1 TB സ്റ്റോറേജുള്ള MOTOROLA Edge 5G ഫോൺ 50MP ട്രിപ്പിൾ ക്യാമറ, 50MP സെൽഫി ക്യാമറ ഫോൺ 25000 രൂപയ്ക്ക് വാങ്ങിയാലോ!

HIGHLIGHTS

മോട്ടോ എഡ്ജ് 60 5ജി സ്മാർട്ഫോൺ 18 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടിലാണ് വിൽക്കുന്നത്

പാന്റോൺ ഷാംറോക്ക്, പാന്റോൺ ജിബ്രാൾട്ടർ എന്നീ രണ്ട് നിറങ്ങളിലുള്ള മോട്ടറോള എഡ്ജ് 60 5ജി സ്മാർട്ഫോണിനും വിലക്കിഴിവുണ്ട്

മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനാകും

1 TB സ്റ്റോറേജുള്ള MOTOROLA Edge 5G ഫോൺ 50MP ട്രിപ്പിൾ ക്യാമറ, 50MP സെൽഫി ക്യാമറ ഫോൺ 25000 രൂപയ്ക്ക് വാങ്ങിയാലോ!

1 ടിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജുള്ള MOTOROLA Edge 60 5G കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. പാന്റോൺ ഷാംറോക്ക്, പാന്റോൺ ജിബ്രാൾട്ടർ എന്നീ രണ്ട് നിറങ്ങളിലുള്ള മോട്ടറോള എഡ്ജ് 60 5ജി സ്മാർട്ഫോണിനും വിലക്കിഴിവുണ്ട്. 12 GB റാമും 256 ജിബി സ്റ്റോറേജുമുള്ള ഹാൻഡ്സെറ്റാണിത്. ഫ്ലിപ്കാർട്ടിൽ മാത്രമാണ് ഡീൽ ലഭ്യമാകുക.

Digit.in Survey
✅ Thank you for completing the survey!

MOTOROLA Edge 60 5G: ഓഫർ

മോട്ടോ എഡ്ജ് 60 5ജി സ്മാർട്ഫോൺ 18 ശതമാനം ഫ്ലാറ്റ് ഡിസ്കൌണ്ടിലാണ് വിൽക്കുന്നത്. ഈ പ്രീമിയം സെറ്റിന്റെ ഇപ്പോഴത്തെ വില 25999 രൂപയാണ്. Flipkart ആക്സിസ് ബാങ്ക് കാർഡിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇങ്ങനെ 25000 രൂപ റേഞ്ചിൽ 256ജിബി സ്റ്റോറേജ് ഫോൺ സ്വന്തമാക്കാം. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനാകും. ആമസോണിൽ ഇതേ സ്റ്റോറേജ് സ്മാർട്ഫോൺ 26,875 രൂപയ്ക്കാണ് വിൽക്കുന്നത്.

4,334 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഡീലും ഫ്ലിപ്കാർട്ട് തരുന്നു. എക്സ്ചേഞ്ചിലൂടെ വാങ്ങുകയാണെങ്കിൽ ഫ്ലിപ്കാർട്ടിൽ ഹാൻഡ്സെറ്റ് 21,400 രൂപയ്ക്ക് സ്വന്തമാക്കാം.

MOTOROLA Edge 60

മോട്ടറോള എഡ്ജ് 60 5G: ഫീച്ചറുകൾ നോക്കിയാലോ?

6.67 ഇഞ്ച് വലുപ്പമുള്ള 1.5K pOLED ക്വാഡ്-കർവ്ഡ് ഡിസ്പ്ലേയാണ് ഈ മോട്ടറോള ഫോണിനുള്ളത്. ഇതിന് 120Hz റിഫ്രഷ് റേറ്റും, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്സുമുണ്ട്. ഫോണിൽ കോർണിങ് ഗോറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും കൊടുത്തിരിക്കുന്നു.

മീഡിയാടെക് ഡൈമൻസിറ്റി 7400 SoC പ്രോസസർ ഇതിലുണ്ട്. വേഗമേറിയ പെർഫോമൻസും ഗെയിമിംഗ് എക്സ്പീരിയൻസും മോട്ടോ എഡ്ജ് 60 5ജിയിലുണ്ട്. 12GB വരെ LPDDR4X റാമും 256GB UFS 2.2 സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്.

ഇതിൽ 5500mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 68W TurboPower ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിൽ ലഭിക്കുന്നു. ആൻഡ്രോയിഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് 5ജി സ്മാർട്ഫോണിലുള്ളത്. മൂന്ന് പ്രധാന ആൻഡ്രോയിഡ്
അപ്ഡേറ്റ് കമ്പനി ഉറപ്പുനൽകുന്നു.

ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഇഷ്ടപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിലുള്ളത്. ഇതിൽ 50MP Sony LYTIA 700C സെൻസറുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ടുള്ളതിനാൽ സ്റ്റഡിയായി ഫോട്ടോ പകർത്താം. സ്മാർട്ഫോണിൽ 50MP അൾട്രാ-വൈഡ് ക്യാമറയും 10MP 3x ടെലിഫോട്ടോ ക്യാമറയും നൽകിയിരിക്കുന്നു. ടെലിഫോട്ടോ ലെൻസിന് OIS സപ്പോർട്ടും 30x സൂപ്പർ സൂം കപ്പാസിറ്റിയുമുണ്ട്. ഫോണിന് മുൻവശത്തായി 50MP സെൽഫി ക്യാമറയുണ്ട്.

മികച്ച ഡ്യൂറബിലിറ്റിയുള്ള ഹാൻഡ്സെറ്റാണ് മോട്ടറോളയുടെ എഡ്ജ് 60 5ജിയിലുള്ളത്. മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി സർട്ടിഫിക്കേഷനിലൂടെയും ഫോൺ മികവുറ്റ ഡ്യൂറബിലിറ്റി കൊടുത്തിരിക്കുന്നു.

Also Read: BSNL 1 Year Plan: Unlimited കോളിങ്, ഡാറ്റ, SMS ഒരു വർഷം ഫുൾ! വെറും 4 രൂപയ്ക്ക്…

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo