Good News! Reliance Jio-യുടെ 209 രൂപ പ്ലാനിലും 799 രൂപ പ്ലാനിലും മാറ്റമില്ല, എങ്ങനെയെന്നോ?

HIGHLIGHTS

ടെലികോം കമ്പനി 209 രൂപ പ്ലാനും 799 രൂപ പ്ലാനും പിൻവലിച്ചതായി വാർത്തയുണ്ടായിരുന്നു

ജിയോയുടെ 799 രൂപയുടെ പ്ലാൻ ഇപ്പോഴും ലഭ്യമാണെന്നതാണ് സന്തോഷ വാർത്ത

എന്നാൽ ജിയോ സൈറ്റിൽ പ്ലാൻ ലിസ്റ്റ് ചെയ്തിട്ടില്ല എന്നത് ശരി തന്നെ

Good News! Reliance Jio-യുടെ 209 രൂപ പ്ലാനിലും 799 രൂപ പ്ലാനിലും മാറ്റമില്ല, എങ്ങനെയെന്നോ?

Reliance Jio വരിക്കാർക്ക് 28 ദിവസത്തെ 249 രൂപ പ്ലാൻ ഇനി ലഭിക്കില്ല. അതുപോലെ ടെലികോം കമ്പനി 209 രൂപ പ്ലാനും 799 രൂപ പ്ലാനും പിൻവലിച്ചതായി വാർത്തയുണ്ടായിരുന്നു. എന്നാൽ ജിയോ വരിക്കാർക്ക് സന്തോഷകരമായ വാർത്തയാണ് വരുന്നത്. എന്തെന്നാൽ 22 ദിവസത്തേക്കുള്ള 209 രൂപ പ്ലാനും, 84 ദിവസത്തേക്കുള്ള 799 രൂപ പ്ലാനും ഇനിയും കിട്ടും.

Digit.in Survey
✅ Thank you for completing the survey!

Reliance Jio 799 പ്ലാനിൽ മാറ്റമുണ്ടോ?

ജിയോയുടെ 799 രൂപയുടെ പ്ലാൻ ഇപ്പോഴും ലഭ്യമാണെന്നതാണ് സന്തോഷ വാർത്ത. ജിയോയുടെ വെബ്‌സൈറ്റിൽ 799 രൂപയുടെ പ്ലാൻ കാണാനാകുന്നില്ല. എന്നാൽ ഇങ്ങനെയൊരു പ്ലാൻ നഷ്ടമായെന്ന് ആശങ്കപ്പെടേണ്ട. 84 ദിവസത്തേക്കുള്ള 799 രൂപ പ്ലാനിന് പകരം 899 രൂപ പാക്കേജ് തെരഞ്ഞെടുക്കേണ്ടി വരുമെന്ന് പലരും സംശയിച്ചിരുന്നു. എന്നാൽ ജിയോ സൈറ്റിൽ പ്ലാൻ ലിസ്റ്റ് ചെയ്തിട്ടില്ല എന്നത് ശരി തന്നെ.

Jio plans not listed, Jio 84 days plan, Jio 22 days plan, Jio daily data plans, Jio 1.5GB per day plan, Jio recharge MyJio app, Jio third party recharge apps, Jio plan not on website, Jio 799 plan PhonePe recharge, Jio 799 plan RED app, Jio recharge from UPI apps, Jio latest plans August 2025,

പക്ഷേ മൈജിയോ ആപ്പിലും RED, PhonePe പോലുള്ള തേർഡ്-പാർട്ടി റീചാർജ് ആപ്പുകളിലും 799 രൂപ പ്ലാൻ റീചാർജിനായി ലഭിക്കും. ഇതിനായി നിങ്ങൾക്ക് 799 രൂപ പ്ലാൻ റീചാർജ് സെക്ഷനിൽ സെർച്ച് ചെയ്താൽ മതി. എന്നാലും 249 രൂപ പാക്കേജ് സെർച്ച് ഓപ്ഷനിലുമില്ല. അതിനാൽ ഈ ഒരു മാസ പ്ലാൻ കമ്പനി പിൻവലിച്ചിട്ടുണ്ട്.

1.5 ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാനാണ് 799 രൂപയുടേത്. കമ്പനി ഇപ്പോൾ വെബ്‌സൈറ്റിൽ എന്തെങ്കിലും അപ്ഡേറ്റ് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് പറയാം. ഇതിനാലാണ് റിലയൻസ് ജിയോ സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഭാഗത്ത് റീചാർജ് പ്ലാൻ കാണാനാകാത്തത്. കമ്പനിയുടെ ഭാഗത്ത് നിന്നുള്ള ഈ പിശക് വേഗത്തിൽ പരിഹരിക്കുമോ എന്നതിൽ വ്യക്തതയില്ല. വെബ്‌സൈറ്റിലും മൈജിയോ ആപ്പിലും 1.5ജിബി ഡാറ്റ പ്ലാനിന് കീഴിലും പ്ലാൻ കാണാൻ സാധിക്കുന്നുണ്ട്.

202 രൂപയുടെ ജിയോ പാക്കേജ് ഇനി ലഭിക്കില്ല എന്ന ആശങ്കയാണ് സൈറ്റിൽ വന്ന മാറ്റം സൂചിപ്പിച്ചത്. എന്നാൽ 22 ദിവസത്തെ പ്ലാൻ നിങ്ങൾക്ക് സൈറ്റിൽ നിന്നും യുപിഐ ആപ്പിൽ നിന്നും സെർച്ച് ചെയ്ത് കണ്ടുപിടിക്കാം. അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.

ജിയോ Rs 249 Plan അപ്ഡേറ്റ്

റിലയൻസ് ജിയോയുടെ 249 രൂപയുടെ പ്ലാൻ നീക്കം ചെയ്തിരിക്കുന്നു. ഇത് സെർച്ച് ഓപ്ഷനിലും നിലവിൽ ലഭ്യമല്ല. വരിക്കാർക്ക് ഇനിയും 249 രൂപ പ്ലാൻ വേണമെങ്കിൽ ഓഫ്ലൈനിൽ റീചാർജ് ചെയ്യാം. ജിയോ സ്റ്റോറിലോ റീട്ടെയിൽ റീചാർജ് ഷോപ്പുകളിലോ പോയി ഈ പ്ലാൻ വാങ്ങിക്കാം. ശ്രദ്ധിക്കുക, മൈജിയോ ആപ്പിലോ വെബ്‌സൈറ്റിലോ ഈ പ്ലാൻ ഓൺലൈനായി ലഭ്യമല്ല.

Also Read: Jio Shock! ഓൺലൈനിൽ റീചാർജ് ചെയ്യുന്നവർക്ക് ചെറിയ പ്ലാനുകൾ ഇനിയില്ല… Cheapest Plan വില കൂടി?

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo