7000mAh ബാറ്ററി, 50MP, 4K റെക്കോഡിങ്ങുള്ള Realme P4 Pro 5G പുറത്തിറങ്ങി, 24999 രൂപ മുതൽ!
റിയൽമി പി4 പ്രോ 5ജിയ്ക്ക് മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളുണ്ട്
7,000mAh ബാറ്ററിയും ഹൈപ്പർ വിഷൻ AI ചിപ്പുമായി എത്തിയിരിക്കുന്ന സ്മാർട്ഫോണുകളാണിവ
30000 രൂപയിൽ താഴെയാണ് P4 Pro 5G-യുടെ വിലയാകുന്നത്
50MP ക്യാമറയും 4K റെക്കോഡിങ്ങുമുള്ള Realme P4 Pro 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് റിയൽമി പി4 പ്രോ പുറത്തിറക്കിയത്. ഈ പ്രോ വേരിയന്റിനൊപ്പം റിയൽമി പി4 5ജിയും അവതരിപ്പിച്ചിട്ടുണ്ട്. 7,000mAh ബാറ്ററിയും ഹൈപ്പർ വിഷൻ AI ചിപ്പുമായി എത്തിയിരിക്കുന്ന സ്മാർട്ഫോണുകളാണിവ. 20000 രൂപയ്ക്ക് താഴെയാണ് ബേസിക് വേരിയന്റ് പുറത്തിറക്കിയതെങ്കിൽ, 30000 രൂപയിൽ താഴെയാണ് P4 Pro 5G-യുടെ വിലയാകുന്നത്.
SurveyRealme P4 Pro 5G: വിലയും സ്റ്റോറേജും വേരിയന്റുകളും
റിയൽമി പി4 പ്രോ 5ജിയ്ക്ക് മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളുണ്ട്. 8 ജിബി റാമുള്ള രണ്ട് ഫോണുകളും, 12 ജിബി സ്റ്റോറേജുള്ള ഫോണുമാണുള്ളത്. ബിർച്ച് വുഡ്, ഡാർക്ക് ഓക്ക് വുഡ്, മിഡ്‌നൈറ്റ് ഐവി എന്നീ കളർ ഓപ്ഷനുകളാണ് ഫോണിനുള്ളത്.
8GB RAM + 128GB: Rs 24,999
8GB RAM + 256GB: Rs 26,999
12GB RAM + 256GB: Rs 28,999

ഫോണിന്റെ ആദ്യ വിൽപ്പന ഓഗസ്റ്റ് 27 മുതൽ ആരംഭിക്കും. ഉച്ചയ്ക്ക് 12 മണി മുതലാണ് സ്മാർട്ഫോണിന്റെ വിൽപ്പന. ലോഞ്ച് ഓഫറുകളിലൂടെ 3,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. ഇതിന് എക്സ്ചേഞ്ചിലൂടെ 2,000 രൂപ കിഴിവ് ലഭിക്കും.
ഇങ്ങനെ ഫോൺ 19999 രൂപ മുതൽ വാങ്ങാം. 8GB RAM + 256GB ഫോൺ 21999 രൂപയ്ക്കും, ടോപ് വേരിയന്റ് 23999 രൂപയ്ക്കും ആദ്യ സെയിലിൽ ലഭിക്കും.
മൂന്ന് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും നാല് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും റിയൽമി തരുന്നു. റിയൽമി വെബ്‌സൈറ്റ്, ഫ്ലിപ്കാർട്ട്, റിയൽമി റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലൂടെയായിരിക്കും വിൽപ്പന.
റിയൽമി പി4 പ്രോ 5ജി: സ്പെസിഫിക്കേഷൻ
1.5K റെസല്യൂഷനുള്ള6.8 ഇഞ്ച് 144Hz ഹൈപ്പർഗ്ലോ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. കോർണിംഗ് ഗൊറില്ല 71 പ്രൊട്ടക്ഷൻ ഇതിനുണ്ട്. 7.69mm മെലിഞ്ഞ, 189 ഗ്രാം ഭാരവുമുള്ളതാണ് റിയൽമി പി4 പ്രോ 5ജി.
6,500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ട് ഡിസ്പ്ലേയ്ക്കുണ്ട്. റിയൽമി പി4 പ്രോയിൽ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റാണുള്ളത്. ഇതിൽ അധികമായി ഒരു ഹൈപ്പർ വിഷൻ എഐ ചിപ്പ് കൂടി കൊടുത്തിരിക്കുന്നു. ഇങ്ങനെ മികച്ച ഗ്രാഫിക്സ്, ബിജിഎംഐ പോലുള്ള ഗെയിമുകൾ നിങ്ങൾക്ക് 144FPS വരെ സുഗമമായ ഫ്രെയിം റേറ്റിലൂടെ ആസ്വദിക്കാം. 120FPS വരെ വീഡിയോ സ്ട്രീമിംഗ് സപ്പോർട്ടും ലഭിക്കുന്നതാണ്.
റിയൽമി P4 പ്രോയിൽ 50 മെഗാപിക്സൽ ഫ്രണ്ട്, റിയർ AI ക്യാമറകളാണുള്ളത്. ഇതിൽ സോണി IMX896 OIS സപ്പോർട്ടുള്ളതാണ് 50MP മെയിൻ ക്യാമറ. ഇതിൽ 8 മെഗാപിക്സൽ സെക്കൻഡറി സെൻസറുമുണ്ട്. 50 മെഗാപിക്സൽ ഫ്രണ്ട് ഷൂട്ടറും കൊടുത്തിരിക്കുന്നു. ഫ്രണ്ട് ക്യാമറയും ബാക്ക് ക്യാമറയും 60fps-ൽ 4K വീഡിയോ റെക്കോർഡ് ചെയ്യാൻ ശേഷിയുള്ളതാണ്. ഇതിൽ ഇന്റലിജന്റ് ഫോട്ടോ എഡിറ്റിങ് സപ്പോർട്ട് ലഭിക്കും.
റിയൽമി പി4 പ്രോയിൽ 7,000 എംഎഎച്ച് ടൈറ്റൻ ബാറ്ററിയുണ്ട്. ഇതിൽ 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കും. ഇത് വെറും 25 മിനിറ്റിനുള്ളിൽ 50 ശതമാനം പവറാകും. കൂടാതെ ചൂട് നിയന്ത്രിക്കുന്നതിനായി 10W റിവേഴ്‌സ് ചാർജിംഗും ബൈപാസ് ചാർജിംഗും ഫോണിനുണ്ട്.
തീവ്രമായ ഗെയിമിങ്ങിൽ പോലും ഫോൺ ചൂടാകാതെ നിയന്ത്രിക്കാൻ ശേഷിയുള്ളതാണ് ബാറ്ററി. ഇതിനായി ഫോണിൽ 7000mm2 വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റമുണ്ട്. IP65, IP66 റേറ്റിങ്ങുള്ളതിനാൽ പൊടിയും, ജലവും പ്രതിരോധിക്കുന്നു. ഇങ്ങനെ ഫോൺ മികച്ച ഡ്യൂറബിലിറ്റി തരുന്നു. ഇതിൽ USB ടൈപ്പ്-സി പോർട്ടാണ് കൊടുത്തിട്ടുള്ളത്. ബ്ലൂടൂത്ത് v5.4 സപ്പോർട്ടും വൈ-ഫൈ കണക്റ്റിവിറ്റി ഓപ്ഷനും പി4 പ്രോയ്ക്കുണ്ട്.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile