Triple ക്യാമറയുമായി Google Pixel 10 സീരീസിൽ നാല് പ്രീമിയം സ്മാർട് ഫോണുകൾ, Made by Google 2025 ചടങ്ങിലൂടെ വിപണിയിൽ…

HIGHLIGHTS

ഗൂഗിൾ പിക്സൽ 10, പിക്സൽ 10 പ്രോ, ഗൂഗിൾ പിക്സൽ 10 പ്രോ XL, പിക്സൽ 10 പ്രോ ഫോൾഡ് പുറത്തിറക്കി

മേഡ് ബൈ ഗൂഗിൾ ഇവന്റിൽ പുറത്തിറക്കിയ എല്ലാ ഫോണുകളും പ്രീമിയം വിലയിലുള്ളവയാണ്

ഇതിൽ ചെറിയ മോഡലായ പിക്സൽ 10 സ്മാർട്ഫോണിന്റെ വില 79,999 രൂപയിൽ ആരംഭിക്കുന്നു

Triple ക്യാമറയുമായി Google Pixel 10 സീരീസിൽ നാല് പ്രീമിയം സ്മാർട് ഫോണുകൾ, Made by Google 2025 ചടങ്ങിലൂടെ വിപണിയിൽ…

അങ്ങനെ കാത്തിരുന്ന Made by Google 2025 ഇവന്റ് അവതരിപ്പിച്ചുകഴിഞ്ഞു. ഈ മഹാഗൂഗിൾ ഇവന്റിൽ Google Pixel 10 Series-ലേക്ക് നാല് സ്മാർട് ഫോണുകളും പുറത്തിറക്കി. ഗൂഗിൾ പിക്സൽ 10, പിക്സൽ 10 പ്രോ, ഗൂഗിൾ പിക്സൽ 10 പ്രോ XL, പിക്സൽ 10 പ്രോ ഫോൾഡ് എന്നീ പ്രീമിയം ഫോണുകളാണ് വിപണിയിലേക്ക് വന്നത്.

Digit.in Survey
✅ Thank you for completing the survey!

ഇവയിൽ Google Pixel 10, Pixel 10 Pro, Pixel 10 Pro XL ഫോണുകളെ കുറിച്ച് അറിയാം. സ്മാർട്ഫോണുകളിൽ ട്രിപ്പിൾ ക്യാമറയ്ക്ക് പുറമെ ടെലിഫോട്ടോ സപ്പോർട്ടുള്ള ലെൻസുമുണ്ട്. ഈ മൂന്ന് ഹാൻഡ്സെറ്റുകളുടെയും പ്രത്യേകതകയും വിലയും മനസിലാക്കാം.

Google Pixel 10 സീരീസ് ഫോണുകളുടെ വില

മേഡ് ബൈ ഗൂഗിൾ ഇവന്റിൽ പുറത്തിറക്കിയ മൂന്ന് സ്മാർട്ഫോണുകളും പ്രീമിയം വിലയിലുള്ളവയാണ്. ഫോണുകൾ പുറത്തിറങ്ങി പ്രീ- ബുക്കിങ്ങും ആരംഭിച്ചു.

ഇതിൽ ചെറിയ മോഡലായ പിക്സൽ 10 സ്മാർട്ഫോണിന്റെ വില 79,999 രൂപയിൽ ആരംഭിക്കുന്നു. ഇൻഡിഗോ, ഫ്രോസ്റ്റ്, ലെമൺഗ്രാസ്, ഒബ്സിഡിയൻ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുന്നത്.

പിക്സൽ 10 പ്രോ 1,09,999 രൂപയ്ക്കാണ് പുറത്തിറക്കിയത്. ഗൂഗിൾ പിക്സൽ 10 പ്രോ XL സ്മാർട്ഫോൺ 1,24,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഇവയിൽ പിക്സൽ 10 പ്രോ, പിക്സൽ 10 പ്രോ എക്സ്എൽ വാങ്ങുന്നവർക്ക് ഗൂഗിൾ എഐ പ്രോ സബ്സ്ക്രിപ്ഷൻ ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കുന്നു.

google pixel 10 series

ഗൂഗിൾ Pixel 10 ഫോണിന്റെ പ്രത്യേകതകൾ

ഗൂഗിൾ പിക്സൽ 10 ആണ് കൂട്ടത്തിലെ കുറഞ്ഞ വിലയുള്ള പ്രീമിയം സ്മാർട്ഫോൺ. 80000 രൂപയ്ക്കും താഴെ വിലയാകുന്ന പിക്സൽ 10 5ജിയ്ക്ക് 6.3 ഇഞ്ച് OLED പാനലാണുള്ളത്. ഇതിന് 120Hz റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുമുണ്ട്. ഫോൺ ഡിസ്പ്ലേ 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സുള്ളതാണ്. ഇതിൽ ടെൻസർ G5 ചിപ്‌സെറ്റ് പെർഫോമൻസിനായി ഉപയോഗിച്ചിരിക്കുന്നു. 12GB വരെ റാമും 256GB വരെ സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന പ്രോസസറാണിത്.

ട്രിപ്പിൾ ക്യാമറയിലൂടെ പ്രീമിയം ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ലഭിക്കും. മാക്രോ ഫോക്കസുള്ള 48MP പ്രൈമറി ക്യാമറയാണ് പിക്സൽ 10 5ജിയിലുള്ളത്. ഇതിൽ 13MP അൾട്രാവൈഡ്, 5x ഒപ്റ്റിക്കൽ സൂമുള്ള 10.8MP ടെലിഫോട്ടോ ലെൻസും ഉൾപ്പെടുത്തിയിരിക്കുന്നു. ഫോണിന്റെ മുൻവശത്ത്, 10.5MP സെൽഫി ക്യാമറയുമുണ്ട്.

ഗൂഗിൾ പിക്സൽ 10 മോഡലിൽ 4,970 mAh ബാറ്ററിയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇത് 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ളതാണ്. 15W വരെ വയർലെസ് ചാർജിംഗ് സപ്പോർട്ടും ഫോണിനുണ്ട്.

Google Pixel 10 Pro: സ്പെസിഫിക്കേഷൻ ഇതാ…

മൂൺസ്റ്റോൺ, ജേഡ്, പോർസലൈൻ, ഒബ്സിഡിയൻ എന്നീ മൂന്ന് കളർ ഓപ്ഷനുകൾ ഫോണിനുണ്ട്. 6.3 ഇഞ്ച് LTPO OLED പാനലാണ് പിക്സൽ 10 പ്രോയ്ക്കുള്ളത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 കവർ പ്രൊട്ടക്ഷനുമുണ്ട്. 3,300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് പിക്സൽ 10 പ്രോയ്ക്കുണ്ട്. ഇതിൽ ടെൻസർ G5 ചിപ്‌സെറ്റും ടൈറ്റൻ M2 ചിപ്പുമുണ്ട്. 16GB വരെ റാമും 256GB സ്റ്റോറേജും ലഭിക്കുന്ന ഫോണുകളാണിത്.

ഈ പിക്സൽ പ്രോ മോഡലിൽ ട്രിപ്പിൾ റിയർ ക്യാമറയുണ്ട്. 50 MP ക്യാമറ ഇതിലുണ്ട്. കൂടാതെ മാക്രോ ഫോക്കസുള്ള 48 MP അൾട്രാ-വൈഡുമുണ്ട്. ഇതിൽ 48 MP 5x ടെലിഫോട്ടോ ലെൻസും കൊടുത്തിരിക്കുന്നു. ഫോണിന് മുൻവശത്ത്, 42MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.

പിക്സൽ 10 പ്രോയിൽ കരുത്തനായ 4,870 mAh ബാറ്ററിയുണ്ട്. ഇത് 30W ഫാസ്റ്റ് ചാർജിംഗും 15W വയർലെസ് ചാർജിംഗ് സപ്പോർട്ടുമുള്ള ഫോണാണ്.

ഗൂഗിൾ പിക്സൽ 10 Pro XL: പ്രത്യേകത എന്തെല്ലാം?

ഗൂഗിൾ പിക്സൽ 10 പ്രോ XL-ൽ 6.8 ഇഞ്ച് LTPO AMOLED ഡിസ്പ്ലേ നൽകിയിരിക്കുന്നു. ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള സ്ക്രീനാണ് പിക്സൽ 10 പ്രോ എക്സ്എ്ലലിൽ നൽകിയിരിക്കുന്നത്. 3,300 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുള്ള തിളക്കമുള്ള ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഇതിൽ പ്രോയുടെ അതേ പ്രോസസർ ഉപയോഗിച്ചിരിക്കുന്നു. അതായത് ടെൻസർ G5 ചിപ്സെറ്റാണ് പ്രോ XL-ൽ കൊടുത്തിട്ടുള്ളത്.

ഫോട്ടോഗ്രാഫിക്കായി ഇതിൽ 50 MP ക്യാമറയുണ്ട്. മാക്രോ ഫോക്കസുള്ള 48 MP അൾട്രാ വൈഡും, 48MP 5x ടെലിഫോട്ടോ ലെൻസും ഫോണിനുണ്ട്. ProRes സൂം 100x വരെ റെസല്യൂഷൻ ഈ ക്യാമറയിലൂടെ ലഭിക്കും. പിക്സൽ 10 പ്രോ എക്സ്എല്ലിൽ ഫ്രണ്ട് ക്യാമറയായി നൽകിയിട്ടുള്ളത് 42MP സെൻസറാണ്.

5,200 mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിങ്ങും ഇതിനുണ്ട്. 25W വയർലെസ് ചാർജിംഗും ഇതിനുണ്ട്. 1,24,999 രൂപ വിലയാകുന്ന ഫോണായ 10 പ്രോ XL ആണ് മൂന്നെണ്ണത്തിലെ വില കൂടിയ സ്മാർട്ഫോൺ. മൂൺസ്റ്റോൺ, ജേഡ്, ഒബ്സിഡിയൻ കളറുകളിലാണ് പിക്സൽ 10 പ്രോ എക്സ്എൽ പുറത്തിറക്കിയത്.

Also Read: 600W LG Soundbar നിങ്ങൾക്ക് 13000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടിൽ, Dolby Digital ഹോം തിയേറ്റർ എക്സ്പീരിയൻസ് കുറഞ്ഞ വിലയ്ക്ക്…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo