Samsung Galaxy S25 FE: ഐഫോൺ 17-ന് മുന്നേ S25 Special ഫോൺ വരും, വിലയും ഫീച്ചറുകളും…
വലിയ ഡിസ്‌പ്ലേയും വൃത്താകൃതിയിലുള്ള കോണുകളും ട്രിപ്പിൾ റിയർ ക്യാമറ ലേഔട്ടുമുള്ള സ്മാർട്ഫോണായിരിക്കും S25 FE
സെപ്റ്റംബർ 4-ന് സാംസങ് ഗാലക്സി എസ്25 FE പുറത്തിറങ്ങുമെന്നാണ് സൂചന
കമ്പനി ഇപ്പോഴും തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല
സെപ്തംബറിൽ iPhone 17 സീരീസ് വരുന്നതിന് മുന്നേ, Samsung Galaxy S25 FE ലോഞ്ച് ചെയ്യുകയാണ്. സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് സമാനമായ ഫാൻ എഡിഷൻ ഫോണുകൾ എല്ലാ വർഷവും പുറത്തിറങ്ങുന്നുണ്ട്. ഇപ്പോഴിതാ ഗാലക്സി S25 സീരീസിലേക്കാണ് സ്പെഷ്യൽ ഫോൺ ലോഞ്ച് ചെയ്യുന്നത്.
Surveyകമ്പനി ഇതുവരെ ഔദ്യോഗികമായി ഫീച്ചറുകളോ വിലയോ അറിയിച്ചിട്ടില്ല. എന്നാൽ ഇതിനകം സ്മാർട്ഫോണിന്റെ വിലയും സ്പെസിഫിക്കേഷനുകളും കുറിച്ചുള്ള വാർത്തകൾ വരുന്നുണ്ട്. വലിയ ഡിസ്‌പ്ലേയും വൃത്താകൃതിയിലുള്ള കോണുകളും ട്രിപ്പിൾ റിയർ ക്യാമറ ലേഔട്ടുമുള്ള സ്മാർട്ഫോണായിരിക്കും S25 ഫാൻ എഡിഷനിലുണ്ടാകുക. ഈ പ്രീമിയം സെറ്റിൽ നിങ്ങൾക്ക് പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ, വില നോക്കാം.
Samsung Galaxy S25 FE: ലീക്കിലെ ലോഞ്ച് തീയതി
2025 സെപ്റ്റംബർ 4-ന് സാംസങ് ഗാലക്സി എസ്25 FE പുറത്തിറങ്ങുമെന്നാണ് സൂചന. ബെർലിനിൽ വച്ച് നടക്കുന്ന IFA 2025 ചടങ്ങിലായിരിക്കും ഗാലക്‌സി S25 FE പുറത്തിറക്കുക. എന്നാൽ കമ്പനി ഇപ്പോഴും തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Samsung S25 FE: ഫീച്ചറുകൾ എന്തൊക്കെയാകാം?
ഫോണിന്റെ ഫീച്ചറുകളും ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇതിന്റെ പ്രോസസർ, ക്യാമറ, ഡിസ്പ്ലേ പോലുള്ള ഫീച്ചറുകളെ കുറിച്ച് ചില റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
ഗാലക്‌സി എസ്25 ഫാൻ എഡിഷനിൽ 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയായിരിക്കും നൽകുന്നത്. 120 ഹെർട്‌സ് റിഫ്രഷ് റേറ്റും ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ ഇതിനുണ്ടാകുക. ഫോണിൽ എക്‌സിനോസ് 2400 ചിപ്‌സെറ്റ് ആയിരിക്കും ഈ ഡിവൈസിൽ കൊടുക്കാൻ സാധ്യത. 8 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഫോണിന് ലഭിക്കുക.
ഇതിൽ ട്രിപ്പിൾ ക്യാമറ തന്നെ ഫോണിന് പിൻവശത്ത് പ്രതീക്ഷിക്കാം. 50 എംപി പ്രൈമറി സെൻസറും 12 എംപി അൾട്രാവൈഡ് ലെൻസും 3x ഒപ്റ്റിക്കൽ സൂമുള്ള 8 എംപി ടെലിഫോട്ടോ ക്യാമറയുമുണ്ടാകും. ഫോണിന് മുൻവശത്ത് 12 എംപി സെൽഫി ഷൂട്ടർ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാംസങ് എസ്25 ഫാൻ എഡിഷനിലെ പിൻ പാനലിൽ എൽഇഡി ഫ്ലാഷും, ലംബമായി വിന്യസിച്ചിരിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറയും കൊടുക്കും. ഫോണിന് വലതുവശത്ത് പവർ ബട്ടണും വോളിയം റോക്കറും നൽകിയേക്കും. എസ്25 സ്പെഷ്യൽ ഫോണിന് മുൻവശത്ത്, കുറഞ്ഞ ബെസലുകളുള്ള എഡ്ജ്-ടു-എഡ്ജ് ഡിസ്‌പ്ലേയും നൽകുമെന്നാണ് സൂചന.
ഗാലക്‌സി എസ്25 ഫോണിൽ 4,900 mAh ബാറ്ററി കൊടുക്കുമെന്ന് പറയുന്നു. ഈ സ്പെഷ്യൽ ഫോണിന് 25W വയർഡ് ചാർജിങ് സപ്പോർട്ട് ലഭിക്കും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 8 ഒഎസ്സായിരിക്കും ഈ സ്മാർട്ഫോണിൽ കൊടുക്കുന്നത്.
Also Read: New iPhone: എല്ലാ iPhone 17 സീരീസുകളും ഇന്ത്യയിൽ, അമേരിക്കക്ക് TATA നിർമിച്ച് നൽകും!
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile