BSNL New Offer: നെറ്റ് സ്പീഡിനെ കുറ്റം പറയില്ല! 1 Gbps സ്പീഡ്, 9500GB ഡാറ്റയും Unlimited കോളിങ്ങുമായി പുതിയ കിടിലൻ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് വരിക്കാർക്ക് വേണ്ടിയാണ് ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ
ഫൈബർ റൂബി ഒടിടി ബ്രോഡ്ബാൻഡ് പ്ലാനാണ് ടെലികോം അവതരിപ്പിച്ചത്
ഒരു മാസത്തിൽ തുടങ്ങി 24 മാസം വരെയുള്ള സബ്സ്ക്രിപ്ഷൻ പാക്കേജിലുണ്ട്
BSNL New Offer: ഒരു രൂപ പ്ലാനിൽ വെറൈറ്റി പിടിച്ച് Bharat Sanchar Nigam Limited സ്വാതന്ത്ര്യദിന പ്ലാൻ പ്രഖ്യാപിച്ചു. ഇപ്പോഴിതാ 1 Gbps വേഗതയിൽ ഇന്റർനെറ്റ് ലഭിക്കുന്ന പാക്കേജും പുതിയതായി കമ്പനി അവതരിപ്പിച്ചു. ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് വരിക്കാർക്ക് വേണ്ടിയാണ് ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാൻ. ബൾക്ക് ഡാറ്റയും കിടിലൻ സ്പീഡും താങ്ങാനാവുന്ന വിലയിലാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് പുതിയ പാക്കേജിനെ കുറിച്ച് കൂടുതലറിയാം.
Survey1 ജിബിപിഎസ്സിന്റെ BSNL New Offer
ഇതും സർക്കാർ ടെലികോമിന്റെ സ്വാതന്ത്ര്യദിന ഓഫറാണിത്. Fiber Ruby OTT പ്ലാൻ എന്നതാണ് ഇതിന്റെ പേര്. ഫൈബർ റൂബി ഒടിടി ബ്രോഡ്ബാൻഡ് പ്ലാനാണ് ടെലികോം അവതരിപ്പിച്ചത്. ഈ പ്ലാൻ പുതിയ കണക്ഷനെടുക്കുന്നവർക്ക് 1,000 രൂപ വരെ കിഴിവോടെ ലഭ്യമാകും.
2025 സെപ്റ്റംബർ 13 വരെയാണ് പ്ലാൻ തെരഞ്ഞെടുക്കാനാകുക. ഒരു മാസത്തിൽ തുടങ്ങി 24 മാസം വരെയുള്ള സബ്സ്ക്രിപ്ഷൻ പാക്കേജിലുണ്ട്. റീചാർജ് ചെയ്യാം ഈസിയായി ഇവിടെ നിന്നും.

Bharat Sanchar Nigam Limited പ്ലാൻ വിലയും വാലിഡിറ്റിയും ആനുകൂല്യങ്ങളും
1 മാസ പ്ലാൻ: 4799 രൂപയുടെ ബിഎസ്എൻഎൽ പ്ലാനാണിത്. ഇതിൽ അൺലിമിറ്റഡ് കോളിങ് ലഭിക്കും. ഇന്ത്യയിലുടനീളമുള്ള ഏത് നമ്പറിലേക്കും അൺലിമിറ്റഡ് കോളിംഗ് അനുവദിച്ചിരിക്കുന്നു. അന്താരാഷ്ട്ര കോളുകൾക്ക് മിനിറ്റിന് 1.20 രൂപയായിരിക്കും ചെലവ്.
ഡാറ്റ: ഫൈബർ റൂബി പ്ലാനിൽ ഹൈ-സ്പീഡ് ഡാറ്റയുമുണ്ട്. 1 Gbps എന്ന സൂപ്പർ-ഫാസ്റ്റ് വേഗതയിലാണ് ഇന്റർനെറ്റ്. എല്ലാ മാസവും 9500GB ഹൈ-സ്പീഡ് ഡാറ്റ ലഭിക്കും. ഡാറ്റ ക്വാട്ട കഴിഞ്ഞാൽ 1 ജിബിപിഎസ്സിന് പകരം 45 Mbps ആയി കുറയും.
OTT ആക്സസ്: ജിയോഹോട്ട്സ്റ്റാർ, LionsGate, Shemaroo, Hungama, സോണിലിവ്, EpicOn എന്നിങ്ങനെ 23 OTT ആപ്പുകളിലേക്ക് സൗജന്യ ആക്സസ് ഇതിൽ ലഭിക്കും. Bharat Sanchar Nigam Ltd ഇതിൽ മൂന്ന് തരത്തിലുള്ള പാക്കേജാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
6 മാസത്തെ ബ്രോഡ്ബാൻഡ് പ്ലാൻ: 28,794 രൂപയുടെ ഓഫാണ്. എന്നാൽ 1,000 രൂപ കിഴിവ് ലഭിക്കും. ഇതിൽ പരിധിയില്ലാത്ത കോളിങ് ലഭിക്കും. 9500GB 1 Gbps ഡാറ്റയുണ്ട്.
12 മാസത്തെ പ്ലാൻ: ഈ വാർഷിക പ്ലാനിന് 57,588 രൂപയാണ് വില. ഒരു മാസത്തേക്ക് ഫ്രീയായി ബ്രോഡ്ബാൻഡ് സേവനം കിട്ടും. ഇതിലും സർക്കാർ കമ്പനി 1,000 രൂപ വരെ കിഴിവ് കൊടുത്തിട്ടുണ്ട്.
2 വർഷത്തെ പ്ലാൻ: 24 മാസം കാലയളവിലുള്ള പാക്കേജിന് ഒരു ലക്ഷത്തിന് മുകളിലാണ് വില. 1,15,176 രൂപയുടെ പ്ലാനിൽ മൂന്ന് മാസത്തെ സൗജന്യ സേവനം കൂടി നൽകുന്നു.
Also Read: Jio 5 Rs Plan: കുറേ നാളത്തേക്ക് പ്ലാൻ നോക്കുന്നവർക്ക് Unlimited കോളിങ് തുച്ഛ വിലയിൽ! BSNL തോൽക്കും…
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile