198 രൂപയ്ക്കും 199 രൂപയ്ക്കും ജിയോ പ്ലാനുകൾ തരുന്നുണ്ട്
കൂടുതൽ വരിക്കാരും അൺലിമിറ്റഡായി കോളുകൾ ചെയ്യാനുള്ള പ്ലാനുകളാണ് തെരഞ്ഞെടുക്കാറുള്ളത്
198 രൂപ മുതൽ വരുന്ന പ്ലാനുകളിൽ റിലയൻസ് ജിയോ അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ് സേവനങ്ങളും ഡാറ്റയും ലഭിക്കും
250 രൂപയ്ക്ക് താഴെ റീചാർജ് പ്ലാൻ അന്വേഷിക്കുന്നവർക്ക്, Ambani ഉടമസ്ഥതയിലുള്ള Jio തരുന്ന പ്ലാനുകൾ നോക്കിയാലോ? 198 രൂപ മുതൽ വരുന്ന പ്ലാനുകളിൽ റിലയൻസ് ജിയോ അൺലിമിറ്റഡ് കോളിംഗ്, എസ്എംഎസ് സേവനങ്ങളും ഡാറ്റയും തരുന്നുണ്ട്. ഇവിടെ പറയുന്നത് 250 രൂപയ്ക്ക് താഴെ ചെലവാകുന്നതും, എന്നാൽ കോളിങ്, ഡാറ്റ സേവനങ്ങൾ തരുന്നതുമായ പ്ലാനുകളാണ്. കാരണം കൂടുതൽ വരിക്കാരും അൺലിമിറ്റഡായി കോളുകൾ ചെയ്യാനുള്ള പ്ലാനുകളാണ് തെരഞ്ഞെടുക്കാറുള്ളത്.
SurveyJio Under Rs 250 Plan: കൂടുതലറിയാം.
198 രൂപയ്ക്കും 199 രൂപയ്ക്കും ജിയോ പ്ലാനുകൾ തരുന്നുണ്ട്. ഇവ രണ്ടും ഒരു മാസം മുഴുവൻ വാലിഡിറ്റി തരുന്നില്ല.

198 രൂപ പ്ലാൻ: 14 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണിത്. ഇതിൽ പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് കോളിങ് ആസ്വദിക്കാം. ജിയോയുടെ 198 രൂപ പാക്കേജിൽ പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യവും ലഭിക്കുന്നു. 5G ലിമിറ്റില്ലാതെ അൺലിമിറ്റഡായി കോളുകൾ ചെയ്യാനുള്ള പ്ലാൻ കൂടിയാണിത്. ഈ പ്ലാനിൽ അൺലിമിറ്റഡ് 5G ഡാറ്റയുമുണ്ട്. ജിയോസിനിമ, ജിയോടിവി, ജിയോക്ലൗഡ് ആക്സസും പാക്കേജിലുണ്ട്.
199 രൂപ പ്ലാൻ: ഇത് 18 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനാണിത്. ഇതിൽ പ്രതിദിനം 1.5GB ഡാറ്റ, അൺലിമിറ്റഡ് കോളിങ്ങും പ്രതിദിനം 100 എസ്എംഎസ്സും കമ്പനി തരുന്നു. അൺലിമിറ്റഡ് 5G ഡാറ്റയും ജിയോ കോംപ്ലിമെന്ററി ഓഫറുകളും ഇതിൽ ലഭിക്കുന്നതാണ്.
Reliance Jio Rs 209 Plan: ആനുകൂല്യങ്ങൾ
22 ദിവസമാണ് വാലിഡിറ്റി. ഇന്ത്യയിലെ ഏത് നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകൾ ആസ്വദിക്കാം. പ്രതിദിനം 1GB ഡാറ്റ ഇതിലുണ്ട്. പ്രതിദിനം 100 എസ്എംഎസ് സേവനവും ഉൾപ്പെടുത്തിയിട്ടുണ്ട്. അൺലിമിറ്റഡ് 5G ഡാറ്റ ഇതിൽ ലഭിക്കും. ജിയോടിവി, ജിയോക്ലൗഡ്, ജിയോഹോട്ട്സ്റ്റാർ ആക്സസും ഇതിലുണ്ട്.
250 രൂപയ്ക്ക് താഴെയുള്ള മറ്റ് 2 പ്ലാനുകൾ
239 രൂപ പ്ലാൻ: 22 ദിവസത്തേക്ക് പ്രതിദിനം 1.5GB ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് നൽകുന്ന പാക്കേജാണിത്. അൺലിമിറ്റഡ് 5G ഡാറ്റയും ജിയോ കോംപ്ലിമെന്റററി ഓഫറുകളുമുണ്ട്. ദിവസം 1.5ജിബി വീതം ആകെ 42GB ഡാറ്റ 28 ദിവസത്തേക്ക് ഇതിൽ നൽകിയിരിക്കുന്നു. JioTV, JioCinema, JioCloud പോലുള്ള ജിയോയുടെ ആപ് സേവനങ്ങളാണ് കോംപ്ലിമെന്ററിയായി ലഭിക്കുന്നത്. വില കുറഞ്ഞതും ലാഭകരവുമായ പ്ലാനാണിത്. ജിയോ അൺലിമിറ്റഡ് 5ജി പ്ലാനുകൾ അറിയാൻ, ക്ലിക്ക് ചെയ്യുക.
249 രൂപ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രതിദിനം 1GB ഡാറ്റ, അൺലിമിറ്റഡ് കോളിംഗ് ആസ്വദിക്കാം. ഇതിൽ പ്രതിദിനം 100 എസ്എംഎസ് നേടാം. ജിയോ വരിക്കാർക്ക് ഇതിൽ അൺലിമിറ്റഡ് 5G ഡാറ്റയും ആസ്വദിക്കാം. ഇതിൽ ജിയോഹോട്ട്സ്റ്റാർ, ജിയോടിവി, ജിയോക്ലൗഡ് ആപ്പുകളിലേക്കുള്ള ആക്സസുമുണ്ട്.
Also Read: Oppo Find X8 Pro: 50MP ക്വാഡ് ക്യാമറ, 5910mAh ബാറ്ററി സൂപ്പർ ക്യാമറ ഫോൺ 25000 രൂപ ഡിസ്കൗണ്ടിൽ
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile