ഹിന്ദി കമാൻഡിങ് സപ്പോർട്ട് ഫോണിൽ നൽകിയിട്ടുണ്ട്. ഇതിൽ ഫേസ് അൺലോക്ക് സപ്പോർട്ടും സൈഡ് ഫിംഗർപ്രിന്റ് സെൻസറും കൊടുത്തിരിക്കുന്നു. 3.5mm ഹെഡ്ഫോൺ ജാക്കും ഇതിനുണ്ട്.

ഇതിൽ വോയിസ് ഇൻപുട്ട് ഫീച്ചർ കൊടുത്തിട്ടുണ്ട്. ഈ ഫീച്ചറുകളിലൂടെ ആപ്പുകൾ തുറക്കാനും വാട്ട്‌സ്ആപ്പ് കോളുകൾ വിളിക്കാനും വോയ്‌സ് ഇൻപുട്ട് ഫീച്ചർ ഉപയോഗിക്കാം. ഇതിൽ ആൻഡ്രോയിഡ് 14 ഗോ വേർഷൻ കൊടുത്തിട്ടുണ്ട്. കൂടാതെ ഫൈൻഡ് മൈ ഫോൺ, ലാൻഡ്‌സ്‌കേപ്പ് മോഡ്, ഡൈനാമിക് ബാർ തുടങ്ങിയ അധിക സവിശേഷതകളും ഇതിൽ ഉൾപ്പെടുന്നു.

ലാൻഡ്സ്കേപ്പ് മോഡ്, ഫൈൻഡ് മൈ ഡിവൈസ്, ഡൈനാമിക് ബാർ പോലുള്ള ഫീച്ചറുകളും സ്മാർട്ഫോണിൽ ലഭിക്കുന്നു. ഡ്യുവൽ 4G VoLTE, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിനുണ്ട്.

Also Read: 5.1 CH boAt 2025 Sound bar 10000 രൂപയ്ക്ക് താഴെ, 71 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ട്!

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo